ലോകരാജ്യങ്ങളിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി അയര്‍ലണ്ട്. വിസ ഫ്രീ ട്രാവല്‍, ടാക്‌സേഷന്‍, ആഗോളമായ സ്വീകാര്യത, ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് ഉപയോഗിക്കാനുള്ള സൗകര്യം, വ്യക്തിസ്വതാന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി Nomad Passport Index പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യം അഭിമാനകരമായ നേട്ടത്തില്‍ എത്തിയിരിക്കുന്നത്.

പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം സ്വിറ്റ്‌സര്‍ലണ്ടാണ്. 176 ലോകരാഷ്ട്രങ്ങളിലേയ്ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സ്വിസ്സ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സാധിക്കും. 109 പോയിന്റുകളാണ് രാജ്യം നേടിയിട്ടുള്ളത്.

175 രാജ്യങ്ങളിലേയ്ക്കാണ് രണ്ടാം സ്ഥാനത്തുള്ള ഐറിഷ് പാസ്‌പോര്‍ട്ട് ഉപയോഗിച്ച് യാത്ര ചെയ്യാവുന്നത്. 108.5 പോയിന്റാണ് ഐറിഷ് പാസ്‌പോര്‍ട്ട് നേടിയിരിക്കുന്നത്.

മൂന്നാം സ്ഥാനം പോര്‍ച്ചുഗീസ് പാസ്‌പോര്‍ട്ടിനാണ്. 175 രാജ്യങ്ങളില്‍ വിസ ഫ്രീ യാത്രയും, 107.5 പോയിന്റുമാണ് രാജ്യം നേടിയിട്ടുള്ളത്.

പട്ടികയില്‍ 44-ആം സ്ഥാനത്താണ് പ്രബലരാജ്യങ്ങളിലൊന്നായി കണക്കാക്കപ്പെടുന്ന യുഎസ്. പട്ടികയില്‍ 149-ആം സ്ഥാനത്താണ് ഇന്ത്യ. 199-ആം സ്ഥാനത്തുള്ള അഫ്ഗാനിസ്ഥാന്‍ ആണ് ഏറ്റവും പിന്നില്‍.

Share this news

Leave a Reply

%d bloggers like this: