ലോകരാജ്യങ്ങളിൽ ഏറ്റവും ശക്തമായ രണ്ടാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും കരുത്തേറിയ പാസ്‌പോര്‍ട്ടുകളില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കി അയര്‍ലണ്ട്. വിസ ഫ്രീ ട്രാവല്‍, ടാക്‌സേഷന്‍, ആഗോളമായ സ്വീകാര്യത, ഡ്യുവല്‍ സിറ്റിസണ്‍ഷിപ്പ് ഉപയോഗിക്കാനുള്ള സൗകര്യം, വ്യക്തിസ്വതാന്ത്ര്യം എന്നിവ അടിസ്ഥാനമാക്കി Nomad Passport Index പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് രാജ്യം അഭിമാനകരമായ നേട്ടത്തില്‍ എത്തിയിരിക്കുന്നത്. പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുന്ന രാജ്യം സ്വിറ്റ്‌സര്‍ലണ്ടാണ്. 176 ലോകരാഷ്ട്രങ്ങളിലേയ്ക്ക് വിസ ഇല്ലാതെ യാത്ര ചെയ്യാന്‍ സ്വിസ്സ് പാസ്സ്‌പോര്‍ട്ട് ഉപയോഗിച്ച് സാധിക്കും. 109 പോയിന്റുകളാണ് രാജ്യം നേടിയിട്ടുള്ളത്. 175 രാജ്യങ്ങളിലേയ്ക്കാണ് രണ്ടാം സ്ഥാനത്തുള്ള ഐറിഷ് … Read more

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോർട്ട് അയർലണ്ടിന്റേത്

ലോകത്തെ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ടുകളില്‍ മൂന്നാം സ്ഥാനം ഐറിഷ് പാസ്‌പോര്‍ട്ടിന്. വിസ ഇല്ലാതെ 192 രാജ്യങ്ങളിലേയ്ക്ക് യാത്ര ചെയ്യാന്‍ ഐറിഷ് പാസ്‌പോര്‍ട്ട് കൈവശമുള്ളവര്‍ക്ക് സാധിക്കും. Henely’s Passport Index (https://www.henleyglobal.com/passport-index/ranking) ആണ് ലോകത്തെ വിവിധ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ട് റാങ്കിങ് നടത്തിവരുന്നത്. പാസ്‌പോര്‍ട്ടുകളുപയോഗിച്ച് വിസ ഇല്ലാതെ അല്ലെങ്കില്‍ വിസ ഓണ്‍ അറൈവല്‍ രീതിയില്‍ എത്ര രാജ്യങ്ങള്‍ സന്ദര്‍ശിക്കാം എന്നത് കണക്കാക്കിയാണ് പട്ടിക തയ്യാറാക്കുന്നത്. പട്ടികയില്‍ ജപ്പാന്‍, സ്‌പെയിന്‍, ഇറ്റലി, ഫ്രാന്‍സ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളാണ് ഒന്നാം സ്ഥാനത്ത്. നേരത്തെ … Read more

കാലാവധി കഴിഞ്ഞ IRP കാർഡുമായി ക്രിസ്മസിന് നാട്ടിൽ പോകാം; ഉത്തരവിറക്കി ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന, Irish Residence Permit (IRP) കാലാവധി തീര്‍ന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി അയര്‍ലണ്ടിലെ നീതിന്യായവകുപ്പ്. IRP കാലഹരണപ്പെട്ടതിനാല്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് പരിഹാരമായി പുതിയ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലളവില്‍, കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, തിരികെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ ഈ കാര്‍ഡ് തന്നെ കാണിച്ചാല്‍ മതിയെന്നും പുതിയ ഉത്തരവില്‍ … Read more

കാവനിൽ മലയാളികൾ അടക്കമുള്ളവരുടെ വീട്ടിൽ ഇമിഗ്രേഷൻ വകുപ്പിന്റെ റെയ്ഡ്

വിസിറ്റ് വിസയില്‍ നാട്ടില്‍ നിന്നും ജോലിക്കാരെ എത്തിച്ച് വീട്ടില്‍ കുട്ടികളെ നോക്കാന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് കാവനില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വീട്ടില്‍ ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പിന്റെ റെയ്ഡ്. ഇവിടുത്തെ വീട്ടുജോലിക്കാരുടെ ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേരാണ് നാട്ടില്‍ നിന്നും ആളുകളെ വിസിറ്റ് വിസയില്‍ എത്തിച്ച് വീട്ടുജോലിക്ക് ഏര്‍പ്പാടാക്കിയിരുന്നത്. നിയമവിരുദ്ധമായ ഈ രീതി ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ ജോലിക്കാരുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും, അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഈ ജോലിക്കാരെ വൈകാതെ തന്നെ … Read more

ഐറിഷ് പാസ്‌പോർട്ടിന് പുതിയ ഡിസൈൻ; അഭിപ്രായം അറിയിക്കാൻ ജനങ്ങളോട് സർക്കാർ

ഐറിഷ് പാസ്‌പോര്‍ട്ട് ബുക്കിന്റെയും കാര്‍ഡിന്റെയും പുതിയ ഡിസൈന്‍ എങ്ങനെ വേണമെന്നുള്ള വിഷയത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടി സര്‍ക്കാര്‍. അയര്‍ലണ്ടിന്റെ ജൈവവൈവിദ്ധ്യത്തെ പാസ്‌പോര്‍ട്ടില്‍ ഉള്‍ക്കൊള്ളിക്കേണ്ടത് എത്തരത്തിലായിരിക്കണമെന്ന അഭിപ്രായങ്ങളറിയിക്കാന്‍ ഉപപ്രധാന മന്ത്രിയും, വിദേശകാര്യ മന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. അയര്‍ലണ്ടിനെ സംബന്ധിച്ചിടത്തോലം വളരെ പ്രാധാന്യമുള്ള രേഖയാണ് പാസ്‌പോര്‍ട്ട് എന്നും, Henley Global Passport Index-ല്‍ 5-ആം സ്ഥാനത്ത് നില്‍ക്കുന്ന ഐറിഷ് പാസ്സ്പോര്‍ട്ട് ഉപയോഗിച്ച് 189 രാജ്യങ്ങളിലേക്ക് വിസ കൂടാതെ പ്രവേശിക്കാമെന്നും മാര്‍ട്ടിന്‍ പറഞ്ഞു. അയര്‍ലണ്ടിന്റെ ‘പുതുതലമുറ’ പാസ്‌പോര്‍ട്ട് സുരക്ഷയും … Read more

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം; വിവരങ്ങൾ ഇവിടെ

ഡബ്ലിനിലെ ഇന്ത്യൻ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകളിൽ മാറ്റം. മെയ് 24 മുതൽ എംബസിയെ ബന്ധപ്പെടാനുള്ള നമ്പറുകൾ, ഇമെയിൽ അഡ്രസുകൾ എന്നിവ താഴെ പറയുന്നവയാണ്. മരണം, അസുഖം, മറ്റ് അടിയന്തര സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിസ അന്വേഷണങ്ങൾക്ക് ഇനി മുതൽ 353 899423734 എന്ന നമ്പറിൽ വേണം ബന്ധപ്പെടാൻ. 24X7 ഈ സേവനം ലഭിക്കുമെങ്കിലും മേൽ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് മാത്രമേ ഈ നമ്പറിൽ അന്വേഷണങ്ങൾ പാടുള്ളൂ. മറ്റ് എല്ലാ പൊതു അന്വേഷണങ്ങൾക്കും 01-2060932 എന്ന നമ്പർ ഉപയോഗിക്കാം. … Read more

അയർലണ്ടിൽ പാസ്പോർട്ട് അപേക്ഷകൾ കുന്നുകൂടുന്നു; കെട്ടിക്കിടക്കുന്നത് 113,000 അപേക്ഷകൾ

അയര്‍ലണ്ടില്‍ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ കുന്നുകൂടുന്നു. നിലവില്‍ 113,000 അപേക്ഷകള്‍ തങ്ങള്‍ക്ക് ലഭിച്ചതായും, ഇവ എത്രയും പെട്ടെന്ന് തീര്‍പ്പാക്കുന്നതിനായി വരും ആഴ്ചകളില്‍ കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുമെന്നും പാസ്‌പോര്‍ട്ട് സര്‍വീസ് വകുപ്പ് അറിയിച്ചു. വരും മാസങ്ങളില്‍ കൂടുതല്‍ പേര്‍ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കാനുള്ള സാധ്യതയും അധികൃതര്‍ മുന്നില്‍ കാണുന്നുണ്ട്. വിദേശയാത്രക്കാരുടെ എണ്ണവും വര്‍ദ്ധിച്ചിരിക്കുകയാണ്. പുതിയ സ്റ്റാഫ് നിയമനം കൂടിയാകുമ്പോള്‍ 2021 ജൂണിനെ അപേക്ഷിച്ച് ഇരട്ടിയോളം പേരാകും പാസ്‌പോര്‍ട്ട് സര്‍വീസില്‍ ജോലി ചെയ്യുന്നത്. കോവിഡ് കാരണം അടിയന്തര അപേക്ഷകള്‍ മാത്രമാണ് പാസ്‌പോര്‍ട്ട് ഓഫിസുകള്‍ … Read more