കോർക്കിൽ അതിശക്തമായ മഴയെ തുടർന്ന് വെള്ളപ്പൊക്കം ഉണ്ടായേക്കാം എന്നു മുന്നറിയിപ്പ്. പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്നും കോർക്ക് സിറ്റി കൗണ്ടി കൗൺസിൽ അറിയിച്ചു.
അതേസമയം അതിശക്തമായ കാറ്റും മഴയും പ്രതീക്ഷിക്കുന്നതിനാൽ കോർക്ക്, കെറി കൗണ്ടികളിൽ കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം യെല്ലോ വാണിങ് നൽകിയിരുന്നു. ഇന്നലെ അർദ്ധരാത്രി 12 മണിക്ക് നിലവിൽ വന്ന മുന്നറിയിപ്പ് ഇന്ന് (ബുധൻ) രാത്രി 12 വരെ തുടരും.
ഇതിനു പുറമെ കൗണ്ടി വെക്സ്ഫോർഡിലും ഇന്ന് ഉച്ച മുതൽ യെല്ലോ റെയ്ൻ വാണിങ് നൽകിയിട്ടുണ്ട്.
അടിയന്തര സാഹചര്യങ്ങളിൽ കോർക്ക് കൗണ്ടി കൗൺസിലിനെ 021492 4000 എന്ന നമ്പറിലോ, അടിയന്തര രക്ഷാ സേനയെ 999 എന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.