അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നുവെന്ന് പ്രചരണം; വടക്കൻ ഡബ്ലിനിലെ കെട്ടിടത്തിൽ കുതിരപ്പുറത്തെത്തി പ്രതിഷേധം

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നു എന്നു വാർത്ത പരന്നതിനെത്തുടർന്ന് വടക്കൻ ഡബ്ലിനിലെ പഴയ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. Coolock ലെ Malahide Road ലുള്ള Crown Paints ഫാക്ടറിക്ക് മുന്നിൽ ഇതേതുടർന്ന് ഗതാഗത തടസം അനുഭവപ്പെടുകയാണ്. ഇതിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാരിൽ ചിലർ ഹോൺ അടിച്ച് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്.

ഇന്നലെ രാത്രി ഇവിടെ പ്രതിഷേധക്കാർ കുതിരപ്പുറത്ത് എത്തുക കൂടി ചെയ്തതോടെ സ്ഥലത്തേയ്ക്ക് ഗാർഡയും എത്തിച്ചേർന്നു. ഇന്നത്തേക്ക് നാലാം ദിവസത്തിലേക്കാണ് പ്രതിഷേധം കടന്നിരിക്കുന്നത്.

മുമ്പ് വെയർ ഹൗസായി പ്രവർത്തിച്ചിരുന്ന കെട്ടിടം അഭയാർത്ഥികൾക്ക് താമസിക്കാനായി വിട്ടുനൽകുന്നു എന്ന് പറയുന്ന ഒരു ഇമെയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് പ്രതിഷേധത്തിന് തുടക്കമായത്. Department of Integration ൽ എന്ന പേരിലാണ് ഇമെയിലിന്റെ സ്ക്രീൻഷോട്ട് പ്രചരിച്ചത്. ഇന്റർനാഷണൽ പ്രൊട്ടക്ഷൻ ഉള്ള 500 ഓളം പേരെ ഇവിടെ താമസിപ്പിച്ചേക്കുമെന്നാണ് ഇമെയിൽ പറയുന്നതെങ്കിലും ഈ സന്ദേശം അധികാരികമാണോ എന്നതിൽ ഉറപ്പില്ല.

Share this news

Leave a Reply

%d bloggers like this: