അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നുവെന്ന് പ്രചരണം; വടക്കൻ ഡബ്ലിനിലെ കെട്ടിടത്തിൽ കുതിരപ്പുറത്തെത്തി പ്രതിഷേധം

അഭയാർത്ഥികളെ താമസിപ്പിക്കാൻ പോകുന്നു എന്നു വാർത്ത പരന്നതിനെത്തുടർന്ന് വടക്കൻ ഡബ്ലിനിലെ പഴയ ഫാക്ടറിക്ക് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം. Coolock ലെ Malahide Road ലുള്ള Crown Paints ഫാക്ടറിക്ക് മുന്നിൽ ഇതേതുടർന്ന് ഗതാഗത തടസം അനുഭവപ്പെടുകയാണ്. ഇതിലൂടെ യാത്ര ചെയ്യുന്ന ഡ്രൈവർമാരിൽ ചിലർ ഹോൺ അടിച്ച് പ്രതിഷേധക്കാർക്ക് പിന്തുണ അറിയിക്കുന്നുമുണ്ട്. ഇന്നലെ രാത്രി ഇവിടെ പ്രതിഷേധക്കാർ കുതിരപ്പുറത്ത് എത്തുക കൂടി ചെയ്തതോടെ സ്ഥലത്തേയ്ക്ക് ഗാർഡയും എത്തിച്ചേർന്നു. ഇന്നത്തേക്ക് നാലാം ദിവസത്തിലേക്കാണ് പ്രതിഷേധം കടന്നിരിക്കുന്നത്. മുമ്പ് വെയർ ഹൗസായി … Read more

ഡബ്ലിനിൽ ശക്തമായ ഗാർഡ സാന്നിദ്ധ്യത്തിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം; ബദലായി കുടിയേറ്റക്കാരെ പിന്തുണച്ചും പ്രതിഷേധപ്രകടനം

ഡബ്ലിനില്‍ കുടിയേറ്റ വിരുദ്ധ പ്രതിഷേധവും, കുടിയേറ്റത്തെ പിന്തുണച്ചുള്ള പ്രതിഷേധവും ഒരേദിവസം. Garden of Remebrance-ല്‍ ഇന്നലെ ഉച്ചയ്ക്ക് 2 മണിയോടെ കടുത്ത ഗാര്‍ഡ സാന്നിദ്ധ്യത്തിലാണ് കുടിയേറ്റ വിരുദ്ധരുടെ പ്രതിഷേധപ്രകടനം ആരംഭിച്ചത്. 1,000-ഓളം പേരടങ്ങിയ പ്രതിഷേധക്കാര്‍ ഇവിടെ നിന്നും O’Connell Street വഴി Customs House-ലേയ്ക്ക് മാര്‍ച്ച് ചെയ്യുകയും ചെയ്തു. ഗതാഗത തടസ്സം സൃഷ്ടിക്കാൻ ശ്രമിച്ച 11 പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തതായി ഗാർഡ അറിയിച്ചു. അതേസമയം ഈ പ്രതിഷേധത്തിന് ബദലായി United Against Racism എന്ന പേരില്‍ മറ്റൊരു … Read more

‘ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കുക’; ഡബ്ലിനിൽ പലസ്തീൻ അനുകൂല റാലി

ഡബ്ലിനിലും, ബെല്‍ഫാസ്റ്റിലുമായി നിരവധി പേര്‍ അണിനിരന്ന് പലസ്തീന്‍ അനുകൂല റാലികള്‍. ഗാസയില്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് ശനിയാഴ്ച റാലികള്‍ നടന്നത്. ഡബ്ലിനില്‍ RTE ഓഫിസിന് പുറത്ത് ചെറിയ രീതിയില്‍നടന്ന പ്രകടനത്തില്‍, ഒക്‌ടോബറില്‍ സംഘര്‍ഷമാരംഭിച്ച ശേഷം പ്രദേശത്ത് കൊല്ലപ്പെട്ട 108 പത്രപ്രവര്‍ത്തകരുടെ ഓര്‍മ്മയ്ക്കായി 108 ഷൂസുകള്‍ സ്ഥാപിച്ചു. Mothers Against Genocide എന്ന സംഘമാണ് ഡബ്ലിനിലെ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ശാസ്ത്രജ്ഞയായ Naomi Sheehan അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. ഗാസയില്‍ ഇസ്രായേല്‍ നടത്തുന്നത് വംശഹത്യയാണെന്നും, … Read more