ഐപിഎൽ: കിരീട വരൾച്ചയ്ക്ക് പരിഹാരമാകുമോ? ഈ വർഷം ആർസിബി കപ്പ് നേടാൻ ഉള്ള 6 കാരണങ്ങൾ

1. ആദ്യ കളിയിൽ തോറ്റ് കൊണ്ട് തുടങ്ങുന്ന ടീം കപ്പ് നേടാൻ സാധ്യത ഏറെ ആണ്, MI, CSK ഒക്കെ ആദ്യ കളി തോറ്റ് കപ്പ് നേടിയ ഒരു പാട് സീസൺ ഉണ്ട്.

2. T20 ടീമിൽ ഒഴിവാക്കിയതിന് മറുപടി കൊടുക്കാൻ കോഹ്ലി ഇത്തവണ ബാറ്റിംഗ് നല്ല ഫോമിൽ ആയിരിക്കും. 2017-ലെ 973 എന്ന സ്വന്തം റെക്കോർഡ് തകർത്ത് ഓറഞ്ച് ക്യാപ്പ് നേടാൻ ആണ് സാധ്യത.

3. കിങ് ബാറ്റിങ്ങിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൊണ്ട് ഇത്തവണ ഫാഫ് ഡ്യുപ്ലെസിസിക്ക് ആയിരിക്കും ക്യാപ്റ്റൻസിയുടെ മുഴുവൻ നിയന്ത്രണവും. അത് കൊണ്ട് ഒരു ധോണി സ്റ്റൈൽ ക്യാപ്റ്റൻസി പ്രതീക്ഷിക്കാം.

4. കരൺ ശർമ്മ എന്ന ഭാഗ്യതാരം ഇത്തവണ എല്ലാ കളിയിലും കളിക്കും. ബൗളിംഗ് ആവറേജ് ആണെങ്കിലും വേറെ സ്പിന്നർ ഇല്ലാത്തത് കൊണ്ട് ഒഴിവാക്കാൻ പറ്റില്ല. കളിച്ച എല്ലാ ടീമുകൾക്കും കപ്പ് നേടി കൊടുത്ത താരം ആണ്.

5. 15 വർഷമായി കപ്പ് കിട്ടിയില്ലെങ്കിലും ഐപിഎൽ രണ്ടാം സീസണിൽ തന്നെ കിരീടം നേടിയ കോൺഫിഡന്റ് ആദ്യ മത്സരത്തിൽ KGF (Kohli,Faf,Glenn)-ന്റെ പെർഫോമൻസ് നോക്കിയാൽ മനസ്സിലാകും.

6. ആൽസാരി ജോസഫ്, യാഷ് ദയാൽ എന്നീ മികച്ച താരങ്ങൾ റെക്കോർഡ് വിലയ്ക്ക് ടീമിൽ വന്നതോടെ ബൗളിംഗ് ശക്തമായി. ഹോം ഗ്രൗണ്ടിൽ 150 റൺസിന് മുകളിൽ ഒരു എതിർ ടീമും നേടാൻ സാധ്യത കുറവാണ്.

ബാറ്റിങ്ങിൽ KGF നല്ല തുടക്കം നൽകുമ്പോൾ ദിനേശ് കാർത്തിക്കിനെ ഫിനിഷർ റോളിൽ തിളങ്ങാൻ വേണ്ടി കീപ്പർ ആക്കാതിരുന്നതും മികച്ച തീരുമാനം ആയി.

കടപ്പാട്: ഹബീബ് റഹ്മാൻ (മലയാളി ക്രിക്കറ്റ് സോൺ ഫേസ്ബുക്ക് ഗ്രൂപ്പ്)

Share this news

Leave a Reply

%d bloggers like this: