അയർലണ്ടുകാരുടെ പേഴ്സിൽ പണം മിച്ചം വരും; രാജ്യം സാമ്പത്തിക വളർച്ചയുടെ പാതയിൽ

അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ ഈ വര്‍ഷവും, 2025-ലും വളര്‍ച്ച കൈവരിക്കുമെന്ന് The Economic and Social Research Institute (ESRI). Modified Domestic Demand (MDD) ഈ വര്‍ഷം 2.3 ശതമാനവും, അടുത്ത വര്‍ഷം 2.5 ശതമാനവും വളര്‍ച്ച നേടും. Gross Domestic Product (ഒരു രാജ്യത്തെ ആകെ സാധനങ്ങളുടെയും, സേവനങ്ങളുടെയും മൂല്യം- GDP) ഈ വര്‍ഷം 2.5 ശതമാനവും, 2025-ല്‍ 2.3 ശതമാനവും വളര്‍ച്ച കൈവരിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാണിജ്യം, ആഭ്യന്തര സമ്പദ് വ്യവസ്ഥ എന്നിവയുടെ വളര്‍ച്ചയാണ് ദേശീയ സമ്പദ് വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുക. കഴിഞ്ഞ രണ്ട് വര്‍ഷമായി രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളി ജീവിതച്ചെലവ് ഉയരുന്നതാണ്. പക്ഷേ ഈയിടെയായി പണപ്പെരുപ്പം കുറയുന്നതായാണ് കാണാന്‍ സാധിക്കുന്നത്. ഊര്‍ജ്ജ വില കുറഞ്ഞതാണ് ഇതിന് പ്രധാന കാരണം. 2023-ലെ തളര്‍ച്ചയ്ക്ക് ശേഷം സാമ്പത്തിക രംഗത്തിന്റെ വീണ്ടെടുപ്പിനാണ് ഈ രണ്ട് വര്‍ഷങ്ങള്‍ സാക്ഷിയാകുക എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2023-ല്‍ 6.3% ആയിരുന്ന പണപ്പെരുപ്പം ഈ വര്‍ഷം 2.3% ആയും, 2025-ല്‍ 2% ആയും കുറയുമെന്നാണ് ESRI-യുടെ കണക്കുകൂട്ടല്‍. ഇതോടെ ആളുകളുടെ വരുമാനം വര്‍ദ്ധിക്കുകയും ചെയ്യും.

നിലവില്‍ തൊഴില്‍മേഖല വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ട്. തൊഴിലില്ലായ്മ ഈ വര്‍ഷം 4.3 ശതമാനവും, 2025-ല്‍ 4.2 ശതമാനവും ആകുമെന്നാണ് ESRI വിലയിരുത്തല്‍. ESRI-യിലെ Professor Kieran McQuinn ആണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

Share this news

Leave a Reply

%d bloggers like this: