അയർലണ്ടിൽ മോഷണം വർദ്ധിച്ചു; കൊലപാതകവും, പീഡനവും കുറഞ്ഞു

മോഷണം, പിടിച്ചുപറി, വാഹനമോഷണം എന്നീ കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം 26% വര്‍ദ്ധന. 2022-ല്‍ ഇത്തരം 531 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ 2023-ല്‍ ഇവ 2,601 ആയി കുതിച്ചുയര്‍ന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫിസ് (CSO) ആണ് കണക്കുകള്‍ പുറത്തുവിട്ടത്.

പോയ വര്‍ഷമുണ്ടായ മോഷണക്കേസുകള്‍ 74,144 ആണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12% അധികമാണിത്. ഇതില്‍ തന്നെ പകുതിയോളം കടകളില്‍ നിന്നുള്ള മോഷണമാണ്.

ആയുധങ്ങള്‍, സ്‌ഫോടകവസ്തുക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളില്‍ 5% വര്‍ദ്ധന ഉണ്ടായിട്ടുണ്ട്. കൊള്ള നടത്തിയതില്‍ 1% ആണ് വര്‍ദ്ധന. കെട്ടിടങ്ങള്‍ക്കും മറ്റും കേടുപാടുകള്‍ വരുത്തിയ കേസുകള്‍ 3% വര്‍ദ്ധിട്ടു.

അതേസമയം കൊലപാതകം, അതുമായി ബന്ധപ്പെട്ട മറ്റ് കുറ്റകൃത്യങ്ങള്‍ എന്നിവയില്‍ 19% കുറവ് സംഭവിച്ചിട്ടുണ്ട്. 2022-ല്‍ ഇത്തരം 80 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ 2023-ല്‍ ഇത് 65 ആയി കുറഞ്ഞു. കൊലപാതക കേസുകളിലാണ് പ്രധാനമായും കുറവ് സംഭവിച്ചിട്ടുള്ളത്.

ലൈംഗിക കുറ്റകൃത്യങ്ങളില്‍ 11%, ക്രമസമാധാന പ്രശ്‌നങ്ങളില്‍ 8%, തട്ടിപ്പ് കേസുകളില്‍ 3% എന്നിങ്ങനെയും കുറവ് സംഭവിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: