കാത്‌ലീൻ കൊടുങ്കാറ്റ് ഐറിഷ് തീരം തൊട്ടു: 5 കൗണ്ടികളിൽ ഓറഞ്ച് വാണിങ്; രാജ്യമെങ്ങും ജാഗ്രത

അയര്‍ലണ്ടില്‍ ഇന്ന് കാത്‌ലീന്‍ കൊടുങ്കാറ്റ് വീശിയടിച്ച് അപകടങ്ങള്‍ക്ക് സാധ്യതയുള്ള സാഹചര്യത്തില്‍ രാജ്യമെങ്ങും ജാഗ്രത. രാജ്യമെമ്പാടും ഇന്ന് രാവിലെ മുതല്‍ രാത്രി 8 മണി കാലാവസ്ഥാ വകുപ്പ് യെല്ലോ വാണിങ് നല്‍കിയിരിക്കുകയാണ്.

ഇതിന് പുറമെ കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് കൗണ്ടികളില്‍ ഉച്ചയ്ക്ക് 2 മണി വരെ ഓറഞ്ച് വാണിങ് നല്‍കിയിട്ടുണ്ട്. ഗോള്‍വേ, മേയോ എന്നിവിടങ്ങളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയും ഓറഞ്ച് വാണിങ് നിലവിലുണ്ട്.

ശക്തമായ തെക്കന്‍ കാറ്റ് രാജ്യത്ത് പലയിടത്തും അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. യാത്രാ തടസ്സം, വൈദ്യുതി വിതരണത്തില്‍ തടസം, തീരപ്രദേശങ്ങളില്‍ വെള്ളപ്പൊക്കം എന്നിവ ഉണ്ടാകും. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും, വസ്തുക്കള്‍ പാറി വന്നും അപകടമുണ്ടായേക്കാമെന്നതിനാല്‍ കഴിവതും കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കുക.

ഒരു കാരണവശാലും കടലിലും, ജലാശയങ്ങളിലും കുളിക്കാനോ, നീന്താനോ പോകരുത്. വീണ് കിടക്കുന്ന വയറുകളിലും മറ്റും തൊടുകയുമരുത്.

വടക്കന്‍ അയര്‍ലണ്ടിലെ കൗണ്ടികളായ Antrim, Armagh, Down, Fermanagh, Tyrone, Derry എന്നിവിടങ്ങളിലും രാത്രി 10 മണി വരെ മുന്നറിയിപ്പ് നിലവിലുണ്ട്.

Share this news

Leave a Reply

%d bloggers like this: