ഗോൾവേയിൽ 9 ലക്ഷം യൂറോയുടെ കഞ്ചാവുമായി 2 പേർ അറസ്റ്റിൽ; നടത്തിവന്നത് കഞ്ചാവ് കൃഷി

ഗോള്‍വേ സിറ്റിയില്‍ 890,000 യൂറോ വിലവരുന്ന കഞ്ചാവും, കഞ്ചാവ് ചെടികളുമായി രണ്ട് പുരുഷന്മാര്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാവിലെ ഇവിടെയുള്ള ഒരു കെട്ടിടത്തില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനിലാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. ഇവിടെ കഞ്ചാവ് കൃഷി നടത്തിവരികയായിരുന്നു പ്രതികള്‍.

അറസ്റ്റിലായ രണ്ട് പേര്‍ക്കും 20-ന് മേല്‍ പ്രായമുണ്ട്. ഇവരെ നിലവില്‍ ഗാര്‍ഡ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്. അന്വേഷണം പുരോഗമിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു.

Share this news

Leave a Reply