പടിഞ്ഞാറന്‍ ഡബ്ലിനില്‍ സബ്‌മെഷീന്‍ തോക്കുകളുമായി രണ്ട് പേര്‍ പിടിയില്‍. Dublin Crime Response Team ഗാര്‍ഡ അംഗങ്ങള്‍ ബുധനാഴ്ച വൈകിട്ട് നടത്തിയ പ്രത്യേക ഓപ്പറേഷനിലാണ് Clondalkin-ല്‍ നിന്നും ഒരു സ്‌കോര്‍പ്പിയണ്‍ സബ്‌മെഷീന്‍ ഗണ്‍, സൈലന്‍സര്‍, വെടിയുണ്ടകള്‍ എന്നിവ പിടിച്ചെടുത്തത്.
30-ലേറെ പ്രായമുള്ള ഒരു പുരുഷനെയും സ്ത്രീയെയും സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമവിരുദ്ധമായി തോക്ക് കൈവശം വച്ചതാണ് ഇവര്‍ക്കെതിരെ ചാര്‍ത്തപ്പെട്ട കുറ്റം.