കിൽകെന്നി പ്രീമിയർ ലീഗ് ക്രിക്കറ്റ് 2024; വാട്ടർഫോർഡ് വൈക്കിങ്സ് ചാംപ്യൻമാർ

ഇന്നലെ ഡബ്ലിൻ അൽസാ സ്പോർട്സ് സെന്ററിൽ വെച്ച് നടന്ന കിൽകെന്നി പ്രീമിയർ ലീഗ് 2024 ക്രിക്കറ്റ് ടൂർണമെന്റിൽ ചാംപ്യൻമാരായി വാട്ടർഫോർഡ് വൈക്കിങ്സ്. ഓൾ അയർലണ്ടിലെ 21-ഓളം, ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ എല്ലാ മത്സരങ്ങളും വിജയിച്ചാണ് ടീം വൈക്കിങ്സ് കിരീടം കരസ്ഥമാക്കിയത്.

ആവേശകരമായ ഫൈനലിൽ ഡബ്ലിൻ KCC-ക്കെതിരെ അവസാന ബോൾ സിക്സർ അടിച്ച് 7 വിക്കറ്റിനാണ് വാട്ടർഫോർഡ് വൈക്കിങ്സ് വിജയിച്ചത്. ടീമിനെ നയിച്ച ഫെബിന്റെ മികവുറ്റ ക്യാപ്റ്റൻസി പ്രകടനത്താൽ വൈക്കിങ്സ് ബാറ്റിങ് നിരയും, ബൗളിംഗ് നിരയും ശക്തമായി എതിരാളികൾക്ക് മേൽ പ്രഹരമേല്പിച്ചപ്പോൾ, സ്റ്റേഡിയം ഒന്നടങ്കം വാട്ടർഫോർഡിന്റ പേര് ആർത്തുവിളിച്ചു. മികച്ച ബൗളർ അവാർഡ് അമൽ നേടിയപ്പോൾ, ഡിപിന്റെ വിക്കറ്റിന് പിന്നിലെ മാന്ത്രികത വേറിട്ട അനുഭവമായിയുരുന്നു.

എല്ലാകാലവും വൈക്കിങ്സിനെ പിന്തുണച്ചുവരുന്ന വാട്ടർഫോർഡിലെ നല്ലവരായ ജനങ്ങൾക്ക് ഈ വിജയം സമർപ്പിക്കുന്നതായി വൈക്കിങ്സ് കമ്മിറ്റി പറഞ്ഞു.

Share this news

Leave a Reply

%d bloggers like this: