‘ഫുട്ബോൾ പരിശീലകർ ലൈംഗികമായി മുതലെടുത്തു’: ആരോപണവുമായി അയർലണ്ടിലെ മുൻ വനിതാ താരങ്ങൾ

മുന്‍ വനിതാ ഫുട്‌ബോള്‍ താരങ്ങള്‍ ലൈംഗികാരോപണം ഉന്നയിച്ചതിനെത്തുടര്‍ന്ന് മൂന്ന് മുന്‍ പരിശീലകര്‍ക്ക് നേരെ നടപടിയെടുത്തതായി ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് അയര്‍ലണ്ട് (FAI). സംഭവത്തില്‍ ഗാര്‍ഡ അന്വേഷണമാരംഭിച്ചതിന് പിന്നാലെയാണ് നടപടി.

ചില പരിശീലകര്‍ കളിക്കാരുമായി തെറ്റായ ബന്ധം പുലര്‍ത്തിയതായും, പരിശീലകര്‍ ലൈംഗികമായി മുതലെടുത്തതുമായാണ് മുന്‍ വനിതാ താരങ്ങള്‍ ആരോപണമുയര്‍ത്തിയിരിക്കുന്നത്. RTÉ Investigates, Sunday Independent എന്നിവരാണ് സംയുക്തമായി വാര്‍ത്ത പുറത്തുവിട്ടത്.

തുടര്‍ന്ന് ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ Tusla, ഗാര്‍ഡ എന്നിവര്‍ അന്വേഷണമാരംഭിക്കുകയായിരുന്നു. അന്വേഷണവുമായി സഹകരിക്കാന്‍ FAI-ക്ക് കായികമന്ത്രി കാതറിന്‍ മാര്‍ട്ടിന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

1990-കളിലാണ് സംഭവം നടന്നത് എന്നാണ് മുന്‍ വനിതാ താരങ്ങള്‍ പറയുന്നത്. അന്നത്തെ മുതിര്‍ന്ന ഒരു പരിശീലകന്‍ തങ്ങളുടെ സമ്മതത്തോടുകൂടിയല്ലാതെ ലൈംഗികമായ ഉദ്ദേശ്യത്തോടെ സമീപിച്ചു എന്നാണ് ആരോപണം. ഒപ്പം മറ്റ് ചില പരിശീലകരും താരങ്ങളുമായി തെറ്റായ ബന്ധം പുലര്‍ത്തിയിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഞായറാഴ്ച രാത്രി 9.30-ന് ‘Girls in Green’ എന്ന പേരില്‍ RTE One സംപ്രേഷണം ചെയ്യുന്നുണ്ട്.

Share this news

Leave a Reply

%d bloggers like this: