കോർക്ക് നഗരത്തിൽ വീണ്ടും ആക്രമണം. വെള്ളിയാഴ്ച വൈകിട്ട് Grand Parade- ൽ ഒരു കഫേയ്ക്ക് മുന്നിൽ വച്ച് 30 ലേറെ പ്രായമുള്ള പുരുഷന് നേരെ കത്തിക്കുത്ത് ആണ് ഉണ്ടായത്. ഇയാളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വൈകിട്ട് 5 മണിയോടെ മറ്റ് രണ്ട് ചെറുപ്പക്കാരാണ് ഇദ്ദേഹത്തെ കത്തിയുമായി ആക്രമിച്ചത്. ഗാർഡ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
പരിക്കുകളോടെ Cork University Hospital-ൽ കഴിയുന്ന ആളുടെ നില മെച്ചപ്പെട്ടു വരികയാണ്. ഇയാൾ നേരത്തെ 73 കേസുകളിൽ പ്രതിയാണ്. യുവതിയുടെ കഴുത്തിൽ വെടിവച്ചു പരിക്കേൽപ്പിച്ച കേസിൽ 8 വർഷത്തെ തടവ് ശിക്ഷയ്ക്ക് ശേഷം കഴിഞ്ഞ മാസമാണ് ഇയാൾ പുറത്തിറങ്ങിയത്. അതേസമയം ഇയാളുടെ വീടിനു നേരെയും കഴിഞ്ഞ മാസം അക്രമണമുണ്ടായിരുന്നു.