ലോകത്തെ ഏറ്റവും പ്രശസ്തമായ ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടികയിൽ ഇടം നേടി അയർലണ്ടിലെ Moher-ലുള്ള The Burren and Cliffs. അഗോളത്തലത്തിൽ പ്രസിദ്ധമായ International Union of Geological Sciences (IUGS) പുറത്തിറക്കിയ 100 സൈറ്റുകളുടെ പട്ടികയിൽ Vesuvius volcano, Yosemite Valley, The Dead Sea മുതലായവയ്ക്ക് ഒപ്പമാണ് കൗണ്ടി ക്ലെയറിലെ ഈ ജിയോ പാർക്ക് ഇടം നേടിയിരിക്കുന്നത്.
സൗത്ത് കൊറിയയിലെ ബുസാനിൽ നടന്ന 37-ആമത് International Geological Congress-ൽ ആണ് ലോകത്തെ 100 ജിയോളജിക്കൽ ഹെറിറ്റേജ് സൈറ്റുകളുടെ പട്ടിക പുറത്തിറക്കിയത്. 2022-ന് ശേഷം IUGS-ന്റെ രണ്ടാം പട്ടികയാണിത്. 80 രാജ്യങ്ങളിൽ നിന്നുള്ള 700 വിദഗ്ദ്ധരും, 16 ഓർഗനൈസേഷനുകളും ചേർന്നാണ് പട്ടിക തയ്യാറാക്കിയത്. 2011 ൽ യുനെസ്‌കോയും The Burren and Cliffs-നെ അംഗീകരിച്ചിരുന്നു.
2022 -ൽ പുറത്തിറക്കിയ ആദ്യ IUGS പട്ടികയിൽ വടക്കൻ അയർലണ്ടിലെ Co Antrim- ൽ ഉള്ള Giant’s Causeway ഇടം നേടിയിരുന്നു.