ഡബ്ലിനിൽ മലയാളി കുടുംബത്തിന്റെ വീട്ടിൽ നിർത്തിയിട്ടിരുന്ന രണ്ട് കാറുകൾ മോഷണം പോയി. ഫിൻഗ്ലാസ്സിൽ താമസിക്കുന്ന മലയാളിയുടെയും, ഭാര്യയുടെയും കാറുകളാണ് സെപ്റ്റംബർ 25 പുലർച്ചെ 3 മണിയോടെ മോഷ്ടിക്കപ്പെട്ടത്. കള്ള താക്കോൽ ഇട്ട് വീടിന്റെ പുറകിലെ വാതിൽ തുറന്ന മോഷ്ടാക്കൾ കാറുകളുടെ താക്കോൽ കൈക്കലാക്കി യാർഡിൽ നിർത്തിയിട്ട കാറുകളുമായി കടന്നു കളയുകയായിരുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ ലഭ്യമായിട്ടുണ്ട്.
ടാക്സി കാറിന്റെ രജിസ്ട്രേഷൻ നമ്പർ: 171 D28728
രണ്ടാമത്തെ കാറിന്റെ രജിസ്ട്രേഷൻ നമ്പർ: CHR 191RN149
ഈ കാറുകൾ എവിടെ വച്ചെങ്കിലും കാണുകയാണെങ്കിൽ ഉടൻ ഗാർഡയെയോ താഴെ പറയുന്ന നമ്പറിലോ അറിയിക്കാൻ അഭ്യർത്ഥിക്കുന്നു: 087 069 7999
കാറിന്റെ താക്കോൽ ഗ്രൗണ്ട് ഫ്ലോറിൽ ഉള്ള ചുമരിൽ തൂക്കിയിട്ടിരിക്കുകയായിരുന്നു വീട്ടുകാർ. അതിനാൽ ഇത് കണ്ടെത്താൻ മോഷ്ടാകൾക്ക് എളുപ്പമായി. ഇത്തരം സംഭവങ്ങൾ തടയാൻ, താക്കോൽ മറ്റുള്ളവർക്ക് എളുപ്പത്തിൽ കിട്ടാത്ത സ്ഥലത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം.