ലോകപ്രശസ്തമായ ടൈം ഔട്ട് മാഗസിനിന്റെ ‘World’s Coolest Neighbourhoods 2024’ പട്ടികയില്‍ ഇടം നേടി ഡബ്ലിനിലെ Inchicore. മാഗസിന്‍ പുറത്തിറക്കിയ ഏഴാമത് വാര്‍ഷിക പട്ടികയില്‍ 25-ആം സ്ഥാനമാണ് Inchicore നേടിയത്. ഫ്രാന്‍സിലെ Marseille-ലുള്ള Notre Dame du Mont ആണ് ഒന്നാമത്.
Inchicore-ല്‍ ആധുനികമായ എനര്‍ജിയും, അതേസമയം വളരെ പഴക്കം ചെന്ന പബ്ബുകളും സമ്മേളിക്കുന്നുവെന്ന് ടൈം ഔട്ട് നിരീക്ഷിച്ചു. ഡബ്ലിന്‍ നഗരം സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വളരെ എളുപ്പത്തില്‍ എത്താവുന്ന പ്രദേശമാണ് Inchicore എന്നും, Phoenix Park, Kilmainham Jail, Dublin Zoo, Irish Museum of Modern Art എന്നിവിടങ്ങളിലേയ്‌ക്കെല്ലാം ഇവിടെ നിന്നും നടന്നെത്താവുന്ന ദൂരമേയുള്ളൂ എന്നും ടൈം ഔട്ട് വിശദീകരിക്കുന്നു.
പട്ടികയിലെ ആദ്യ 10 സ്ഥാനക്കാര്‍ ചുവടെ:
Notre Dame du Mont, Marseille, France
Mers Sultan, Casablanca, Morocco
Pererenan, Bali, Indonesia
Seongsu-dong, Seoul, South Korea
Kerns, Portland, USA
Stokes Croft & St Paul’s, Bristol, UK
Chippendale, Sydney, Australia
Principe Real, Lisbon, Portugal
Glória, Rio de Janeiro, Brazil
Windsor, Melbourne, Australia