ഡബ്ലിനില്‍ ഗാര്‍ഡ നടത്തിയ ഓപ്പറേഷനില്‍ 1.4 മില്യണ്‍ യൂറോ വിലവരുന്ന സ്വര്‍ണ്ണവുമായി ഒരാള്‍ അറസ്റ്റില്‍. ഇയാളില്‍ നിന്നും 460,000 യൂറോ പണവും, 210,000 യൂറോ വിലവരുന്ന കൊക്കെയ്‌നും കണ്ടെടുത്തതായും ഗാര്‍ഡ അറിയിച്ചു.
വെള്ളി, ശനി ദിവസങ്ങളിലായാണ് വിവിധ വ്യാപാരസ്ഥാപനങ്ങളിലും, വീടുകളിലും ഗാര്‍ഡ പരിശോധന നടത്തിയത്. അറസ്റ്റിലായ ആള്‍ക്ക് 50-ലേറെ പ്രായമുണ്ട്.