കൗണ്ടി വെക്സ്ഫോർഡിലെ Gorey District Court ൽ 34 വയസ്സുകാരനായ മുഹമ്മദ് ഷാക്കിർ അൽ തമീമിക്ക്, തന്റെ എട്ട് വയസ്സുകാരിയായ മകൾ മാലിക നൂർ അൽ ഖതീബിനെയും കത്തി കൊണ്ട് കുത്തി കൊലപെടുത്തിയ കേസിലും ഭാര്യ ഐഷ അൽ ഖതീബിനെ ആക്രമിച്ച കേസിലും കുറ്റം ചുമത്തി.
ഡിസംബർ 1-ന് മാലികയും ഐഷയും ന്യു റോസിലെ Lower William Street ലുള്ള വീട്ടിൽ ആക്രമിക്കപ്പെട്ടു. തന്‍റെ അമ്മയെ ആക്രമിക്കുന്നത് തടയാന്‍ ചെല്ലവേ ആണ് ആ ധീര ബാലിക ക്ക് കുത്തേറ്റത്. കത്തി കൊണ്ട് കുത്തേറ്റ മാലിക ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങി.മാതാവ് ഐഷ പരിക്കുകളോടെ രക്ഷപെട്ടു.
5.04 pm-ന് വെക്സ്ഫോർഡ് ഗാർഡ സ്റ്റേഷനിൽ വച്ച് ഷാക്കിർ അൽ തമീമിയെ താൻ അറസ്റ്റു ചെയ്തുവെന്ന് കോടതിയിൽ, ഡിറ്റക്റ്റീവ് ഗാർഡ ഡോണൽ ഡോയൽ പറഞ്ഞു.
ഡോയൽ രണ്ടു കുറ്റങ്ങളും കോടതിയിൽ വായിച്ചു. വെക്സ്ഫോർഡ് ഗാർഡ സ്റ്റേഷനിൽ ഈ കുറ്റങ്ങൾ പ്രതിയോട് പറഞ്ഞപ്പോൾ, പ്രതി ഒന്നും പ്രതികരിച്ചില്ലെന്നും അദ്ദേഹം അറിയിച്ചു.
ഷാക്കിർ അൽ തമീമി ജഡ്ജി കെവിൻ സ്റ്റോൺട്ടണിന്റെ മുൻപാകെ കോടതിയിൽ ഹാജരായപ്പോളും ഒരു വാക്കും പറയാതെ നിന്നു.
പ്രതി ചെയ്ത കുറ്റ കൃത്യത്തിന്റെ ഗൌരവം പരിഗണിച്ചാല്‍ ഈ കോടതിക്ക് ജാമ്യത്തെ സംബന്ധിച്ച് തീരുമാനിക്കാൻ അധികാരമില്ലെന്ന് ജഡ്ജി സ്റ്റോൺട്ടൺ പറഞ്ഞു.
പ്രതിയുടെ അഭിഭാഷകൻ Timothy Cummings ജാമ്യം ആവശ്യപ്പെട്ടില്ലെങ്കിലും പ്രതിക്ക് ഒരു മനശാസ്ത്രപരിശോധന നടത്താൻ അഭ്യർത്ഥിച്ചു.
ജഡ്ജ് സൗജന്യ നിയമസഹായം അനുവദിക്കുകയും മനശാസ്ത്ര പരിശോധനക്ക് അനുമതി നൽകുകയും ചെയ്തു.
ജഡ്ജി കെവിൻ സ്റ്റോൺട്ടൺ, Al Tamimi-യെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്ത്, ഡിസംബർ 9, തിങ്കളാഴ്ച വെക്സ്ഫോർഡ് ജില്ലാ കോടതിയിൽ വീഡിയോ ലിങ്ക് വഴിയുള്ള ഹിയറിംഗിന് ഹാജരാക്കാൻ ഉത്തരവിട്ടു.