ഡബ്ലിനിൽ ചെറുപ്പക്കാരനെ വെടിവച്ചു കൊന്നത് മയക്കുമരുന്ന് സംഘമെന്ന് സംശയം

ഡബ്ലിനിലെ ഫിന്‍ഗ്ലാസില്‍ ചെറുപ്പക്കാരന്‍ വെടിയേറ്റ് മരിച്ചത് മയക്കുമരുന്ന് സംഘവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നെന്ന് സംശയം. ശനിയാഴ്ച രാത്രിയാണ് Barry Drive-ലെ വീട്ടില്‍ വച്ച് 23-കാരനായ Brandon Ledwidge കൊല്ലപ്പെട്ടത്. തലയിലും ദേഹത്തുമായി നാല് തവണയാണ് ബ്രാന്‍ഡന് വെടിയേറ്റത്. തോക്കുമായെത്തിയ അക്രമി, വാതില്‍ തുറന്ന ബ്രാന്‍ഡന് നേരെ വെടിവയ്ക്കുകയായിരുന്നു. സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ സംഘം ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ക്രിമിനല്‍ സംഘവുമായി ബന്ധപ്പെട്ട് ഈ വര്‍ഷമുണ്ടാകുന്ന ആദ്യ കൊലപാതകമാണിതെന്നാണ് കരുതുന്നത്. ഇതോടെ തുടര്‍ ആക്രമണങ്ങളും കൊലപാതകങ്ങളും ഉണ്ടായേക്കാമെന്നാണ് … Read more

ആഷ്‌ലിങ് മർഫി വധക്കേസ്: ജോസഫ് പുസ്‌ക കുറ്റക്കാരൻ, ശിക്ഷ വെള്ളിയാഴ്ച

ആഷ്‌ലിങ് മര്‍ഫി വധക്കേസില്‍ പ്രതിയായ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം യ ജോസഫ് പുസ്‌ക കുറ്റക്കാരനെന്ന് കോടതി. ഇയാള്‍ക്കുള്ള ശിക്ഷ അടുത്ത വെള്ളിയാഴ്ച വിധിക്കുമെന്നും വ്യാഴാഴ്ച വിചാരണയ്ക്ക് ശേഷം ഡബ്ലിന്‍ സെന്‍ട്രല്‍ ക്രിമിനല്‍ കോടതി വ്യക്തമാക്കി. 23-കാരിയായ സംഗീത അദ്ധ്യാപിക ആഷ്‌ലിങ് മര്‍ഫിയെ 2022 ജനുവരി 12-ന് കൗണ്ടി ഓഫാലിയിലെ Tullamore-ന് പുറത്ത് Grand Canal-ല്‍ വച്ച് പ്രതിയായ പുസ്‌ക (33) കുത്തിക്കൊലപ്പെടുത്തിയെന്നാണ് 18 ദിവസം … Read more

ലിമറിക്ക് സ്വദേശി യുഎസിൽ കൊല്ലപ്പെട്ട സംഭവം; ഭാര്യയും, ഭാര്യാ പിതാവും കുറ്റക്കാർ

ലിമറിക്ക് സ്വദേശിയായ ജേസണ്‍ കോര്‍ബെറ്റിനെ യുഎസില്‍ കൊലപ്പെടുത്തിയ കേസില്‍ ഭാര്യയായ മോളി മാര്‍ട്ടെന്‍സ് (40), പിതാവ് ടോം മാര്‍ട്ടെന്‍സ് (73) എന്നിവരെ തടവിന് ശിക്ഷിച്ച് കോടതി. യുഎസിലെ നോര്‍ത്ത് കരോലിനയിലെ വീട്ടില്‍ 2015 ഓഗസ്റ്റ് 2-നാണ് കോര്‍ബെറ്റിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരുവരെയും ഏഴ് മാസം വീതം തടവിനാണ് യുഎസിലെ ഡേവിഡ്‌സണ്‍ കൗണ്ടി സുപ്പീരിയര്‍ കോര്‍ട്ട് ശിക്ഷിച്ചിരിക്കുന്നത്. ഇരുവരും രണ്ട് വര്‍ഷം ഇപ്പോള്‍ തന്നെ തടവില്‍ കഴിഞ്ഞതുകൂടി ശിക്ഷാകാലയളവായി കണക്കാക്കിയതിനെത്തുടര്‍ന്നാണിത്. പ്രതികള്‍ അപ്പീല്‍ പോകില്ലെന്നാണ് റിപ്പോര്‍ട്ട്. കല്ല്, … Read more

അയർലണ്ടിൽ സ്വവർഗാനുരാഗികളെ തെരഞ്ഞുപിടിച്ച് കൊന്ന സീരിയൽ കില്ലർ ഇനി ജീവപര്യന്തം ജയിലിൽ

അയര്‍ലണ്ടില്‍ സ്വവര്‍ഗലൈംഗിക അഭിരുചിയുള്ളവരെ തെരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ യൂസഫ് പലാനിക്ക് ജീവപര്യന്തം തടവ്. സ്വവര്‍ഗസ്‌നേഹികളായ രണ്ട് പുരുഷന്മാരെ കൊന്ന പലാനിക്ക് (23) തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ മറ്റൊരു പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷത്തെ തടവും Ms Justice Mary Ellen Ring വിധിച്ചു. സ്വവര്‍ഗാനുരാഗികളോടുള്ള വിദ്വേഷമാണ് ഹീനമായ കുറ്റകൃത്യം നടത്താന്‍ പ്രതിയായ യൂസഫ് പലാനിയെ പ്രേരിപ്പിച്ചത്. സ്വവര്‍ഗാനുരാഗം തന്റെ മതമായ ഇസ്ലാം വിലക്കിയിട്ടുണ്ടെന്ന് … Read more

കോർക്കിലെ വീട്ടിൽ സ്ത്രീയുടെ അസ്ഥി അവശിഷ്ടങ്ങൾ കണ്ടെടുത്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

2017-ൽ കാണാതായ Tina Satchwell -ന്റെ അസ്ഥികൂട അവശിഷ്ടങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഭർത്താവായ Richard Satchwell (57) അറസ്റ്റിൽ. 2017 മാർച്ചിൽ തന്റെ 45-ആം വയസിൽ കാണാതായയ ടീനയുടെ അസ്ഥികൾ കഴിഞ്ഞയാഴ്ചയാണ് കൗണ്ടി കോർക്കിലെ Youghal -ലുള്ള വീട്ടിൽ നിന്നും ഗാർഡ കണ്ടെത്തിയത്. വീട്ടിനടിയിൽ മണ്ണിൽ കുഴിച്ചിട്ട നിലയിലാണ് ഇവ കണ്ടെടുത്തത്. ചൊവ്വാഴ്ച നടത്തിയ വിശദ പരിശോധനയിൽ കണ്ടെത്തിയ അവശിഷ്ടങ്ങൾ ടീനയുടേതാണെന്നു വ്യക്തമായതായി ഗാർഡ അറിയിച്ചു. തുടർന്ന് വെള്ളിയാഴ്ച ഭർത്താവായ Richard Satchwell -നെ അറസ്റ്റ് ചെയ്ത ഗാർഡ … Read more

Dundalk-ലെ വീട്ടിൽ സ്ത്രീ മരിച്ച നിലയിൽ; അന്വേഷണമാരംഭിച്ച് ഗാർഡ

County Lou-ലെ Dundalk-ല്‍ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് Bridge Street-ലെ ഒരു വീട്ടില്‍ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റതാണ് മരണകാരണം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതായും, കൊലപാതകമെന്ന നിലയ്ക്ക് അന്വേഷണം ആരംഭിച്ചതായും ഗാര്‍ഡ അറിയിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമോ, വൈകിട്ടോ Bridge Street പ്രദേശത്ത് ഉണ്ടായിരുന്ന ആരെങ്കിലും സംശയാസ്പദമായി എന്തങ്കിലും കണ്ടിട്ടുണ്ടെങ്കില്‍ തങ്ങളെ ബന്ധപ്പെടണമെന്ന് ഗാര്‍ഡ അറിയിച്ചു.

ഡേവിഡ് ബൈറന്റെ കൊലപാതകം; ജെറി ഹച്ചിനെതിരായ കേസിൽ വിധി ഇന്ന്

ജെറി ‘ദി മങ്ക്’ ഹച്ചിനെതിരായ കൊലപാതകക്കേസില്‍ ഇന്ന് വിധി പ്രഖ്യാപനം. 2016 ഫെബ്രുവരി 5-ന് ഡബ്ലിനിലെ റീജന്‍സി ഹോട്ടലില്‍ വച്ച് 33-കാരനായ ഡേവിഡ് ബൈറണെ കൊലപ്പെടുത്തിയ കേസിലാണ് വിചാരണയ്ക്ക് ശേഷം മാഫിയാ തലവനായ ഹച്ചിന്റെ വിധി പ്രഖ്യാപിക്കുക. ഹച്ച്-കിനാന്‍ സംഘത്തിന്റെ കുടിപ്പകയുടെ ഭാഗമായായിരുന്നു ബൈറണ് ജീവന്‍ നഷ്ടപ്പെട്ടത്. അതേസമയം കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നാണ് 60-കാരനായ ഹച്ച് വാദിക്കുന്നത്. കേസിലെ വാദം കഴിഞ്ഞ ജനുവരിയില്‍ തന്നെ ഡബ്ലിനിലെ സ്‌പെഷ്യല്‍ ക്രിമിനല്‍ കോടതിയില്‍ പൂര്‍ത്തിയായിരുന്നു. 52 ദിവസത്തെ വാദമാണ് നടന്നത്. … Read more

ഡബ്ലിനിൽ വയോധികയായ അമ്മയെ കൊലപ്പെടുത്തിയ കേസിൽ മകൾ റിമാൻഡിൽ; മനസികാസ്വാസ്ഥ്യമെന്ന് സംശയം

ഡബ്ലിനില്‍ വൃദ്ധയായ അമ്മയെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മകളെ കോടതി റിമാന്‍ഡ് ചെയ്തു. ഇവര്‍ക്ക് അടിയന്തരമായി മാനസികരോഗത്തിന് ചികിത്സ നല്‍കണമെന്ന നിര്‍ദ്ദേശത്തിലാണ് കോടതി പ്രതിയായ Moire Bergin (45)-നെ കസ്റ്റഡിയില്‍ വിട്ടത്. 70-ലേറെ പ്രായമുള്ള Mary Bergin-നെ ചൊവ്വാഴ്ചയാണ് ഡബ്ലിനിലെ Seville Place-ലുള്ള First Avenue-വിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ 11.50-ഓടെയായിരുന്നു ഇത്. സംഭവത്തില്‍ വെള്ളിയാഴ്ച, മേരിയുടെ മകളായ Moire-നെ ഗാര്‍ഡ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച തന്നെ ഇവരെ ഡബ്ലിന്‍ ജില്ലാ കോടതിയില്‍ … Read more

സ്ലൈഗോ കൊലപാതകം; പ്രതി റിമാൻഡിൽ

സ്ലൈഗോയില്‍ Aidan Moffitt, Michael Snee എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ യൂസഫ് പലാനിയെ (22) റിമാന്‍ഡ് കസ്റ്റഡിയില്‍ വിട്ട് കോടതി. സ്ലൈഗോയിലെ Markievicz Heights സ്വദേശിയായ ഇയാളെ സ്ലൈഗോ ജില്ലാ കാടതിയാണ് റിമാന്‍ഡ് ചെയ്തത്. കോടതിയിലേയ്ക്ക് കൊണ്ടുവരും വഴി ജനങ്ങളോട് ആക്രോശിക്കുകയും മറ്റും ചെയ്തിരുന്നു പലാനി. മറ്റൊരാള്‍ക്കെതിരെ നടത്തിയ ആക്രമണം, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നിവയ്ക്കും പലാനിക്ക് മേല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഏപ്രില്‍ 10-നാണ് Aidan Moffitt (42)-യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഏപ്രില്‍ 12-ന് Michael … Read more

Finglas-ൽ വെടിവെപ്പ്; സ്ത്രീ കൊല്ലപ്പെട്ടു

ഡബ്ലിനിലെ Finglas-ല്‍ നടന്ന വെടിവെപ്പില്‍ സ്ത്രീ കൊല്ലപ്പെട്ടു. ശനിയാഴ്ച രാത്രി 8.40-ഓടെയാണ് അക്രമവിവരം അറിഞ്ഞ് ഗാര്‍ഡയും, അടിയന്തരരക്ഷാ സംഘവും സ്ഥലത്തെത്തിയത്. തുടര്‍ന്ന് വെടിവെപ്പില്‍ ഗുരുതരമായ പരിക്കേറ്റ സ്ത്രീയെ Mater Misericordiae University Hospital-ല്‍ എത്തിച്ചെങ്കിലും ഇവര്‍ അവിടെ വച്ച് മരിക്കുകയായിരുന്നു. കൊല്ലപ്പെട്ട സ്ത്രീയുടെ പേര് Sandra Boyd എന്നാണന്നും, 36-കാരിയായ ഇവര്‍ക്ക് അഞ്ച് മക്കളുണ്ടെന്നും ഗാര്‍ഡ അറിയിച്ചു. സാന്ദ്രയുടെ ശരീരം സിറ്റി മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടം നടത്തിയ ശേഷം മറ്റ് കാര്യങ്ങളിലേയ്ക്ക് കടക്കും. അക്രമം നടന്ന … Read more