ഡബ്ലിനിൽ ചെറുപ്പക്കാരന് കുത്തേറ്റു

ഡബ്ലിനിലെ ടെംപിള്‍ ബാറില്‍ ചെറുപ്പക്കാരന് കുത്തേറ്റു. ഇന്നലെ രാത്രി 9.20-ഓടെയാണ് Christchurch cathedral-ന് സമീപം Fishamble Street-ല്‍ വച്ച് 20-ലേറെ പ്രായമുള്ള പുരുഷന് കുത്തേറ്റത്. ഇയാളെ പരിക്കുകളോടെ St James Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണമാരംഭിച്ച ഗാര്‍ഡ, ദൃക്‌സാക്ഷികളോട് സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. എന്തെങ്കിലും സൂചനകളുള്ളവര്‍ക്ക് തൊട്ടടുത്ത ഗാര്‍ഡ സ്റ്റേഷനുകളിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാം:Kevin Street Station on 01 666 9400Garda Confidential Line on 1800 666 111

ഡബ്ലിൻ സ്‌കൂളിലെ അക്രമി കുടിയേറ്റക്കാരൻ, കുട്ടികളുടെ രക്ഷയ്‌ക്കെത്തിയത് മറ്റൊരു കുടിയേറ്റക്കാരൻ; ‘ബെനീസിയോ ഹീറോ’ എന്ന് അയർലണ്ടുകാർ

ഡബ്ലിനിലെ പാര്‍നെല്‍ സ്‌ക്വയര്‍ ഈസ്റ്റില്‍ വ്യാഴാഴ്ച നടന്ന കത്തിക്കുത്ത് സമൂഹത്തെയാകെ ഞെട്ടിച്ചിരിക്കുകയാണ്. അതേസമയം അക്രമിയെ തടയാനായി ആദ്യം മുന്നോട്ടുവന്ന ബ്രസീലുകാരനായ യുവാവ് കാരണമാണ് കൂടുതല്‍ പേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ചാവോ ബെനീസിയോ (Caio Benicio) എന്ന 43-കാരനായ ഡെലിവറൂ ഡ്രൈവറാണ് അക്രമി കത്തിയുമായി ആളുകളെ ആക്രമിക്കുന്നത് കണ്ടയുടന്‍, ബൈക്കില്‍ നിന്നും ചാടിയിറങ്ങി അക്രമിയെ ഹെല്‍മെറ്റ് കൊണ്ടടിച്ച് താഴെയിട്ടത്. വ്യാഴാഴ്ച 1.30-ഓടെ പാര്‍നല്‍ സ്‌ക്വയര്‍ ഈസ്റ്റിലെ Gaelscoil Choláiste Mhuire സ്‌കൂളിന് മുന്നില്‍ വച്ചാണ് 50-ലേറെ പ്രായമുള്ള അക്രമി … Read more

‘സ്ഥിതി ശാന്തം’: ഡബ്ലിനിൽ കലാപം നിയന്ത്രണവിധേയമാക്കി ഗാർഡ

ഡബ്ലിന്‍ സ്‌കൂളിന് പുറത്തുവച്ച് അഞ്ച് പേര്‍ക്ക് കുത്തേറ്റതിനെ തുടര്‍ന്ന് സിറ്റി സെന്ററിലുണ്ടായ കലാപം കെട്ടടങ്ങിയതായി ഗാര്‍ഡ. ഇന്നലെ ഉച്ചയ്ക്ക് ശേഷം Parnel Square East-ലെ ഒരു സ്‌കൂളിന് സമീപത്താണ് മൂന്ന് കുട്ടികളടക്കം അഞ്ച് പേരെ അക്രമി കുത്തിപ്പരിക്കേല്‍പ്പിച്ചത്. പ്രതി കുടിയേറ്റക്കാരനാണ് എന്നാരോപിച്ച് തീവ്രവലതുപക്ഷ വാദികളാണ് സംഭവത്തിന് ശേഷം ഡബ്ലിന്‍ സിറ്റി സെന്ററില്‍ കലാപം ആരംഭിച്ചത്. ഗാര്‍ഡ വാഹനങ്ങള്‍ ആക്രമിക്കുകയും, തീയിടുകയും ചെയ്ത പ്രക്ഷോഭക്കാര്‍, അവസരം മുതലാക്കി പ്രദേശത്തെ കടകള്‍ കൊള്ളയടിക്കുകയും ചെയ്തു. തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ … Read more

ഡബ്ലിനിൽ കത്തിക്കുത്ത്; ഒരാൾ ആശുപത്രിയിൽ

ഒരിടവേളയ്ക്ക് ശേഷം ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ഞായറാഴ്ച രാവിലെ 6 മണിയോടെ താലയിലെ Fortunestown Close പ്രദേശത്ത് വച്ചാണ് പുരുഷന് കത്തിക്കുത്തേറ്റത്. ഇദ്ദേഹത്തെ പരിക്കുകളോടെ Tallaght Hospital-ല്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജീവന് ഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണ്.

കോർക്കിൽ കത്തിക്കുത്ത്; കൗമാരക്കാരൻ ആശുപത്രിയിൽ

ഒരിടവേളയ്ക്ക് ശേഷം അയര്‍ലണ്ടില്‍ വീണ്ടും കത്തിക്കുത്ത്. കോര്‍ക്ക് സിറ്റി സെന്ററില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കത്തിക്കുത്തില്‍ പരിക്കേറ്റ കൗമാരക്കാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രാത്രി 9 മണിയോടെ John Redmond Street-ലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ അക്രമം നടന്നതായി വിവരം ലഭിച്ച അടിയന്തരസേന സംഭവസ്ഥലത്തെത്തുകയും, 18 വയസിനടുത്ത് പ്രായമുള്ളയാളെ കുത്തേറ്റ നിലയില്‍ കണ്ടെത്തുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലേയ്ക്ക് കൊണ്ടുപോയി. സ്ഥലം സീല്‍ ചെയ്തതായും, ഫോറന്‍സിക് പരിശോധന നടക്കാനിരിക്കുകയാണെന്നും ഗാര്‍ഡ അറിയിച്ചു, ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. … Read more

ഡബ്ലിനിൽ വീണ്ടും കത്തിക്കുത്ത്; ഇത്തവണ രണ്ട് സംഭവങ്ങൾ

ഡബ്ലിനില്‍ വീണ്ടും കത്തിക്കുത്ത്. ചൊവ്വാഴ്ച രാത്രി 8 മണിയോടെ സിറ്റി സെന്ററിലെ Parnell Street, Henrietta Street എന്നിവിടങ്ങളിലാണ് രണ്ട് കത്തിക്കുത്ത് സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഒരു കൂട്ടമാളുകള്‍ തമ്മിലുള്ള സംഘര്‍ഷം കത്തിക്കുത്തിലേയ്ക്ക് നയിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. പരിക്കേറ്റ നിലയില്‍ രണ്ട് പേരെ Mater Hospital-ല്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രണ്ട് പേരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. രണ്ടിടങ്ങളിലെയും സംഭവങ്ങള്‍ തമ്മില്‍ ബന്ധമുണ്ടെന്ന് കരുതുന്ന ഗാര്‍ഡ, പ്രദേശങ്ങളില്‍ ഫോറന്‍സിക് പരിശോന നടത്തി അന്വേഷണമാരംഭിച്ചു.