വെള്ളപ്പൊക്കം തടയാൻ നവീകരണ ജോലികൾ: ഡബ്ലിൻ- വാട്ടർഫോർഡ് ട്രെയിൻ സർവീസുകൾ മൂന്ന് മാസത്തേയ്ക്ക് തടസപ്പെടും, വിശദ വിവരങ്ങൾ അറിയാം…

വെള്ളപ്പൊക്കം തടയുന്നത് സംബന്ധിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടക്കുന്നതിനാല്‍ അടുത്ത മൂന്ന് മാസത്തേയ്ക്ക് ഡബ്ലിന്‍- വാട്ടര്‍ഫോര്‍ഡ് റൂട്ടിലുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെടുമെന്ന് ഐറിഷ് റെയില്‍. മില്യണ്‍ കണക്കിന് യൂറോ ചെലവിട്ട് നടത്തുന്ന North Quays development-ന്റെ ഭാഗമായാണ് ഈ നവീകരണ പ്രവൃത്തി.

വാട്ടര്‍ഫോര്‍ഡിലെ Plunkett Train Station-ല്‍ ഇടയ്ക്കിടെ ഉണ്ടാകുന്ന വെള്ളപ്പൊക്കം പരിഹരിക്കുന്നതാണ് പ്രധാന പ്രവൃത്തികളിലൊന്ന്. പല പതിറ്റാണ്ടുകളായി ഇവിടെ നിലനില്‍ക്കുന്ന പ്രശ്‌നമാണിത്.

യാത്രക്കാര്‍ അധികമില്ലാത്ത രാവിലെ 8 മണിക്കും, പകല്‍ 2.30-നും ഇടയിലാണ് കാര്യമായ നവീകരണജോലികള്‍ നടത്തുക. ഇത് മാര്‍ച്ച് 26 വരെ തുടരും.

തടസം നേരിടുന്ന സര്‍വീസുകള്‍

രാവിലെ 7.20-നും, 10.15-നും Dublin Heuston-ല്‍ നിന്നും Waterford വരെ പോകുന്ന സര്‍വീസുകളെ നവീകരണ പ്രവൃത്തികള്‍ ബാധിക്കും. ഈ സര്‍വീസ് Kilkenny വരെയേ ഇനി ഉണ്ടാകൂ. ഇവിടെ നിന്നും യാത്രക്കാരെ ബസ് വഴിയാണ് പിന്നീട് Thomastown, Waterford എന്നിവിടങ്ങളിലേയ്ക്ക് എത്തിക്കുക.

രാവിലെ 11 മണിക്കും, ഉച്ചയ്ക്ക് 1.05-നും ഉള്ള Waterford – Dublin Heuston സര്‍വീസുകളിലേയ്ക്കുള്ള യാത്രക്കാരെ Thomastown, Waterford എന്നിവിടങ്ങളില്‍ നിന്നും ബസുകളില്‍ Kinkenny സ്റ്റേഷനില്‍ എത്തിക്കും. ഇനി ഇവിടെ നിന്നുമാണ് ട്രെയിനുകള്‍ Dublin Heuston-ലേയ്ക്ക് പുറപ്പെടുക.

രാവിലെ 9.45-നുള്ള Limerick Junction – Waterford ട്രെയിന്‍ Carrick-on-Suir വരെയേ ഇനി ഓടൂ. അവിടെ നിന്നും ബസ് മാര്‍ഗം യാത്രക്കാരെ വാട്ടര്‍ഫോര്‍ഡില്‍ എത്തിക്കും.

Share this news

Leave a Reply