‘ആശുപത്രിയിൽ ജോലി ചെയ്യുന്നത് ഭയപ്പെട്ടുകൊണ്ട്’; ജീവനക്കാരുടെ എണ്ണക്കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് Naas General Hospital-ലെ നഴ്‌സുമാർ സമരത്തിന്

ജീവനക്കാരുടെ എണ്ണക്കുറവ് കാരണമുള്ള സുരക്ഷാപ്രശ്‌നങ്ങളെ തുടര്‍ന്ന് കൗണ്ടി കില്‍ഡെയറിലെ Naas General Hospital-ലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ സമരത്തിന്. ആശുപത്രിയിലെ Irish Nurses and Midwives Organisation (INMO) അംഗങ്ങളായിട്ടുള്ള ആരോഗ്യപ്രവര്‍ത്തകരാണ് നാളെ (തിങ്കളാഴ്ച) വര്‍ക്ക്-ടു-റൂള്‍ രീതിയില്‍ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്.

ഇതിന് പുറമെ ഉച്ചഭക്ഷണസമയത്ത് പ്രതിഷേധവും സംഘടിപ്പിക്കുന്നുണ്ട്. ഈ സമരം ആദ്യപടിയാണെന്നും, ആശുപത്രി ജീവനക്കാര്‍ പ്രശ്‌നപരിഹാരം നടത്തിയില്ലെങ്കില്‍ ഭാവിയില്‍ പണിമുടക്ക് അടക്കമുള്ള നടപടികളിലേയ്ക്ക് കടക്കുമെന്നും INMO അറിയിച്ചു.

ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ HSE-യുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കണ്ടില്ലെന്നും INMO പ്രതിനിധികള്‍ പറഞ്ഞു. ആശുപത്രിയിലെ ജീവനക്കാര്‍ വലിയ സമ്മര്‍ദ്ദത്തിന് അടിപ്പെട്ടും, സുരക്ഷയ്ക്ക് ഭയന്നുമാണ് ജോലി ചെയ്യുന്നതെന്ന് INMO ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് അസിസ്റ്റന്റ് ഡയറക്ടറായ Bernadette Stenson വ്യക്തമാക്കി. ജീവനക്കാരുടെ എണ്ണക്കുറവ് കാരണം അവര്‍ വിവിധ ക്ലിനിക്കല്‍ ഏരിയകളിലായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാക്കപ്പെടുകയുമാണ്. ഈ സാഹചര്യത്തില്‍ അധികൃതരുടെ കണ്ണുതുറപ്പിക്കാന്‍ സമരമല്ലാതെ മറ്റ് വഴികളില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this news

Leave a Reply