ഡബ്ലിന്‍ സിറ്റി സെന്ററില്‍ വര്‍ദ്ധിച്ചുവരുന്ന അക്രമസംഭവങ്ങള്‍ നേരിടാനായി ആരംഭിച്ച ഡബ്ലിന്‍ സിറ്റി പൊലീസിങ് പ്ലാന്‍ പ്രകാരം ഓരോ ദിവസവും 18 പേരെ എന്ന തോതില്‍ അറസ്റ്റ് ചെയ്തതായി ഗാര്‍ഡ. 2025 ഏപ്രിലില്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ദിവസേന 35 സമന്‍സ് അല്ലെങ്കില്‍ ചാര്‍ജ്ജുകള്‍ വീതം രജിസ്റ്റര്‍ ചെയ്തതായും ഗാര്‍ഡ അറിയിച്ചു.
സിറ്റി സെന്ററില്‍ ഗാര്‍ഡ സാന്നിദ്ധ്യം വര്‍ദ്ധിപ്പിച്ചതിന് പിന്നാലെ ക്രമസമാധാനപ്രശ്‌നങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 12%, മദ്യപാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നത് 21%, ചെറിയ രീതിയില്‍ മയക്കുമരുന്ന് കൈവശം വച്ചത് പിടിക്കുന്ന സംഭവങ്ങള്‍ 16% എന്നിങ്ങനെ വര്‍ദ്ധിച്ചതായും ഗാര്‍ഡ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 12 മാസങ്ങള്‍ക്കിടെ ഹൈ വിസിബിലിറ്റി പൊലീസിങ് നിരീക്ഷണം DMR East, Dún Laoghaire, DMR South, Tallaght എന്നിവിടങ്ങളിലേയ്ക്കും വ്യാപിപ്പിച്ചിട്ടുണ്ട്. ആദ്യ ഘട്ടത്തില്‍ North Central, Store Street, South Central പ്രദേശങ്ങളില്‍ മാത്രമായിരുന്നു പദ്ധതി നടപ്പാക്കിരുന്നത്. പട്രോളിങ് അടക്കം നടത്തിയാണ് സദാ ഗാര്‍ഡയുടെ സാന്നിദ്ധ്യത്തിലൂടെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ ശ്രമം നടത്തിവരുന്നത്.
പ്രദേശങ്ങളില്‍ ഗാര്‍ഡയുടെ സാന്നിദ്ധ്യം ഇതുപോലെ തുടരുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ ജൊനാഥന്‍ റോബര്‍ട്ട്‌സ് അറിയിച്ചിട്ടുണ്ട്. ഇതിന്റെ ഗുണം ഇപ്പോള്‍ തന്നെ ഡബ്ലിന്‍ സിറ്റി സെന്ററില്‍ കണ്ടുതുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് ഡബ്ലിനിലെ മറ്റ് പ്രാന്തപ്രദേശങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളിലേയ്ക്ക് വ്യാപിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments