ഡോണിഗാളിലെ ബിസിനസ് സ്ഥാപനത്തിൽ വൻ അഗ്നിബാധ; തീയണച്ചത് 58 ഫയർ ഫൈറ്റർമാർ ചേർന്ന്

By Rose Malayalam Desk

ഡോണിഗാളിലെ ബിസിനസ് സ്ഥാപനത്തില്‍ വന്‍ അഗ്നിബാധ. വ്യാഴാഴ്ച രാത്രി 10:45-ഓടെ Lurganboy-യെ Cherrymore Kitchens-ലുണ്ടായ തീപിടിത്തത്തെ തുടര്‍ന്ന് നിരവധി അഗ്നിശമനാ സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. അതേസമയം സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.

അടുക്കളയിലേയ്ക്ക് ആവശ്യമായ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന പ്രശസ്തമായ സ്ഥാപനമാണ് Cherrymore Kitchens. ഏകദേശം 70 പേരാണ് കമ്പനിക്കായി രാജ്യത്ത് വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നത്. 2026-ല്‍ 30-ആം വാര്‍ഷികം ആഘോഷിക്കാനിരിക്കെയാണ് സ്ഥാപനത്തില്‍ തീപിടിത്തമുണ്ടായത്.

തീ പടരുന്ന സമയം സ്ഥാപനത്തില്‍ ആരുമുണ്ടായിരുന്നില്ല എന്നതിനാല്‍ വലിയ അപകടം ഒഴിവായി. വിവിധ യൂണിറ്റുകളില്‍ നിന്നായി 58 ഫയര്‍ ഫൈറ്റര്‍മാര്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. ഒരു വാട്ടര്‍ടാങ്കറും സ്ഥലത്തെത്തിച്ചിരുന്നു.

കെട്ടിടത്തിനകത്ത് പ്ലൈവുഡ്, മരത്തടി, ചിപ്‌ബോര്‍ഡ് അടക്കം പലവിധത്തിലുള്ള മരത്തിന്റെ ഉല്‍പ്പന്നങ്ങളുണ്ടായിരുന്നു. ഇതാണ് തീ ആളിക്കത്താന്‍ കാരണമായതെന്നാണ് സംശയം. ഓഫീസ്, ഷോറൂം എന്നിവ ഉള്‍പ്പെടുന്ന പ്രധാന കെട്ടിടം അഗ്നിബാധയേല്‍ക്കാതെ സംരക്ഷിക്കാന്‍ കഴിഞ്ഞെങ്കിലും, മറ്റിടങ്ങളില്‍ കാര്യമായ നാശനഷ്ടം ഉണ്ടായിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments