ബെൽഫാസ്റ്റിൽ ഭീകരവിരുദ്ധ നിയമപ്രകാരം 5 പേർ അറസ്റ്റിൽ

By Rose Malayalam Desk

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍ ഭീകരവാദവിരുദ്ധ നിയമപ്രകാരം അഞ്ച് പുരുഷന്മാര്‍ അറസ്റ്റില്‍. 26,27,38,44,51 പ്രായക്കാരായ അഞ്ച് പേരാണ് അറസ്റ്റിലായതെന്ന് നോര്‍ത്തേണ്‍ അയര്‍ലണ്ട് പൊലീസ് അറിയിച്ചു.

തീവ്രദേശീയതയുമായി ബന്ധപ്പെട്ട അക്രമങ്ങളുടെ പേരിലാണ് അറസ്റ്റുകളെന്ന് പൊലീസ് പറയുന്നു. ബെല്‍ഫാസ്റ്റിലെ Musgrave Police Station-ല്‍ ഇവരെ ചോദ്യം ചെയ്തുവരികയാണ്.

ബെല്‍ഫാസ്റ്റില്‍ ഈയിടെയായി പൊലീസ് സ്റ്റേഷനുകള്‍ ലക്ഷ്യമിട്ട് രണ്ട് ബോംബാക്രമണങ്ങള്‍ നടന്നിരുന്നു. ഏപ്രില്‍ 25-ന് Dunmurry പൊലീസ് സ്റ്റേഷന് പുറത്തും, മാര്‍ച്ച് 30-ന് Lurgan പൊലീസ് സ്റ്റേഷന് പുറത്തുമാണ് കാര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. താരതമ്യേന ശക്തി കുറഞ്ഞ സ്‌ഫോടനങ്ങളായിരുന്നുവെങ്കിലും സമൂഹത്തില്‍ ഭീതി പടര്‍ത്തുകയായിരുന്നു ഇവയുടെ ഉദ്ദേശ്യം. കൃത്യസമയത്ത് ഒഴിപ്പിക്കല്‍ നടപടികള്‍ ഉണ്ടായതും ആര്‍ക്കും പരിക്കേല്‍ക്കാതിരിക്കാന്‍ കാരണമായി. ആക്രമണങ്ങള്‍ക്ക് പിന്നില്‍ നവ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മി എന്ന സംഘമാണെന്നാണ് നിഗമനം. ഇതില്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments