500 ജോലിക്കാരെ പിരിച്ചുവിടുമെന്ന FSU ആരോപണം അടിസ്ഥാനരഹിതം : PTSB

500 ജോലിക്കാരെ പിരിച്ചുവിടുമെന്ന ഫിനാന്‍ഷ്യല്‍ സര്‍വീസ് യൂണിയൻ (FSU) ഉയർത്തിയ ആരോപണങ്ങൾ പെർമനെന്റ് ടിഎസ്ബി (PTSB) നിരസിച്ചു. ഈ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് ബാങ്ക് വ്യക്തമാക്കി. ഒക്ടോബറിൽ മുതിർന്ന മാനേജർമാർക്കായി ആരംഭിച്ച സ്വമേധയാ രാജിവെക്കൽ പദ്ധതി ഇപ്പോൾ എല്ലാ ജീവനക്കാർക്കും ലഭ്യമാക്കുമെന്ന് PTSB ഈ ആഴ്ച ആരംഭത്തിൽ അറിയിച്ചിരുന്നു. സ്വമേധയാ രാജിവെക്കുന്നവരുടെ കൃത്യമായ എണ്ണം ബാങ്ക് വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ഐടി വിഭാഗത്തിൽ 100 പേർ, റീട്ടെയിൽ മേഖലയിൽ 200 പേർ, മറ്റു വിഭാഗങ്ങളിൽ 200 പേർ ഉൾപ്പെടെ 500 … Read more

2024 ല്‍ ഏറ്റവും കൂടുതല്‍ ഡിമാന്‍ണ്ട് ഉള്ള പ്രൊഫെഷന്‍ ഏത്? ഗവേഷണ റിപ്പോര്‍ട്ട്‌ പുറത്ത് വിട്ട് ഐറിഷ് ജോബ്സ്

റിക്രുട്ടിംഗ് ഏജന്‍സി ആയ ഐറിഷ് ജോബ്സ് നടത്തിയ പുതിയ ഗവേഷണപ്രകാരം, 2024-ൽ കെട്ടിട നിർമ്മാണ മേഖലയിലെ ജോലികളാണ് ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനുകളിൽ പെടുന്നത്. കാരണം ഈ മേഖലയില്‍ skilled- labours ന്‍റെ അഭാവം തുടര്‍ച്ചയായി അനുഭവപ്പെടുന്നതായി പഠനം കണ്ടെത്തുന്നു. 2024-ൽ സൈറ്റ് മാനേജർമാർ ഏറ്റവും കൂടുതൽ ഡിമാന്‍ണ്ട് ഉള്ള പ്രൊഫഷനായി മാറി, വർഷംതോറും ആവശ്യകത 39% വർധിച്ചതായി കണ്ടെത്തി. ഗവേഷണ റിപ്പോര്‍ട്ട്‌ പ്രകാരം, ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന അഞ്ച് പ്രൊഫഷനുകൾ കെട്ടിട നിർമ്മാണ മേഖലയില്‍ … Read more

ഇന്ത്യൻ കമ്പനിയായ ജസ്പേ ഡബ്ലിനിലേക്ക് പ്രവർത്തനം വിപുലീകരിക്കുന്നു; 30-ൽ കൂടുതൽ ജോലി അവസരങ്ങൾ

ബാങ്കുകൾക്കും എന്റർപ്രൈസുകൾക്കും പണമിടപാട് പരിഹാരങ്ങൾ നൽകുന്ന ഇന്ത്യൻ ഫിൻടെക് കമ്പനിയായ ജസ്പേ, ഡബ്ലിനിൽ ഒരു പുതിയ ഓഫീസിന്റെ ഉദ്ഘാടനം പ്രഖ്യാപിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ഡബ്ലിനിലെ ടീമിനെ 30-ലധികം പ്രൊഫഷണലുകൾ വരെ വിപുലീകരിക്കാനാണ് ജസ്പേയുടെ പദ്ധതി. കമ്പനിയുടെ ആഗോള വളർച്ചാ തന്ത്രത്തിലെ ഒരു പ്രധാന ചുവടായി ഈ നീക്കത്തെ കാണുന്നു. യൂറോപ്പിലെ വ്യാപകമാകുന്ന ഉപഭോക്തൃ അടിസ്ഥാനത്തെ മികച്ച രീതിയിൽ സേവിക്കുക എന്നതാണ് ജസ്പേയുടെ ലക്ഷ്യം. ജസ്പേ, ഇന്ത്യയുടെ സാങ്കേതിക ഹബ്ബായ ബംഗളൂരുവിൽ ആസ്ഥാനമിട്ട് പ്രവർത്തിക്കുന്ന ഒരു കമ്പനിയാണു. … Read more

ഡബ്ലിൻ എയർപോർട്ടിലെ കാറ്ററിങ് സ്ഥാപനത്തിലേക്ക് ജോലിക്കാരെ തേടുന്നു; ഓപ്പൺ റിക്രൂട്ട്മെന്റ് നവംബർ 29-ന്

ഡബ്ലിന്‍ എയര്‍പോര്‍ട്ടില്‍ പ്രവര്‍ത്തിക്കുന്ന KSG Catering-ലേയ്ക്ക് പുതിയ ജോലിക്കാരെ എടുക്കുന്നതിനുള്ള ഓപ്പണ്‍ റിക്രൂട്ട്‌മെന്റ് നവംബര്‍ 29-ന്. വിവിധ തസ്തികകളിയാണ് ജോലി ഒഴിവുകള്‍. ഡബ്ലിന്‍ എയര്‍പോര്‍ട്ടിലുള്ള Radisson Hotel-ലെ Botanic Room-ല്‍ വച്ച് നവംബര്‍ 29 വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് റിക്രൂട്ട്‌മെന്റ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: http://www.ksg.in

വെക്സ്ഫോർഡിൽ യൂറോപ്യൻ ഹെഡ്ക്വാർട്ടേഴ്‌സ് സ്ഥാപിച്ച് സോഫ്റ്റ്‌വെയർ കമ്പനി Scurri; 100 പേർക്ക് ജോലി

സോഫ്റ്റ് വെയര്‍ കമ്പനിയായ Scurri തങ്ങളുടെ പുതിയ യൂറോപ്യന്‍ ഹെഡ്ക്വാർട്ടേഴ്സ് വെക്സ്ഫോര്‍ഡിലെ Selskar Street-ല്‍ ആരംഭിച്ചു. അടുത്ത 24 മാസത്തിനുള്ളില്‍ സെയില്‍സ്, മാര്‍ക്കറ്റിംഗ്, സപ്പോര്‍ട്ട്, എഞ്ചിനീയറിംഗ് തുടങ്ങിയ 40-ഓളം പുതിയ ജോലികളിലേക്ക് 100-ഓളം നിയമനങ്ങള്‍ നടത്തുന്നതിനായി Scurri പദ്ധതിയിട്ടിട്ടുണ്ട്. Gresham House, ACT & Episode, Enterprise Ireland, സ്വകാര്യ ബിസിനസ്സുകള്‍ എന്നിവയില്‍ നിന്നായി ഇതുവരെ 15.3 മില്ല്യണ്‍ യൂറോയോളം കമ്പനി സമാഹരിച്ചിട്ടുണ്ട്. Scurri-യുടെ വെക്സ്ഫോർഡിലെ പുതിയ ഹെഡ്ക്വാർട്ടേഴ്സ് യൂറോപ്പിലെയും യു.കെയിലെയും കമ്പനിയുടെ പ്രവർത്തന വിപുലീകരണത്തിനും, തൊഴിലാളികള്‍ക്കും സഹായം നല്‍കും.