ലൂക്കൻ ആദംസ് ടൗണിലുള്ള ജിയോ മാത്യുവിന്റെ പിതാവ് മാത്യു കെ ഐ നിര്യാതനായി

ലൂക്കൻ ആദംസ് ടൗണിലുള്ള ജിയോ  മാത്യുവിന്റെ  പിതാവ് മാത്യു കെ ഐ, Kudilingal house, Kottat, West Chalakudy,  ഇന്ന്  രാവിലെ കർത്താവിൽ  നിര്യാതനായ  വിവരം    വ്യസന  സമേതം  അറിയിക്കുന്നു. പരേതൻറെ ആത്മശാന്തിക്കായി ഉള്ള ഉള്ള പ്രാർത്ഥനയും ഒപ്പീസും  ഇന്ന് കൃത്യം *7pm* ജിയോ മാത്യുവിനെ ഭവനമായ 3 Castlegate Vale, Adamstown    വെച്ച് നടത്തപ്പെടുന്നതാണ്. ശവസംസ്കാരം  വരുന്ന  തിങ്കളാഴ്ച  ഉച്ചയ്ക്ക്  മൂന്നുമണിക്ക് വെസ്റ്റ് ചാലക്കുടിയിലുള്ള ഉള്ള കോട്ടാട്  ഇടവകയിൽ വച്ച് നടത്തപ്പെടും .

കിൽകെന്നിയിലെ സിസി ഇമ്മാനുവേലിന്റെ പിതാവ് നിര്യാതനായി

പുളിമൂട്ടിൽ ഇമ്മാനുവേൽ  നിര്യാതനായി. 84 വയസായിരുന്നു . കിൽകെന്നിയിലെ സിസി പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ പിതാവാണ്.തോമസ്ടൌൺ സെൻറ്  കൊളമ്പസ് ആശുപത്രിയിലെ ജീവനക്കാരിയാണ്‌ സിസി. ക്രാന്തി  പ്രസിഡന്റ് ഷിനിത്തിന്റെ ഭാര്യ പിതാവ് ആണ് മരണമടഞ്ഞ ഇമ്മാനുവൽ. ഞായറാഴ്ച ഉച്ചക്ക കണ്ണൂർ  കോളയാട് പള്ളിയിൽ വെച്ച് സംസ്കാരം. പുളിമൂട്ടിൽ ഇമ്മാനുവേലിന്റെ നിര്യാണത്തിൽ ക്രാന്തി അയർലൻഡ് അനുശോചനം രേഖപ്പെടുത്തി.

മേരി കുര്യാക്കോസിന്‌ അയര്‍ലണ്ട് മലയാളികള്‍ അന്ത്യയാത്രയേകി

ഡബ്ലിന്‍: താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്‌ ഡബ്ലിന്‍ മലയാളികള്‍ അന്തിമോപചാരം അര്‍പ്പിചു.. തിങ്കളഴ്ച മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്നില്‍’ നടത്തപ്പെട്ടു . കാനഡയിലുള്ള മേരിയുടെ ഏക സഹോദരന്‍ ഡബ്ലിനില്‍ എത്തിയിരുന്നു.അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള നിരവധി മലയാളികളും വൈദീക ശ്രേഷ്ഠരും പ്രാര്‍ത്ഥനാ ശുശ്രൂഷയില്‍ സംബന്ധിച്ചു. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്സ് ആയി ജോലി … Read more

ഫിംഗ്ലാസ് മലയാളി ജോമോന്‍ പാറ‌പ്ലാക്കലിന്റെ മാതാവ് നിര്യാതയായി

ഡബ്ലിന്‍: ഫിംഗ്ലാസ് ചാള്‍‌സ്ടൗണില്‍ താമസിക്കുന്ന ജോമോന്‍ പാറ‌പ്ലാക്കലിന്റെ മാതാവ് ചിന്നമ്മ കുര്യാക്കോസ് (72) നിര്യാതയായി. സംസ്കാരം ഡിസംബര്‍ 12 വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മേലുകാവ് പയസ്മൗണ്ട് പള്ളിയില്‍ നടത്തപ്പെടുന്നതാണ്‌.പരേത മാറാമറ്റം കുടുംബാംഗമാണ്‌.പയസ് (മൂവാറ്റുപുഴ), ചാര്‍‌ലി (പയസ്മൗണ്ട്), റീന വാണിയപ്പുരക്കല്‍ (പൂഞ്ഞാര്‍), റോണി (പയസ്മൗണ്ട്), ജോമോന്‍ (ഫിംഗ്ലാസ്, അയര്‍ലണ്ട്), സിജോ (ന്യൂസിലാന്‍‌ഡ്) എന്നിവര്‍ മക്കളാണ്‌. ജോമോന്റെ ഭാര്യ സിനി ജോസ് ഡബ്ലിന്‍ മാറ്റര്‍ പബ്ലിക് ഹോസ്പിറ്റല്‍ ജീവനക്കാരിയാണ്‌.

മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ജന്മനാട്ടിലേക്ക് കൊണ്ടുപോകും

ഡബ്ലിന്‍: താലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ മൃതദേഹം ചൊവ്വാഴ്ച ഇന്ത്യയിലേക്ക് കൊണ്ടുവരും. തിങ്കളഴ്ച (9.12. 2019) ന് വൈകിട്ട് 4 മണി മുതല്‍ 7 മണിവരെ മേരിയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍ ‘ചര്‍ച്ച് ഓഫ് ഇന്‍കാര്‍നേഷന്‍ ഫെറ്റേര്‍കെയ്നില്‍’ വെച്ച് നടക്കും. പൊതുദര്‍ശന സമയം എപ്പോഴായിരിക്കുമെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്നലെ വൈകിട്ടോടെ മേരിയുടെ സഹോദരന്‍ ഡബ്ലിനില്‍ എത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം നടപടികളും ഇന്നലെ പൂര്‍ത്തിയായി. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ … Read more

താലയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി

ഡബ്ലിന്‍: കഴിഞ്ഞ ബുധനാഴ്ച താലയിലെ അപ്പാര്‍ട്‌മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളി നേഴ്‌സ് മേരി കുര്യാക്കോസിന്റെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. ശവസംസ്‌കാരങ്ങള്‍ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചു. മേരിയുടെ ഒരേ ഒരു സഹോദരന്‍ ഇന്ന് വൈകിയിട്ടോടെ അയര്‍ലണ്ടില്‍ എത്തും. കോഴിക്കോട് അശോകപുരം സ്വദേശിനിയായിരുന്നു മേരി. മൂന്ന് വര്‍ഷം മുന്‍പ് അയര്‍ലണ്ടില്‍ എത്തിയ മേരി സെന്റ് ജെയിംസ് ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു. ജോലിയില്‍ വളരെ കര്‍മ്മകുശലതയോടെ പ്രവര്‍ത്തിച്ച മേരിയുടെ മരണം സഹപ്രവര്‍ത്തകര്‍ക്കും, കൂട്ടുകാര്‍ക്കും ഉള്‍കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. മരണത്തിന് മുന്‍പ് … Read more

ഡബ്ലിനില്‍ മലയാളി നഴ്‌സിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി ; മരണം പിറന്നാള്‍ ദിനത്തില്‍

ഡബ്ലിന്‍:ഡബ്ലിനില്‍ മലയാളി പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി.സെന്റ് ജെയിംസസ് ഹോസ്പിറ്റലില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്യുന്ന കോഴിക്കോട് അശോകപുരം സ്വദേശിനി മേരി കുര്യാക്കോസിനെയാണ് താമസിക്കുന്ന വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്,കൂടെ താമസിക്കുന്ന മലയാളികള്‍ മുറി തുറക്കാത്തതിനെ തുടര്‍ന്നു സംശയം തോന്നി പരിശോധിച്ചപ്പോള്‍ ആണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ(ബുധനാഴ്ച ) ഉച്ചയ്ക്ക് ശേഷമാണ് താലയിലെ വാടക അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചതെന്ന് കരുതപ്പെടുന്നു.വൈകുന്നേരത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്.സഹപ്രവര്‍ത്തകരായ നഴ്‌സുമാരോടൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ജനുവരിയില്‍ വിവാഹം നിശ്ചയിച്ചിരിക്കവെയാണ് മേരിയെ മരണം തേടിയെത്തിയത്.കഴിഞ്ഞ 4 വര്‍ഷമായി … Read more

ഡബ്ലിനിലെ ജെയ്‌സണ്‍ ഫിലിപ്പിന്റെ മാതാവ് അന്നമ്മ ഫിലിപ്പ് കാവനാടിയില്‍ നിര്യാതയായി

ചെമ്പേരി,കണ്ണൂര്‍ :ഡബ്ലിനിലെ ജെയിസണ്‍ ഫിലിപ്പിന്റെ മാതാവുംചെമ്പേരിയിലെ ആദ്യകാല കുടിയേറ്റ കര്‍ഷകന്‍ പരേതനായ കാവനാടിയില്‍ ഫിലിപ്പിന്റെ ഭാര്യ അന്നമ്മ ഫിലിപ്പ് (91) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ചെമ്പേരി ലൂര്‍ദ്ദ് മാതാ ഫൊറോനാ പള്ളിയില്‍ നടത്തപ്പെടും. മക്കള്‍ :ജോയി,സിസ്റ്റര്‍ ഗ്രേസി,ഫാ.ജോസ് കാവനാടി,സിസിലി,സിസ്റ്റര്‍ ഫിലോമിന,പൗളിന്‍(ഏരുവേശ്ശി പഞ്ചായത്ത് മെമ്പര്‍) കൊച്ചുറാണി(ദുബായി )ജെയിസണ്‍ ഫിലിപ്പ്.ജിജി (ദുബായി)

അയര്‍ലണ്ടില്‍ അന്തരിച്ച ജാക്വിലിന്‍ ബിജുവിന്റെ സംസ്‌കാരം നാളെ (ഞായര്‍) കില്‍ക്കെനിയില്‍

കില്‍ക്കെനി:ഇന്ന് പുലര്‍ച്ചെ കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് അന്തരിച്ച കോട്ടയം രാമപുരം സ്വദേശി ജാക്വിലിന്‍ ബിജവിന്റെ സംസ്‌കാരം നാളെ കില്‍ക്കെനിയില്‍.നാളെ (ഞായര്‍ ) ഉച്ചയ്ക്ക് ശേഷം 2:30 -നു കില്‍ക്കെനി ഡീന്‍ സ്ട്രീറ്റിലുള്ള St. Canice’ Church -ല്‍ സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കും. കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ തന്നെ ആയിരുന്നുജാക്ക്വിലിന്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ബിജു മാത്യു കുടമാളൂര്‍ സ്വദേശി. നാലു മക്കള്‍ ഇന്ന് ഉച്ചകഴിഞ്ഞ് 3 മണിയ്ക്ക് പരേതയുടെ ഭൗതീകദേഹം ഫ്രഷ് ഫോര്‍ഡ് … Read more

കോട്ടയം രാമപുരം സ്വദേശി ജാക്വിലിന്‍ ബിജു കില്‍ക്കെനിയില്‍ അന്തരിച്ചു

കില്‍ക്കെനിയില്‍ താമസിക്കുന്ന കോട്ടയം രാമപുരം സ്വദേശി ജാക്വിലിന്‍ ബിജു (43) അന്തരിച്ചു. കഴിഞ്ഞ കുറച്ചു വര്ഷങ്ങളായി ക്യാന്‍സല്‍ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു ജാക്ക്വിലിന്‍. കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ വെച്ച് ഇന്ന് പുലര്‍ച്ചയ്ക്കായിരുന്നു മരണം. കില്‍ക്കെനി സെന്റ് ലൂക്ക്‌സ് ഹോസ്പിറ്റലില്‍ തന്നെ ആയിരുന്നു ജാക്ക്വിലിന്‍ ജോലി ചെയ്തിരുന്നത്. ഭര്‍ത്താവ് ബിജു മാത്യു കുടമാളൂര്‍ സ്വദേശി. നാലു മക്കള്‍ JC