ആശുപത്രികളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബജറ്റിൽ നടപടി വേണമെന്നാവശ്യപ്പെട്ട് INMO

ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് കിടപ്പു സൗകര്യങ്ങളടക്കം മെച്ചപ്പെടുത്താൻ ബജറ്റ് 2023-ൽ പ്രത്യേക ധനസഹായം അനുവദിക്കണമെന്ന് ഗവൺമെന്റിനോട് ആവശ്യപ്പെട്ട് Irish Nurses and Midwives Organisation(INMO). തിങ്കളാഴ്ചത്തെ കണക്കുകൾ പ്രകാരം രാജ്യത്തുടനീളമുള്ള ആശുപത്രികളിൽ 2,698-ലധികം രോഗികൾ (64 കുട്ടികളുൾപ്പെടെ) കിടക്കയില്ലാതെ കഴിയുന്നുണ്ടെന്ന് INMO ചൂണ്ടിക്കാട്ടി.അതിനാൽ ലോക രോഗി സുരക്ഷാ ദിനം പ്രമാണിച്ച് രോഗികളെയും ആരോഗ്യ പ്രവർത്തകരെയും സംരക്ഷിക്കുന്നതിനായി രാജ്യത്തിൻറെ ശീതകാല പദ്ധതി ഉടൻ പ്രസിദ്ധീകരിക്കണമെന്നും INMO സർക്കാരിനോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ആശുപത്രികളിലെ വിട്ടൊഴിയാത്ത തിരക്ക് കാരണം അഡ്മിറ്റ് ആയ പലരോഗികളും … Read more

അയർലൻഡിൽ നഴ്‌സുമാർക്ക് എതിരെ അക്രമം വർധിക്കുന്നതായി കണക്കുകൾ ; സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ അതിക്രമങ്ങൾ അവർത്തിക്കുമെന്ന് INMO

നഴ്‌സുമാർക്കെതിരായ ആക്രമണങ്ങൾ വൻതോതിൽ വർധിച്ചതിനെത്തുടർന്ന് സുരക്ഷാ ആശങ്കകൾ പങ്കുവെച്ച് അയർലൻഡിലെ Irish Nurses and Midwives Organisation (INMO). അയർലൻഡിലുടനീളം ജൂൺ മാസത്തിൽ ഓരോ ദിവസവും അഞ്ചിലധികം നഴ്‌സുമാർ ശാരീരികമായോ,വാക്കാലോ,ലൈംഗികമായോ അതിക്രമത്തിന് ഇരയായെന്ന് കണക്കുകൾ പുറത്തുവന്ന സാഹചര്യത്തിലാണ് INMO ആശങ്ക പങ്കുവെച്ചത്. സർക്കാരിനെ ആശങ്ക അറിയിച്ചതിനൊപ്പം ആശുപത്രികളിൽ സുരക്ഷ വർധിപ്പിക്കണമെന്ന് INMO ആവശ്യപ്പെട്ടു.സുരക്ഷ മെച്ചപ്പെടുത്തിയില്ലെങ്കിൽ വരും നാളുകളിൽ ഇത്തരം കേസുകൾ വർധിക്കുമെന്നും ജോലി ചെയ്യാനുള്ള സാഹചര്യം ബുദ്ദിമുട്ടിലാകുമെന്നും നഴ്സുമാർ പറയുന്നു..2021-ൽ ഹെൽത്ത് ആൻഡ് സേഫ്റ്റി അതോറിറ്റി രാജ്യത്തെ … Read more

അയർലൻഡുകാർക്കായി സ്‌പെയിനിൽ ആശുപത്രി പ്രവർത്തനമാരംഭിച്ചു, രോഗികളുടെ വെയിറ്റിംഗ് ലിസ്റ്റ് പ്രതിസന്ധിക്ക് പരിഹാരമാകുമോ ..?

അയർലൻഡിൽ വെയിറ്റിംഗ് ലിസ്റ്റിലുള്ള രോഗികളെ ചികിത്സിക്കുന്നതിനായി സ്പെയിനിൽ ഒരു പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചു.ശസ്ത്രക്രിയകൾക്കും മറ്റുമായി രോഗികൾ ആശുപത്രിയെ സമീപിക്കുമ്പോൾ പലപ്പോഴും നീണ്ട വെയിറ്റിംഗ് ലിസ്റ്റിലുൾപ്പെടുന്നത് പതിവായതോടെയാണ് ഐറിഷ് സർക്കാർ ഈ നീക്കം നടത്തിയത്. പ്രതിപക്ഷമടക്കം സർക്കാരിനെ ഈ കാര്യത്തിൽ നിരന്തരം വിമർശിച്ചതും നടപടികൾ വേഗത്തിലാക്കാൻ കാരണമായി. സ്പെയിനിലെ ഡെനിയയിലാണ് 64 കിടക്കകളുള്ള പുതിയ ആശുപത്രി പ്രവർത്തനമാരംഭിച്ചത്. വർഷത്തിൽ ഏകദേശം 1,500 ഐറിഷ് രോഗികൾക്ക് ഇവിടെനിന്നും ശസ്ത്രക്രിയകൾക്ക് വിധേയമാവാൻ സാധിക്കുമെന്നതാണ് പ്രാഥമിക വിവരം. ഐറിഷ് ആരോഗ്യ മേഖലയിൽ നിലവിൽ … Read more

താലയിലെ കോവിഡ് ടെസ്റ്റ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കുന്നു

സൗത്ത് ഡബ്ലിൻ Tallaght യിലെ കോവിഡ് ടെസ്റ്റിംഗ് സെന്റർ പ്രവർത്തനം അവസാനിപ്പിക്കാനൊരുങ്ങുന്നു.കഴിഞ്ഞ ആറ് മാസത്തിനിടെ ഇവിടെനിന്നും 44,278 സ്രവങ്ങളുടെ പരിശോധനയാണ് നടത്തിയത്. ജൂൺ 18 മുതൽ സെന്റര് പ്രവർത്തനക്ഷമമല്ല. നിരവധി കേന്ദ്രങ്ങളുടെ വാടക കരാർ അവസാനിക്കുകയാണെന്നും ടെസ്റ്റിംഗ് പ്രോഗ്രാം ചെറിയ ക്ലിനിക്കുകളിലേക്ക് മാറ്റുമെന്നും HSE അറിയിച്ചു. താലയിലെ ക്ലിനിക്കിന് പകരമായി സെന്റർ ജൂൺ 28-ന് എഡ്മണ്ട്‌ടൗൺ റോഡിലെ Ballyboden പ്രൈമറി കെയർ സെന്ററിൽ തുറക്കും. “ചെറിയ കേന്ദ്രങ്ങൾളിൽ ടെസ്റ്റിംഗ് തുടരാൻ കുറച്ച് ജീവനക്കാരെ മാത്രമേ ആവശ്യമായി വരു.., … Read more

അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്കയുണ്ടെന്ന് ആരോഗ്യമന്ത്രി, 65 വയസ്സിന് മുകളിലുള്ളവർ രണ്ടാമത്തെ ബൂസ്റ്റർ എടുക്കണമെന്നും അഭ്യർത്ഥന

അയർലൻഡിലെ കോവിഡ് കേസുകളുടെ വർദ്ധനവിൽ ആശങ്ക പ്രകടിപ്പിക്കുകയും 65 വയസ്സിനു മുകളിലുള്ളവരോടും പ്രതിരോധശേഷി കുറഞ്ഞവരോടും രണ്ടാമത്തെ ബൂസ്റ്റർ ഡോസ് വാക്‌സിൻ എടുക്കാൻ അഭ്യർത്ഥിക്കുകയും ചെയ്ത് ആരോഗ്യമന്ത്രി Stephen Donnelly. കഴിഞ്ഞ ആഴ്ചകളിൽ ആശുപത്രി കേസുകളിൽ മൂന്നിരട്ടി വർധനയുണ്ടായതായും, ആശുപത്രിയിൽ കഴിയുന്ന പത്തിൽ ഏഴ് കോവിഡ് രോഗികളും 65 വയസ്സിനു മുകളിൽ പ്രായമുള്ളവരാണെന്നും മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് മന്ത്രി പറഞ്ഞു. പൊതുജനാരോഗ്യം കണക്കിലെടുത്ത് ആശുപത്രികളിലും, പൊതുഗതാഗതത്തിലും മാസ്ക് ഉപയോഗിക്കണമെന്നും ഡോണലി ആളുകളോട് അഭ്യർത്ഥിച്ചു.കോവിഡ് കേസുകൾ കൂടിയാൽ ആശുപത്രിയിലെ … Read more

നഴ്സുമാർക്ക് ഏജൻസി ജോലിയിലൂടെ അധികവരുമാനം കണ്ടെത്താൻ സുവർണ്ണാവസരമൊരുക്കി
ഐറിഷ് നഴ്സിങ് റിക്രൂട്ട്മെന്റ് ഏജൻസിയായ Hollilander

Temporary/locum ജോലികള്‍ അന്വേഷിക്കുന്ന നഴ്‌സുമാര്‍ക്ക് സന്തോഷവാർത്തയുമായി Hollilanders. ഐറിഷ് ഹെൽത്ത് കെയർ മേഖലയിലേക്ക് മെഡിക്കൽ പ്രൊഫഷണൽസിനെ റിക്രൂട്ട് ചെയ്യുന്ന പ്രമുഖ ഏജൻസിയായ Hollilanders ആണിപ്പോൾ നഴ്സുമാർക്ക് ഏജൻസി സ്റ്റാഫായി ജോലി ചെയ്യാൻ അവസരമൊരുക്കുന്നത്. സ്ഥിരമായി ഒരു സ്ഥാപനത്തിന് കീഴില്‍ തന്നെ ജോലി ചെയ്യാതെ, വിവിധ സ്ഥാപനങ്ങള്‍ക്കായി ഏജന്‍സി വഴി ജോലി ചെയ്യുന്ന രീതിയാണ് ഏജന്‍സി വര്‍ക്ക്.ഇതുവഴി നിലവിലുള്ള ജോലിയുടെ വരുമാനത്തിന് പുറമെ അധിക വരുമാനവും നഴ്സിംഗ് എക്സ്പീരിയൻസും നേടുകയും ചെയ്യാം. ഈ മികച്ച അവസരം വിനിയോഗിച്ച് അധിക … Read more

അയര്‍ലന്‍ഡില്‍ 16 വയസ്സില്‍ താഴെയുള്ള കുട്ടികളുടെ Re-entry വിസ താത്കാലികമായി നിര്‍ത്തലാക്കി

പതിനാറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അയര്‍ലന്‍ഡിലേക്ക് പുനപ്രവേശിക്കാനുള്ള Re-entry വിസ ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ നിര്‍ത്തലാക്കി. രാജ്യത്തേക്ക് പുനപ്രവേശിക്കാന്‍ ആഗ്രഹിക്കുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് അയര്‍ലന്‍ഡില്‍ നിയമപ്രകാരം താമസിക്കാന്‍ അനുവാദമുള്ള രക്ഷിതാക്കളുടെ കൂടെ മാത്രമേ സാധ്യമാവുകയുള്ളു. കുട്ടിയുടെ നിയമപ്രകാരമുള്ള രക്ഷിതാവാണ് കൂടെയുള്ളത് എന്ന് തെളിയിക്കാനുള്ള രേഖകളും ഹാജരാക്കേണ്ടതുണ്ട്. രക്ഷിതാവും കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്നതിനായി താഴെ പറയുന്ന രേഖകള്‍ ഹാജരാക്കാവുന്നതാണ് ബര്‍ത്ത്/അഡോപ്ഷന്‍ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുമായുള്ള ബന്ധം തെളിയിക്കുന്ന ഗാര്‍ഡിയന്‍ഷിപ്പ് പേപ്പര്‍വിവാഹ സര്‍ട്ടിഫിക്കറ്റ്, കുട്ടിയുടെ സര്‍നെയിം വ്യത്യസ്തമാണെങ്കില്‍ വിവാഹമോചന … Read more

അയർലണ്ടിൽ രജിസ്റ്റർ ചെയ്ത കുടിയേറ്റക്കാരിൽ ഏറ്റവും കൂടുതൽ പേർ ഇന്ത്യയിൽ നിന്ന്; ദീർഘകാല താമസ അനുമതി ലഭിക്കുന്നതിലും ഇന്ത്യക്കാർ മുന്നിൽ

മറ്റ് രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടിലേയ്ക്ക് കുടിയേറി, ഇവിടെ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് ജീവിക്കുന്നവരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നുള്ളവരാണെന്ന് റിപ്പോര്‍ട്ട്. ഇമിഗ്രേഷന്‍ വകുപ്പ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച 2020 വാര്‍ഷിക റിവ്യൂ റിപ്പോര്‍ട്ടിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയര്‍ലണ്ടിലെ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആകെ കുടിയേറ്റക്കാരില്‍ 21 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2020-ലെ കണക്കനുസരിച്ച് ഓരോ രാജ്യത്ത് നിന്നുമുള്ള കുടിയേറ്റക്കാരുടെ എണ്ണം (നിയമപരമായി രജിസ്റ്റര്‍ ചെയ്തവര്‍) താഴെ പറയും പ്രകാരമാണ്: · India (21%), … Read more

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസം – തുടർനടപടികളുമായി മൈഗ്രന്റ് നഴ്സസ് അയർലണ്ട്

വിദേശ നഴ്സുമാരുടെ റെജിസ്ട്രേഷൻ നടപടികളിലെ കാലതാമസവും മറ്റു അനുബന്ധ പ്രശ്നങ്ങളും പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) ഭാരവാഹികൾ NMBI(Nursing and Midwifery Board of Ireland) C.E.O ഷീല മക്ക്ലെല്ലാണ്ട്, NMBI റെജിസ്ട്രേഷൻ ഡിപ്പാർട്മെന്റിലെ ഉദ്യോഗസ്ഥർ, NMBI എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് മേധാവി കരോലിൻ ഡോണോഹൂ എന്നിവരുമായി സംഘടിപ്പിച്ച തുടർചർച്ചയിൽ ആരാധ്യനായ ഇന്ത്യൻ അംബാസഡർ ശ്രീ അഖിലേഷ് മിശ്രയും ആദ്യാവസാനം പങ്കെടുത്തു. ഫെബ്രുവരി 8 ചൊവാഴ്ച 11 മണിക്ക് ഓൺലൈനിൽ ആണ് മീറ്റിംഗ് നടന്നത്. … Read more

ഐറിഷ് പൗരത്വ അപേക്ഷയിലെ പുതിയ മാറ്റങ്ങൾ എന്തെല്ലാം? ഈ വർഷം അപേക്ഷിക്കുന്നവർ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?

അഡ്വ. ജിതിന്‍ റാം അയര്‍ലണ്ടില്‍ ഈ വര്‍ഷം മുതല്‍ പൗരത്വ അപേക്ഷകളില്‍ കാതലായ മാറ്റങ്ങള്‍ വരുത്തിയതായി സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. പൗരത്വ അപേക്ഷയുടെ നപടിക്രമങ്ങള്‍ കൂടുതല്‍ എളുപ്പവും, സുതാര്യവുമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് മാറ്റങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം ഇന്ത്യക്കാര്‍ അടക്കമുള്ള നിരവധി കുടിയേറ്റക്കാര്‍ക്ക് ഈ പുതിയ മാനദണ്ഡങ്ങളെക്കുറിച്ച് ആശയക്കുഴപ്പവും, ആശങ്കയുമുണ്ട്. അത് ദുരീകരിക്കുകയും, പൗരത്വ അപേക്ഷാ നടപടികള്‍ ലളിതമായി വിശദീകരിക്കുകയുമാണ് ഇവിടെ. സാധാരണയായി കുറഞ്ഞത് അഞ്ച്‌ വര്‍ഷമെങ്കിലും അയര്‍ലണ്ടില്‍ സ്ഥിരതാമസമാക്കിയവര്‍ക്കാണ് പൗരത്വത്തിന് അപേക്ഷിക്കാനുള്ള യോഗ്യത. അപേക്ഷ നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട … Read more