കാലാവധി കഴിഞ്ഞ IRP കാർഡുമായി ക്രിസ്മസിന് നാട്ടിൽ പോകാം; ഉത്തരവിറക്കി ഐറിഷ് സർക്കാർ

ക്രിസ്മസ് അവധിക്ക് നാട്ടില്‍ പോകാന്‍ ആഗ്രഹിക്കുന്ന, Irish Residence Permit (IRP) കാലാവധി തീര്‍ന്ന ഇന്ത്യക്കാര്‍ അടക്കമുള്ള പ്രവാസികള്‍ക്ക് ആശ്വാസവാര്‍ത്തയുമായി അയര്‍ലണ്ടിലെ നീതിന്യായവകുപ്പ്. IRP കാലഹരണപ്പെട്ടതിനാല്‍ ആശങ്കയില്‍ കഴിയുന്നവര്‍ക്ക് പരിഹാരമായി പുതിയ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് അധികൃതര്‍. ഡിസംബര്‍ 6 മുതല്‍ 2024 ജനുവരി 31 വരെയുള്ള കാലളവില്‍, കാലാവധി തീര്‍ന്ന IRP കാര്‍ഡുമായി വിദേശ പൗരന്മാര്‍ക്ക് സ്വന്തം രാജ്യത്തേയ്ക്ക് യാത്ര ചെയ്യാമെന്നും, തിരികെ അയര്‍ലണ്ടില്‍ പ്രവേശിക്കാന്‍ ഈ കാര്‍ഡ് തന്നെ കാണിച്ചാല്‍ മതിയെന്നും പുതിയ ഉത്തരവില്‍ … Read more

അയർലണ്ടിൽ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികൾക്ക് ഐറിഷ് പൗരത്വത്തിനായി ഇനി ഓൺലൈനിൽ അപേക്ഷിക്കാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ ജനിച്ച് മൂന്ന് വയസ് തികഞ്ഞ കുട്ടികള്‍ക്ക് ഐറിഷ് പൗരത്വത്തിന് ഇനി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാം. കുട്ടിയുടെ മാതാപിതാക്കള്‍ക്ക് ഐറിഷ് പൗരത്വം ഇല്ലാതെ തന്നെ ഈ ഫോം വഴി കുട്ടിക്ക് ഐറിഷ് പൗരത്വം ലഭിക്കാന്‍ അപേക്ഷ നല്‍കാവുന്നതാണ്. നേരത്തെ ഓഫ്‌ലൈന്‍ വഴി മാത്രമായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. പൊതു പൗരത്വ അപേക്ഷകളും ഈയിടെ ഓണ്‍ലൈനായി സ്വീകരിക്കാന്‍ ആരംഭിച്ചിരുന്നു. മലയാളികള്‍ അടക്കമുള്ള ഒട്ടേറെ വിദേശികളുടെ മക്കള്‍ക്ക് ഐറിഷ് പൗരത്വം ലഭിക്കാനുള്ള നടപടിക്രമങ്ങള്‍ എളുപ്പമാക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ … Read more

ഐറിഷ് പൗരത്വം നേടിയവർക്കുള്ള സിറ്റിസൻഷിപ്പ് സെറിമണി ഡിസംബർ 18, 19 തീയതികളിൽ

പുതുതായി ഐറിഷ് പൗരത്വം നേടിയവര്‍ക്കുള്ള അടുത്ത Citizenship Ceremony 2023 ഡിസംബര്‍ 18, 19 തീയതികളിലായി Convention Centre Dublin (CCD)-ല്‍ വച്ച് നടക്കും. ഇതിനായുള്ള ക്ഷണക്കത്തുകള്‍ പിന്നാലെ അയയ്ക്കുമെന്നും, ഇത് സംബന്ധിച്ച് ഇപ്പോള്‍ ഇമിഗ്രേഷന്‍ വകുപ്പുമായി ബന്ധപ്പെടരുതെന്നും അധികൃതര്‍ അറിയിച്ചു. ചടങ്ങില്‍ പങ്കെടുക്കാനായി വരുന്നവര്‍ പാസ്‌പോര്‍ട്ട് അല്ലെങ്കില്‍ ഐഡന്റിറ്റി തെളിയിക്കുന്ന രേഖകള്‍ കൈയില്‍ കരുതണം. ചടങ്ങില്‍ രാജ്യത്തോട് പ്രതിബദ്ധതയുള്ളവരായിരിക്കുമെന്ന പ്രതിജ്ഞയെടുക്കലാണ് പ്രധാനമായും നടക്കുക. പൗരത്വം അംഗീകരിക്കുന്ന certificates of naturalisation പിന്നീട് പോസ്റ്റല്‍ വഴി അയയ്ക്കുന്നതാണ്. … Read more

അയർലണ്ടിൽ വീട് വാങ്ങാൻ ആഗ്രഹിക്കുന്നുണ്ടോ? പണം സ്വരുക്കൂട്ടുന്നത് മുതൽ താക്കോൽ കൈയ്യിൽ കിട്ടുന്നത് വരെ അറിയേണ്ടതെല്ലാം

അഡ്വ. ജിതിൻ റാം അയര്‍ലണ്ടില്‍ വീട് വാങ്ങാൻ ഒരുപാട് നടപടിക്രമങ്ങളുണ്ട്. വീട് വാങ്ങാൻ പ്ലാൻ ചെയ്യുന്നത് മുതൽ താക്കോൽ കൈയിൽ കിട്ടുന്നത് വരെയുള്ള സമ്പൂർണ്ണ നടപടിക്രമങ്ങളെ പറ്റി അറിയാം: നിക്ഷേപിക്കാനുള്ള പണം സമ്പാദിക്കുക ഒരു വീട് വാങ്ങാൻ ആദ്യം സ്വരുക്കൂട്ടി വെക്കേണ്ടത് അതിനാവശ്യമായ പണം തന്നെയാണ്. നമ്മൾ സമ്പാദിക്കുന്ന പണം ഒരു സേവിംഗ്സ് അക്കൗണ്ട് തുടങ്ങി 10% ഡെപ്പോസിറ്റ് തുകയ്ക്ക് വേണ്ടി ബാങ്കിൽ നിക്ഷേപിക്കുന്നത് ഉചിതമായ തീരുമാനമാണ്. ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റാണ് പൊതുവെ ബാങ്ക് എടുക്കുന്നത് … Read more

കാവനിൽ മലയാളികൾ അടക്കമുള്ളവരുടെ വീട്ടിൽ ഇമിഗ്രേഷൻ വകുപ്പിന്റെ റെയ്ഡ്

വിസിറ്റ് വിസയില്‍ നാട്ടില്‍ നിന്നും ജോലിക്കാരെ എത്തിച്ച് വീട്ടില്‍ കുട്ടികളെ നോക്കാന്‍ നിര്‍ത്തിയതിനെത്തുടര്‍ന്ന് കാവനില്‍ മലയാളികള്‍ അടക്കമുള്ളവരുടെ വീട്ടില്‍ ഐറിഷ് ഇമിഗ്രേഷന്‍ വകുപ്പിന്റെ റെയ്ഡ്. ഇവിടുത്തെ വീട്ടുജോലിക്കാരുടെ ചെലവ് താങ്ങാന്‍ സാധിക്കാത്തതിനാല്‍ നിരവധി പേരാണ് നാട്ടില്‍ നിന്നും ആളുകളെ വിസിറ്റ് വിസയില്‍ എത്തിച്ച് വീട്ടുജോലിക്ക് ഏര്‍പ്പാടാക്കിയിരുന്നത്. നിയമവിരുദ്ധമായ ഈ രീതി ശ്രദ്ധയില്‍പ്പെട്ടതോടെ കഴിഞ്ഞ ദിവസമാണ് ഇമിഗ്രേഷന്‍ വകുപ്പ് അധികൃതര്‍ ഇത്തരത്തില്‍ ജോലിക്കാരുള്ള വീട്ടില്‍ റെയ്ഡ് നടത്തുകയും, അവരുടെ പാസ്‌പോര്‍ട്ടുകള്‍ പിടിച്ചെടുക്കുകയും ചെയ്തത്. ഈ ജോലിക്കാരെ വൈകാതെ തന്നെ … Read more

അയർലണ്ടിലേയ്ക്ക് വിസ കാത്തിരിക്കുന്ന വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ടെസ്റ്റ് കാലാവധി നീട്ടിനൽകും

അയര്‍ലണ്ടില്‍ നഴ്‌സിങ് ജോലിക്ക് ഓഫര്‍ ലഭിച്ചിട്ടും വിസ ലഭിക്കാന്‍ കാലതാമസം നേരിടുന്നത് കാരണം ജോലിയില്‍ പ്രവേശിക്കാന്‍ കഴിയാത്ത വിദേശ നഴ്‌സുമാരുടെ ഇംഗ്ലിഷ് ലാംഗ്വേജ് ടെസ്റ്റ് പാസായതിന്റെ കാലാവധി നീട്ടിനല്‍കുമെന്ന് The Nursing and Midwifery Board of Ireland (NMBI). അയര്‍ലണ്ടില്‍ നഴ്‌സ് ആയി രജിസ്റ്റര്‍ ചെയ്ത് രണ്ട് വര്‍ഷത്തിനുള്ളില്‍ ഇംഗ്ലിഷ് ഭാഷയില്‍ പ്രാവീണ്യം തെളിയിക്കുന്നതിനുള്ള IELTS അല്ലെങ്കില്‍ OETS പാസാകേണ്ടത് നിര്‍ബന്ധമാണ്. എന്നാല്‍ ജോലി വാഗ്ദാനം ലഭിച്ച ശേഷവും Atypical Working Scheme (AWS) വിസ … Read more

അയർലണ്ടിൽ പൗരത്വ അപേക്ഷകൾ ഇനി ഓൺലൈനിൽ സമർപ്പിക്കാം

അയര്‍ലണ്ടില്‍ ഇനിമുതല്‍ പൗരത്വ അപേക്ഷകള്‍ (Citizenship Applications) ഓണ്‍ലൈനായി നല്‍കാം. അതേസമയം പ്രായപൂര്‍ത്തിയാകാത്തവര്‍ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ ഫോമുകള്‍ (From 11) ഇപ്പോള്‍ ലഭ്യമല്ലെന്നും, വൈകാതെ തന്നെ അതിനുള് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്. നേരത്തെ പേപ്പര്‍ വഴി പൗരത്വ അപേക്ഷാ നടപടികള്‍ ആരംഭിച്ചവര്‍ക്ക്, പോസ്റ്റല്‍ വഴി തന്നെ അപേക്ഷ നല്‍കുന്നത് തുടരാം. എങ്കിലും കഴിയുന്നതും ഓണ്‍ലൈന്‍ വഴി അപേക്ഷ നല്‍കാന്‍ ശ്രമിക്കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ് അഭ്യര്‍ത്ഥിച്ചു. ഓണ്‍ലൈന്‍ അപേക്ഷകള്‍ കൂടുതല്‍ എളുപ്പവും, പേയ്‌മെന്റ് അടക്കമുള്ളവ വേഗത്തില്‍ നടത്താനും … Read more

ക്രിസ്മസ് കാല യാത്ര; IRP പുതുക്കേണ്ടവർ ഒക്ടോബർ 31-നു മുമ്പ് അപേക്ഷ നൽകണം

ക്രിസ്മസ് കാല യാത്രകള്‍ക്ക് മുന്നോടിയായി IRP കാര്‍ഡ് പുതുക്കേണ്ടവര്‍ ഒക്ടോബര്‍ 31-ന് മുമ്പായി അപേക്ഷകള്‍ നല്‍കണമെന്ന് ഇമിഗ്രേഷന്‍ വകുപ്പ്. അവധിക്കാലം പ്രമാണിച്ച് ധാരാളം അപേക്ഷകള്‍ ലഭിക്കുന്നതായും, അപേക്ഷ ലഭിച്ച ശേഷം വിവരങ്ങള്‍ പരിശോധിച്ച് പുതുക്കിയ IRP കാര്‍ഡ് കൈയില്‍ കിട്ടാനായി ആറാഴ്ച വരെ എടുത്തേക്കുമെന്നും വകുപ്പ് വ്യക്തമാക്കുന്നു. അതിനാല്‍ കാലതാമസമില്ലാതെ പുതുക്കല്‍ അപേക്ഷകള്‍ നല്‍കുന്നത് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാന്‍ സഹായിക്കും. ഡബ്ലിന്‍ പ്രദേശത്ത് താമസിക്കുന്നവര്‍ക്ക് IRP കാര്‍ഡ് പുതുക്കാനുള്ള അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാവുന്നതാണ്: https://inisonline.jahs.ie/user/login ഒക്ടോബര്‍ 31-ന് ശേഷം … Read more

മൈഗ്രന്റ് നഴ്സസ് അയർലണ്ടിന്റെ ആവശ്യം അംഗീകരിച്ചു: എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി

അയർലണ്ടിൽ എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് നിഷേധിക്കപ്പെട്ട നഴ്സുമാരുടെ ഇംഗ്ലീഷ് ടെസ്റ്റിന്റെ കാലാവധി മൂന്നു മാസത്തേക്ക് നീട്ടി നൽകി നഴ്സിങ് ബോർഡ്. എറ്റിപ്പിക്കൽ വർക്ക് പെർമിറ്റ് പലതവണ നിഷേധിക്കപ്പെടുകയും അതുകൊണ്ടുണ്ടായ കാലതാമസവും കാരണം ബുദ്ധിമുട്ടുണ്ടായ നൂറുകണക്കിന് വിദേശ നഴ്സുമാരുടെ പ്രശ്നങ്ങൾ മൈഗ്രന്റ് നഴ്സസ് അയർലണ്ട് (MNI) നിരവധി തവണ ആരോഗ്യ മന്ത്രിക്കും ജസ്റ്റിസ് മന്ത്രിക്കും നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി ബോർഡ് ഓഫ് അയർലണ്ടിനും സമർപ്പിച്ച നിവേദനങ്ങൾ വഴി അധികാരികളുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. അതുകൂടാതെ ഈ പ്രശ്നത്തിൽ ട്രേഡ് യൂണിയൻ … Read more

ഡബ്ലിനിലെ പൗരത്വദാന ചടങ്ങിൽ ഐറിഷ് പൗരത്വം നേടി 421 ഇന്ത്യക്കാർ

(ഫോട്ടോ: ഐറിഷ് പൗരത്വം നേടിയ ഇന്ത്യക്കാരിയായ രമൺ ദീപ് കൗർ, അമ്മ സരബ്ജിത് കൗറിനൊപ്പം) ഡബ്ലിനിൽ തിങ്കളാഴ്‌ച നടന്ന ചടങ്ങിൽ 3,039 പേർ ഐറിഷ് പൗരത്വം സ്വീകരിച്ചു. ലോകമെമ്പാടുമുള്ള 131 രാജ്യങ്ങളിൽ നിന്നുള്ളവരാണ് ഇവർ. ഇതോടെ ഈ വർഷം ഐറിഷ് പൗരത്വം ലഭിക്കുന്നവരുടെ എണ്ണം 11,000 കടന്നു. തിങ്കളാഴ്ച Bryan MacMahon ന്‍റെ നേതൃത്വത്തിൽ ഡബ്ലിൻ കൺവെൻഷൻ സെന്ററിൽ നടന്ന സിറ്റിസൺഷിപ്പ് സെറിമണിയിൽ പൗരത്വം നേടിയവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണ്. ഇന്ത്യക്കാരായ 421 പേരാണ് ഈ ദിവസം ഐറിഷ് … Read more