റോഡിലെ അമിതവേഗം: അയർലണ്ടിൽ ഗാർഡയുടെ പിടിയിലായത് 3,100 ഡ്രൈവർമാർ, ലഹരി ഉപയോഗിച്ചതിന് 140 പേരും അറസ്റ്റിൽ

By Rose Malayalam Desk

ഈ ബാങ്ക് ഹോളിഡേ വീക്കെന്‍ഡില്‍ ഗാര്‍ഡ നടത്തിവരുന്ന പ്രത്യേക റോഡ് പരിശോധനയില്‍ ഇതുവരെ അമിതവേഗതയ്ക്ക് പിടിയിലായത് 3,100-ലധികം ഡ്രൈവര്‍മാര്‍. മെയ് 28 വ്യാഴാഴ്ച വ്യാഴാഴ്ച ആരംഭിച്ച പരിശോധന ഇന്ന് രാവിലെ 7 മണിക്കാണ് അവസാനിച്ചത്.

ഞായറാഴ്ച വരെയുള്ള കണക്കുകള്‍ പ്രകാരം 3,140 പേരാണ് അനുവദനീയ വേഗത്തിലുമധികം സ്പീഡില്‍ വാഹനമോടിച്ചതായി ഗാര്‍ഡ കണ്ടെത്തിയത്.

പ്രത്യേക പരിശോധനകളില്‍ 140-ലധികം പേര്‍ ഡ്രൈവിങ്ങിനിടെ ലഹരി ഉപയോഗിച്ചതിന് അറസ്റ്റിലാകുകയും ചെയ്തിട്ടുണ്ട്.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments