Co Laois-ലെ സെമിത്തേരിയിൽ സംഘർഷം; 4 പേർ അറസ്റ്റിൽ

By Rose Malayalam Desk

Co Laois-ലെ സെമിത്തേരിയില്‍ നടന്ന സംഘർഷത്തിൽ മദ്ധ്യവയസ്‌കന് പരിക്കേറ്റ സംഭവത്തിൽ രണ്ട് ചെറുപ്പക്കാരും, രണ്ട് കൗമാരക്കാരും അറസ്റ്റില്‍. ഞായറാഴ്ച Portlaoise-ലെ Stradbally Road-ലുള്ള St Peter and Paul’s Cemetery-ലാണ് സംഭവം. നിരവധി പേർ സംഘർഷത്തിൽ ഉൾപ്പെട്ടിരുന്നതായാണ് വിവരം.

കയ്യാങ്കളിയെത്തുടര്‍ന്ന് പരിക്കേറ്റ 40-കളില്‍ പ്രായമുള്ള ഒരു പുരുഷനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തില്‍ അറസ്റ്റിലായ നാല് പേരെ തിങ്കളാഴ്ച Portlaoise District Court-ല്‍ ഹാജരാക്കി.

Rose Malayalam Updates

അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.

JOIN GROUP NOW

Comments