ബാങ്ക് ഹോളിഡേ വീക്കെന്റിൽ ഗാർഡ നടത്തിയ റോഡ് പരിശോധനാ ഓപ്പറേഷന്റെ ആദ്യ ദിനങ്ങളിൽ ലഹരി ഉപയോഗിച്ച് വാഹനമോടിച്ചതിനു പിടിയിലായത് 56 പേർ. വ്യാഴാഴ്ച ആണ് പരിശോധന ആരംഭിച്ചത്. ജൂൺ 2 വരെ പരിശോധന തുടരും.
ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതിനോ സീറ്റ് ബെൽറ്റ് ധരിക്കാത്തതിനോ 115-ലധികം ഡ്രൈവർമാരെയും പിടികൂടി.
ഓപ്പറേഷന്റെ ആദ്യ ദിനം അമിതവേഗതയ്ക്ക് 630- ലേറെ ഡ്രൈവർമാർ പിടിയിലായി.
വേഗ പരിശോധനയ്ക്കിടെ കൗണ്ടി വിക്ലോയിലെ Newtownmountkennedy- യിൽ 100 കി.മീ/മണിക്കൂർ വേഗത നിശ്ചയിച്ചിട്ടുള്ള മേഖലയിൽ 141 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിച്ച ഒരു വാഹനയാത്രക്കാരനെ പിടികൂടി. കൗണ്ടി കാവനിലെ Drung-ലുള്ള R188 റോഡിൽ 60 കി.മീ/മണിക്കൂർ മേഖലയിൽ 130 കി.മീ/മണിക്കൂർ വേഗതയിലും, കൗണ്ടി മീത്തിലെ Navan-ലുള്ള N51 Dunmoe- യിൽ 80 കി.മീ/മണിക്കൂർ മേഖലയിൽ 124 കി.മീ/മണിക്കൂർ വേഗതയിൽ സഞ്ചരിച്ച ഡ്രൈവറും പിടിയിലായവരിൽ ഉൾപ്പെടുന്നു.
ഈ വർഷം ഇതുവരെ ഐറിഷ് റോഡുകളിൽ ഉണ്ടായ ആകെ മരണങ്ങളുടെ എണ്ണം 70 ആണ്.
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments