ഡബ്ലിനിലെ ബ്ലാഞ്ചസ്‌റ്റോണില്‍ നടന്ന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ മരിച്ചു. മെയ് 17 ഞായറാഴ്ച വൈകിട്ടാണ് Mill Road പ്രദേശത്ത് 30-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ ആക്രമണത്തില്‍ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇദ്ദേഹം കഴിഞ്ഞ ദിവസം മരിച്ചു.
അതേസമയം സംഭവത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട രണ്ട് കൗമാരക്കാര്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
മെയ് 17 ഞായറാഴ്ച വൈകിട്ട് 4 മണിക്കും 5 മണിക്കും ഇടയില്‍ നടന്ന സംഭവത്തെ പറ്റി എന്തെങ്കിലും വിവരമുള്ളവരോ, ആക്രമണത്തിന്റെ മൊബൈല്‍ ക്യാമറ, സിസിടിവി ദൃശ്യങ്ങള്‍ കൈവശമുള്ളവരോ അന്വേഷണസംഘവുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ വീണ്ടും അഭ്യര്‍ത്ഥന നടത്തി. ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ, താഴെ പറയുന്ന നമ്പറുകളിലോ ബന്ധപ്പെടാവുന്നതാണ്:
Blanchardstown Garda Station on 01 666 7000
Garda Confidential Line on 1800 666 111
Rose Malayalam Updates
അയർലണ്ട് വാർത്തകൾ ഉടൻ ലഭിക്കുവാൻ ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകൂ.
JOIN GROUP NOW
Comments