വെക്സ്ഫോർഡിലെ വീട്ടിൽ സംശയകരമായ ഉപകരണം സൈന്യമെത്തി നിർവീര്യമാക്കി; ഒരാൾ അറസ്റ്റിൽ

വെക്‌സ്‌ഫോര്‍ഡ് ടൗണിലെ വീട്ടില്‍ സംശയകരമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഒരാള്‍ അറസ്റ്റില്‍. വെള്ളിയാഴ്ച രാത്രി സംശയാസ്പദമായ ഉപകരണം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രദേശത്ത് പ്രതിരോധം തീര്‍ക്കുകയും, Army Explosive Ordnance Disposal (EOD) സംഘം എത്തി പരിശോധന നടത്തുകയും ചെയ്തത്. സംഘം ഉപകരണം നിര്‍വ്വീര്യമാക്കുകയും ചെയ്തു. 30-ലേറെ പ്രായമുള്ള ഒരു പുരുഷനെ സംഭവസ്ഥലത്ത് നിന്നു തന്നെ അറസ്റ്റ് ചെയ്തു. Offences Against the State Act, 1939 സെക്ഷന്‍ 30 പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്വേഷണം തുടരുകയാണെന്ന് ഗാര്‍ഡ അറിയിച്ചു.

വാടകക്കാരിയെ പീഡിപ്പിച്ച വീട്ടുടമയ്ക്ക് അയർലണ്ടിൽ 7 വർഷം തടവ്

വാടകയ്ക്ക് താമസിക്കുകയായിരുന്ന സ്ത്രീക്ക് മദ്യം നല്‍കി പീഡിപ്പിച്ച കേസില്‍ വീട്ടുടമയ്ക്ക് ഏഴ് വര്‍ഷം തടവ്. കൗണ്ടി കോര്‍ക്കിലെ Fermoy-ലുള്ള Ballyarthur സ്വദേശിയായ Michael Paul O’Leary എന്ന 62-കാരനെയാണ് കോര്‍ക്കിലെ സെന്‍ട്രല്‍ ക്രിമിനില്‍ കോടതി കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിച്ചത്. Fermoy-ലുള്ള പ്രതിയുടെ വാടക വീട്ടില്‍ പരാതിക്കാരിയും, ഇവരെ വിവാഹം കഴിക്കാന്‍ പോകുന്നയാളും കൂടിയാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പ്രതിയും ഇതിനടുത്തായാണ് താസിച്ചിരുന്നത്. 2022 മെയ് 28-ന് പരാതിക്കാരിക്ക് മെസേജ് അയച്ച പ്രതി, വീട്ടില്‍ വൈന്‍ കുടിക്കാന്‍ ക്ഷണിച്ചു. ക്ഷണം … Read more

ഗൗരവ കുറ്റകൃത്യങ്ങളിൽ പെടുന്നവരുടെ പൗരത്വം റദ്ദാക്കുന്ന നിയമം അയർലണ്ടിൽ വീണ്ടും; ആശങ്ക രേഖപ്പെടുത്തി മനുഷ്യാവകാശ കമ്മീഷൻ

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നവരുടെ ഐറിഷ് പൗരത്വം റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ആശങ്ക രേഖപ്പെടുത്തി Irish Human Rights and Equality Commission. നീതിന്യായവകുപ്പ് മന്ത്രി Jim O’Callaghan ഈയാഴ്ചയാണ് ഈ നിയമം വീണ്ടും നടപ്പിലാക്കാനുള്ള നിര്‍ദ്ദേശത്തില്‍ ഒപ്പുവച്ചത്. Irish Nationality and Citizenship Act 1956 (as amended)-ന്റെ സെക്ഷന്‍ 19 പ്രകാരമാണ് പൗരത്വം റദ്ദാക്കാന്‍ സാധിക്കുന്നത്. ഏപ്രില്‍ 7 മുതല്‍ ഇത് നിലവില്‍ വന്നിട്ടുണ്ട്. എന്നാല്‍ ഈ നിയമം ഭരണഘടനാപരമാണെന്ന് കരുതുന്നില്ലെന്ന് പറയുകയാണ് Irish Human … Read more

ഡബ്ലിനിൽ കൗമാരക്കാരന് ആക്രമണത്തിൽ ഗുരുതര പരിക്ക്; സാക്ഷികളെ തേടി ഗാർഡ

ഡബ്ലിനിലെ Coolock-ല്‍ നടന്ന ആക്രമണത്തെത്തുടര്‍ന്ന് കൗമാരക്കാരന്‍ ഗുരുതരാവസ്ഥയില്‍. വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം 3.30-ഓടെ Greencastle Park-ല്‍ വച്ചാണ് സംഭവം. പരിക്കേറ്റ കൗമാരക്കാരനെ ഡബ്ലിന്‍ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തിന് ദൃക്‌സാക്ഷികളായവരോ, എന്തെങ്കിലും സൂചനകളുള്ളവരോ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

താറാവ് റോസ്റ്റ് എന്ന പേരിൽ തെരുവിൽ നിന്നും പിടിച്ച പ്രാവുകൾ; സ്‌പെയിനിൽ റസ്റ്ററന്റ് പൂട്ടിച്ച് അധികൃതർ

സ്‌പെയിനില്‍ താറാവ് റോസ്റ്റ് എന്ന പേരില്‍ തെരുവില്‍ നിന്നും പിടിക്കുന്ന പ്രാവുകളെ വിളമ്പിയ ചൈനീസ് റസ്റ്ററന്റ് പൂട്ടിച്ച് അധികൃതര്‍. മഡ്രിഡിലെ Usera ജില്ലയില്‍ പ്രവര്‍ത്തിച്ചുവന്ന The Jin Gu എന്ന റസ്റ്ററന്റാണ് തെരുവില്‍ നിന്നും പ്രാവുകളെ പിടികൂടിയ ശേഷം താറാവ് റോസ്റ്റ് എന്ന പേരില്‍ വിളമ്പി ആളുകളെ പറ്റിച്ചത്. മാത്രമല്ല വളരെ വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് റസ്റ്ററന്റ് പ്രവര്‍ത്തിച്ചിരുന്നതെന്നും മാര്‍ച്ച് 25-ന് നടത്തിയ റെയ്ഡില്‍ കണ്ടെത്തി. മികച്ച റിവ്യൂ ഉള്ള റസ്റ്ററന്റ് ആണെങ്കിലും ഇവിടെ നിന്നും ഭക്ഷണം കഴിച്ച് … Read more

‘ലിമെറിക്ക് ബൈബിൾ കൺവെൻഷൻ 2025′ ഓഗസ്റ്റ് 15,16,17 തിയതികളിൽ നടക്കും

ലിമെറിക്ക്: സെന്റ് മേരീസ് സീറോ മലബാർ ചർച്ച്‌ ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ‘ലിമെറിക് ബൈബിൾ കൺവെൻഷൻ’ ഈ വർഷം ഓഗസ്റ്റ് 15,16,17,(വെള്ളി ,ശനി ,ഞായർ ) ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ലിമെറിക്ക് പാട്രിക്‌സ് വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കോട്ടയം പാമ്പാടി , ഗുഡ്ന്യൂസ് ധ്യാനകേന്ദ്രത്തിലെ ധ്യാനഗുരുക്കന്മാരായ ഫാ.ജിൻസ് ചീങ്കല്ലേൽ HGN, ഫാ.നോബിൾ തോട്ടത്തിൽ HGN എന്നിവരാണ് ഈ വർഷത്തെ കൺവെൻഷൻ നയിക്കുന്നത്. വിവിധ … Read more

ടിപ്പററി സെൻറ് കുര്യാക്കോസ് പള്ളിയിൽ ഓശാന പെരുന്നാൾ ഏപ്രിൽ 13ന്

മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ-യൂറോപ്പ്-ആഫ്രിക്ക ഭദ്രാസനത്തിലെ അയർലണ്ടിൽ സ്വന്തമായി വാങ്ങിയ സെൻറ് കുര്യാക്കോസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിലെ പ്രഥമ ഓശാന ശുശ്രൂഷകൾ ഏപ്രിൽ 13-ന് രാവിലെ 9 മണിക്ക്‌ വികാരി ഫാ. നൈനാൻ പി. കുര്യാക്കോസിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടത്തപ്പെടും. 10 മണിക്ക് കുരുത്തോല വഹിച്ചുകൊണ്ട് ദേവാലയത്തിന് ചുറ്റുമുള്ള പ്രദക്ഷിണവും, പ്രത്യേക ശുശ്രൂഷകളും, അതേ തുടർന്ന് വിശുദ്ധ കുർബാനയും നടക്കും.   ശുശ്രൂഷകളിൽ പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി സംഘാടകർ അറിയിച്ചു. … Read more

കെറിയിലെ മൈക്കലിനെ കാണാതായി മൂന്നാഴ്ച; വീണ്ടും പൊതുജന സഹായം തേടി ഗാർഡ

കെറിയില്‍ നിന്നും കാണാതായ 56-കാരന് വേണ്ടി വീണ്ടും അപ്പീല്‍ പുതുക്കി ഗാര്‍ഡ. മൂന്നാഴ്ച മുമ്പാണ് Kenmare സ്വദേശിയും, കര്‍ഷകനുമായ Michael Gaine-നെ കാണാതായത്. മാര്‍ച്ച് 20-ന് Kenmare town-ലെ ഒരു കടയിലാണ് ഇദ്ദേഹത്തെ അവസാനമായി കണ്ടത്. Kenmare-ലെ Centra എന്ന കടയില്‍ നിന്നും ഫോണ്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതായാണ് മൈക്കിന്റെ അവസാന സിസിടിവി ദൃശ്യം പതിഞ്ഞിരിക്കുന്നത്. ഇവിടെ നിന്നും തന്റെ ടൊയോട്ട RAV4 കാറെടുത്ത് പോയ മൈക്കിനെ പിന്നീട് കണ്ടിട്ടില്ല. 152 KY 366 രജിസ്‌ട്രേഷന്‍ ബ്രോണ്‍സ് നിറമുള്ള … Read more

അയർലണ്ടിലെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland; പുതിയ മെഷീനുകളുടെ പ്രത്യേകത എന്തെല്ലാം?

രാജ്യത്തെ തങ്ങളുടെ എല്ലാ എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനൊരുങ്ങി Bank of Ireland. 60 മില്യണ്‍ യൂറോ ചെലവിട്ടാണ് ബാങ്ക് എടിഎമ്മുകള്‍ നവീകരിക്കുകയും, ശാഖകള്‍ മോടിപിടിപ്പിക്കുകയും ചെയ്യുന്നത്. ഇതിന്റെ ഭാഗമായി Roscommon town, Drumcondra, Castlebar, Roscrea എന്നിവിടങ്ങളിലെ അടക്കം 14 എടിഎമ്മുകള്‍ മാറ്റി പുതി മെഷീനുകള്‍ സ്ഥാപിച്ചുകഴിഞ്ഞു. ഇനി 150-ഓളം എടിഎമ്മുകള്‍ കൂടി ഈ വര്‍ഷം പുതുക്കുമെന്ന് ബാങ്ക് അറിയിച്ചു. 2027-ഓടെ അയര്‍ലണ്ടിലെയും, വടക്കന്‍ അയര്‍ലണ്ടിലെയും തങ്ങളുടെ 650 എടിഎമ്മുകളും മാറ്റി സ്ഥാപിക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. പുതിയ … Read more

ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള ശബ്ദം കാരണം 120,000-ൽ അധികം പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നു; 16,746 പേർക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളും

ഡബ്ലിൻ എയർപോർട്ടിൽ നിന്നുള്ള ശബ്ദം കാരണം 120,000-ൽ അധികം പേർ ആരോഗ്യ പ്രശ്നങ്ങൾ അനുഭവിക്കുന്നതായി സർവേ ഫലം. എയർപോർട്ടിനടുത്ത് താമസിക്കുന്ന ജനങ്ങൾ നടത്തിയ സർവേയിൽ വിവിധ ആരോഗ്യ പ്രശ്നങ്ങളുടെ ചികിത്സയ്ക്കായി 800 മില്യൺ യൂറോയോളം ചെലവ് വരുമെന്നും വ്യക്തമാക്കുന്നു. കണക്കുകൾ പ്രകാരം വിമാനങ്ങളുടെ ശബ്ദം കാരണം 71,500 പേർ ‘വളരെയധികം ശല്യവും’, 32,500 പേർ ഉയർന്ന അളവിൽ ഉറക്കക്കുറവും അനുഭവിക്കുന്നതായി പറയുന്നു. 16,746 പേർ ഹൃദയസംബന്ധമായ പ്രശ്നങ്ങൾ അനുഭവിക്കുന്നതയും റിപ്പോർട്ട്‌ വ്യക്തമാക്കുന്നുണ്ട്. യാത്രക്കാരെ കൂടുതലായി എയർപോർട്ടിലേയ്ക്ക് ആകർഷിക്കാൻ … Read more