അയർലണ്ടിൽ ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് തോക്കുകൾ ഉണ്ടാക്കുന്നത് വർദ്ധിക്കുന്നു
അയര്‍ലണ്ടില്‍ ത്രീഡി പ്രിന്റിങ് ടെക്‌നോളജി ഉപയോഗിച്ചുള്ള പ്ലാസ്റ്റിക് തോക്കുകളുടെ നിര്‍മ്മാണം വര്‍ദ്ധിക്കുന്നു. ഈയിടെ ഇത്തരം നിരവധി തോക്കുകളാണ് ഗാര്‍ഡ പിടിച്ചെടുത്തത്. ഡബ്ലിന്‍, ടിപ്പററി, ഷാനണ്‍ എന്നിവിടങ്ങളില്‍ നിന്ന് കുറഞ്ഞത് ഇത്തരം അഞ്ച് തോക്കുകളെങ്കിലും പിടിച്ചെടുത്തതായാണ് വിവരം. Harlot 22LR അല്ലെങ്കില്‍ Derringer break-action pistols എന്നറിയപ്പെടുന്ന ഇത്തരം തോക്കുകള്‍ക്ക് പച്ച നിറമാണ്. ഓണ്‍ലൈനില്‍ ലഭ്യമാകുന്ന ത്രീഡി ഡിസൈന്‍ ഉപയോഗിച്ചാണ് ഇവ നിര്‍മ്മിച്ചെടുക്കുന്നത്. പ്രധാനമായും യുഎസ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നിരവധി വെബ്‌സൈറ്റുകളില്‍ ഇത്തരം തോക്കുകളുടെ ഡിസൈനുകള്‍ ലഭ്യമാണെന്ന് The … Read more





