ഐറിഷ് ടെക് കമ്പനി Workhuman പുതിയ ഇന്നൊവേഷൻ ഹബ് ഡബ്ലിൻ സിറ്റി സെന്ററിൽ തുറന്നു

ക്ലൗഡ്-ബേസ്ഡ് HR സേവനങ്ങൾ നൽകുന്ന സ്ഥാപനമായ ഐറിഷ് ടെക് കമ്പനി Workhuman ഡബ്ലിനിലെ ഡേം സ്ട്രീറ്റിലെ വീവർക്ക് വൺ സെൻട്രൽ പ്ലാസയിൽ പുതിയ ഇൻവൊവേഷൻ ഹബ് തുറന്നു. ഡബ്ലിൻ 12-ലെ പാർക്ക് വെസ്റ്റിലുള്ള സ്ഥാപനത്തിന് പുറമേ, സിറ്റി സെന്റെറില്‍  സ്ഥാപിച്ചിരിക്കുന്ന ഈ ഹബ് കമ്പനിയുടെ സാന്നിധ്യത്തെയും വികസനത്തെയും  കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കമ്പനി പറഞ്ഞു. ഈ പുതിയ ഹബ് അയര്‍ലണ്ടിനോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുകയും, അവരുടെ നിരന്തരമായ ഉൽപ്പന്ന നവീകരണത്തിനും AI- powered എംപ്ലോയി റെക്കഗ്നിഷൻ സൊല്യൂഷനുകളുടെ മുന്നേറ്റത്തിനും പ്രധാന … Read more

ഡബ്ലിനിൽ യൂറോപ്യൻ ആസ്ഥാനം തുറന്ന് AI കമ്പനി ക്രുസോ; 100 പുതിയ തൊഴിൽ അവസരങ്ങൾ

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഇൻഫ്രാസ്ട്രക്ചർ കമ്പനിയായ ക്രുസോ യൂറോപ്യൻ ആസ്ഥാനം ഡബ്ലിനിൽ തുറക്കുന്നുവെന്ന് പ്രഖ്യാപിച്ചു. ഇതിലൂടെ അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 100 തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡബ്ലിനിൽ നെറ്റ്‌വർക്കിംഗ്, സൈറ്റ് റിലയബിലിറ്റി എഞ്ചിനീയറിംഗ്, കസ്റ്റമർ സക്സസ്, സപ്പോർട്ട് എന്നീ വകുപ്പുകളിലെ നിരവധി തസ്തികകളിൽ നിയമനം നടക്കും. ക്രുസോ AI-ഓപ്റ്റിമൈസ്ഡ് ഡേറ്റാ സെന്ററുകൾ നിർമ്മിക്കുന്ന കമ്പനിയാണ്. 2023 ഡിസംബർ മാസത്തിൽ, കമ്പനി യൂറോപ്പിൽ ആദ്യ ഡേറ്റാ സെന്റർ ഐസ്‌ലാൻഡിൽ ആരംഭിച്ചതായി പ്രഖ്യാപിച്ചിരുന്നു. ജിയൊതെർമൽ ഊർജം ഉപയോഗിച്ചാണ് … Read more

കിൽഡെയറിൽ 5 മില്യൺ യൂറോ വിലയുള്ള കൊക്കെയ്ൻ പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

കിൽഡെയർ കൗണ്ടിയിൽ നിന്ന്‍ ഗാര്‍ഡ 5 മില്യൺ യൂറോ വിലയുള്ള കൊക്കെയ്ൻ പിടിച്ചെടുത്തു. 50-വയസ്സിനു മുകളില്‍ പ്രായമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അലൻവുഡിൽ ഇന്നലെ നടത്തിയ വാഹനപരിശോധനയിലും വീട്ടിൽ നടത്തിയ റെയ്ഡിലുമാണ് ഇവരെ പിടികൂടിയത്. ഏകദേശം 72 കിലോഗ്രാം കൊക്കെയ്ൻ പിടിച്ചെടുത്തതായി ഗാർഡ അധികൃതർ വ്യക്തമാക്കി. ഐറിഷ് മാർക്കറ്റിലേക്കു വരാനിരുന്ന മറ്റൊരു വലിയ കൊക്കെയ്ൻ ശേഖരമാണ് പിടികൂടിയത് എന്ന് ഓർഗനൈസ്ഡ് ആൻഡ് സീരിയസ് ക്രൈം വിഭാഗം അസിസ്റ്റന്റ് കമ്മീഷണർ ഏഞ്ചല വില്ലിസ് പറഞ്ഞു. An Garda … Read more

ടെസ്കോ അയർലണ്ടുമായി ചേർന്ന് 7 പുതിയ ‘ക്ലിക്ക് ആൻഡ് കളക്ട്’ കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ IKEA

IKEA അയർലണ്ടിലെ ടെസ്കോ സ്റ്റോറുകളുമായി സഹകരിച്ച് രാജ്യത്തുടനീളം ഏഴ് പുതിയ ‘ക്ലിക്ക് ആൻഡ് കളക്ട്’ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നു. ലൗത്ത്, വെസ്റ്റ്മീത്ത്, കെറി, വിക്ക്ലോ, മയോ, ഡബ്ലിൻ എന്നീ കൗണ്ടികളിലാണ് പുതിയ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നത്. ഉപഭോക്താക്കൾക്ക് അവരുടെ IKEA ഓർഡറുകൾ തൊട്ടടുത്തുള്ള  ടെസ്കോ സ്റ്റോർ കാർപാർക്കിൽ നിന്ന് എടുക്കാൻ ഇത് സഹായിക്കും. 2023 മെയ് മാസത്തിൽ കോർക്ക്, ലൗത്ത്, കിൽഡെയർ എന്നിവിടങ്ങളിൽ വിജയകരമായി നടത്തിയ പൈലറ്റ് പ്രോഗ്രാമിന് ശേഷം ഇത് രാജ്യത്തെ 21 സ്ഥലങ്ങളിലേക്ക് വിപുലീകരിച്ചിരുന്നു. ഈ സേവനത്തിലൂടെ, … Read more

ഡോണെഗാല്‍ ക്യാച്ച് സാൽമൺ ഫില്ലറ്റുകൾക്ക് ഭക്ഷ്യ സുരക്ഷാ മുന്നറിയിപ്പ്

ഡോണെഗാല്‍ ക്യാച്ച് ബ്രാന്‍ഡിന്‍റെ ചില സാൽമൺ ഫില്ലറ്റുകളുടെ ബാച്ചുകളിൽ പീനട്ട് അടങ്ങിയിട്ടുണ്ടെന്നും ഇത് ഇന്‍ഗ്രീഡിയന്റ്സ് ലിസ്റ്റില്‍ വ്യക്തമാക്കിയിട്ടില്ലെന്നും കണ്ടെത്തിയതിനെ തുടർന്ന് ഫുഡ് സേഫ്റ്റി ഓഫ് അയര്‍ലണ്ട് (FSAI) മുന്നറിയിപ്പ് നല്‍കി. ഈ ഉൽപ്പന്നം ഉപയോഗിക്കുന്നത് പീനട്ട് അലർജിയുള്ളവർക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കാനിടയുണ്ട്. ‘Donegal Catch 4 Atlantic Salmon Fillets in a Barbeque Spiced Marinade’ എന്ന ഉൽപ്പന്നത്തിന്‍റെ മൂന്ന് ബാച്ചുകള്‍ക്കാണ് ഫുഡ് സേഫ്റ്റി അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്‌. L22024304 (SNFIIR) – expiry date … Read more

കൌണ്ടി ഓഫലിയിൽ വാഹനാപകടം ; 50-കാരന്‍ മരിച്ചു

കൌണ്ടി ഓഫലിയിൽ ഇന്നലെ നടന്ന വാഹന അപകടത്തിൽ 50-കാരന്‍ മരിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ  Daingeanലെ കില്ലഡെറി യില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഗാർഡാ, അത്യാഹിത സേവനങ്ങൾ ഉടനെ സ്ഥലത്തെത്തി. വാഹനത്തിന്റെ ഡ്രൈവർ ആയിരുന്ന ആള്‍  സംഭവസ്ഥലത്ത് തന്നെ മരിച്ചെന്ന് ഗാർഡാ സ്ഥിരീകരിച്ചു. അപകടത്തെ തുടർന്ന് ഗാർഡാ ഫോറൻസിക് സംഘത്തിന്‍റെ സാങ്കേതിക പരിശോധനയ്ക്കായി താൽക്കാലികമായി അടച്ചിരുന്ന കില്ലഡെറിയിലെ റോഡ് വീണ്ടും തുറന്നിട്ടുണ്ട്. അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ ഉള്ളവർ (057) 9327600 എന്ന നമ്പറിൽ ടുള്ളാമോർ ഗാർഡാ … Read more

അയര്‍ലണ്ടിലെ മൂന്ന് റസ്റ്ററന്റുകൾക്ക് മീഷെലിൻ സ്റ്റാർ അംഗീകാരം

മീഷെലിൻ ഗൈഡ് 2025-ലെ അയർലണ്ട്-യുകെ സ്റ്റാർ പട്ടിക പ്രഖ്യാപിച്ചു. അയര്‍ലണ്ടിലെ മൂന്ന്‍ റസ്റ്ററന്റുകൾക്ക് ആണ് മീഷെലിൻ ഗൈഡിന്റെ സ്റ്റാര്‍ പദവി ലഭിച്ചത്. ഈ അംഗീകാരം ‘നല്ല നിലവാരവും മികച്ച മൂല്യവുമുള്ള’ റസ്റ്ററന്റുകള്‍ക്കാണ് നല്‍കുന്നത്. കിൽഡെയറിലെ The Morrison Room, ഗാൽവെയിലെ LIGИUM, ലീഷിലെ Ballyfin എന്നീ റസ്റ്റോറന്റുകളാണ് ഈ ബഹുമതി നേടിയത്. “വലിയ വെല്ലുവിളികൾക്കിടയിലും ഷെഫുകളും റസ്റ്ററന്റുടമകളും അസാധാരണ കഴിവും പ്രതിബദ്ധതയും കാഴ്ചവെച്ചു,” മീഷെലിൻ ഗൈഡുകളുടെ അന്താരാഷ്ട്ര ഡയറക്ടർ ഗ്വെൻഡാൽ പുള്ളെനെക് പറഞ്ഞു. ഇതോടെ അയർലണ്ടിൽ ഒന്നോ … Read more

ഐറിഷ് ടെക് കമ്പനിയായ അർഡാനിസില്‍ 30 പുതിയ തൊഴിലവസരങ്ങള്‍

ഐറിഷ് ടെക് കമ്പനിയായ അർഡാനിസ് ടെക്നോളജീസ് 30 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് അറിയിച്ചു. സോഫ്റ്റ്‌വെയർ, ഡിജിറ്റൽ കൺസൾട്ടിംഗ് മേഖലകളിൽ സേവനം നൽകുന്ന കമ്പനി, ലോകമെമ്പാടുമുള്ള ക്ലയന്റുകൾക്ക് മികച്ച സാങ്കേതിക പരിഹാരങ്ങൾ നൽകുകയാണ് ലക്ഷ്യം. പുതിയ തസ്തികകൾ 2024 സെപ്തംബറിലെ വിപുലീകരണത്തിന്‍റെ ഭാഗമായുള്ളതാണ്. അന്ന് AI കാള്‍ സെന്റർ ടൂളിന്റെ വികസനത്തിന് വേണ്ടി കമ്പനി 20 തസ്തികകൾ സൃഷ്ടിച്ചിരുന്നു. അർഡാനിസ് തങ്ങളുടെ അന്താരാഷ്ട്ര ക്ലയന്റുകള്‍ക്ക് വേണ്ടി അനുഭവസമ്പന്നരായ സോഫ്റ്റ്‌വെയർ എഞ്ചിനീയർമാർ, സ്ക്രം മാസ്റ്റർമാർ, സോഫ്റ്റ്‌വെയർ ആർക്കിടെക്ടുമാർ, ഡെവ്‌ഓപ്‌സ് എഞ്ചിനീയർമാർ, … Read more

ടെസ്റ്റ്‌ ക്രിക്കെറ്റില്‍ ഹാട്രിക് വിജയത്തോടെ റെക്കോര്‍ഡ്‌ നേട്ടവുമായി അയര്‍ലണ്ട് ടീം; സിംബാബ്‌വെക്കെതിരെ മിന്നും ജയം

അയര്‍ലണ്ട് സ്പിന്നര്‍ മാത്യൂ ഹംഫ്രീസ് കരിയറിലെ മികച്ച പ്രകടനം പുറത്തെടുത്തതോടെ ബുലാവായോയിൽ സിംബാബ്‌വെക്കെതിരെ നടന്ന മൂന്നാം ടെസ്റ്റിൽ  അയര്‍ലണ്ടിന് 63 റണ്‍സിന്‍റെ മിന്നും ജയം. ആറ് വിക്കറ്റ് നേടിയ ഹംഫ്രീസിന്റെ മികച്ച ബൗളിംഗ് പ്രകടനമാണ് ടീമിന് തുടർച്ചയായ മൂന്നാമത്തെ ടെസ്റ്റ് വിജയം നേടിക്കൊടുത്തത്. ഇടം കൈ സ്പിന്നർ ഹംഫ്രീസ് അവസാന ദിവസത്തെ മൂന്ന് വിക്കറ്റുകളിൽ രണ്ടെണ്ണം സ്വന്തമാക്കി. ന്യൂമാൻ ന്യാംഹുരിയെ എൽബിഡബ്ല്യൂ ചെയ്‌തതിന് പിന്നാലെ, മത്സരത്തിലെ ടോപ്പ് സ്കോററായ വെസ്‌ലി മധേവേരെയെ (84) ക്ലീൻ ബൗൾഡ് ചെയ്തു. … Read more

അയര്‍ലണ്ടില്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ നേടിയെടുക്കുന്ന വിദേശികളില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍

അയര്‍ലണ്ടില്‍ വിദേശ തൊഴിലാളികള്‍ക്ക് നല്‍കുന്ന വര്‍ക്ക്‌ പെര്‍മിറ്റുകള്‍ നേടിയെടുക്കുന്നതില്‍ മുന്‍പന്തിയില്‍ ഇന്ത്യക്കാര്‍ എന്ന് റിപ്പോര്‍ട്ട്‌. 2024-ൽ അയർലൻഡിൽ അനുവദിച്ച മൊത്തം വർക്ക്പെർമിറ്റുകളിൽ 35 ശതമാനം ഇന്ത്യക്കാർക്കായിരുന്നു. ആകെ 13,566 ഇന്ത്യക്കാർക്ക് വര്‍ക്ക്‌ പെര്‍മിറ്റ്‌ ലഭിച്ചു. ബ്രസീൽ (4,553), ഫിലിപ്പീൻസ് (4,049) രാജ്യങ്ങളിലെ അപേക്ഷകരും കൂടുതല്‍ വര്‍ക്ക്‌ പെര്‍മിറ്റ്‌ നേടിയവരിൽ പെടുന്നു. ഐറിഷ് തൊഴിൽ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ആകെ 42,910 വര്‍ക്ക്‌ പെര്‍മിറ്റ്‌ അപേക്ഷകള്‍ ആണ് ലഭിച്ചത്. ഇതില്‍ 39,390 (91.8 %)വര്‍ക്ക്‌ … Read more