കാർ കുതിരയെ ഇടിച്ചു; ക്ലെയറിൽ രണ്ട് പേർക്ക് പരിക്ക്

കൗണ്ടി ക്ലെയറിലെ Ennis-ല്‍ കാര്‍ കുതിരയെ ഇടിച്ച് രണ്ട് പേര്‍ക്ക് പരിക്ക്. ഇന്ന് പുലര്‍ച്ചെ 3 മണിയോടെ Cahercalla More-ന് സമീപമുള്ള N85-ലാണ് സംഭവം. കാറിലുണ്ടായിരുന്ന ഒരു സ്ത്രീക്കും പുരുഷനുമാണ് പരിക്കേറ്റത്. ഇരുവരും University Hospital Limerick-ല്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരമുള്ളവരോ, ഇതുവഴി കടന്നുപോകുന്നതിനിടെ കാറിന്റെ ഡാഷ് ക്യാമറയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞവരോ ഉണ്ടെങ്കില്‍ തങ്ങളുമായി ബന്ധപ്പെടണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു: Ennis Garda Station – 065 6848100 Garda Confidential Line – 1800 … Read more

പക്ഷിപ്പനി: Fota Wildlife Park ഇന്നും നാളെയും അടച്ചിടും

പക്ഷിപ്പനി സംശത്തെത്തുടര്‍ന്ന് കോര്‍ക്കിലെ Fota Wildlife Park ഇന്നും നാളെയും അടച്ചിടും. ഏവിയന്‍ ഫ്‌ളൂ അഥവാ പക്ഷിപ്പനി സംശയം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ പാര്‍ക്കിലേയ്ക്ക് വരുന്നത് തടയാനാണിത്. മറ്റ് കാര്യങ്ങള്‍ വഴിയെ അറിയിക്കുമെന്നും മാനേജ്‌മെന്റ് എക്‌സില്‍ പോസ്റ്റ് ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു. 100-ലധികം വ്യത്യസ്ത ജീവിവര്‍ഗ്ഗങ്ങളുടെ ആവാസകേന്ദ്രമാണ് Fota Wildlife Park. ഇതില്‍ പലതും വംശനാശഭീഷണി നേരിടുന്ന ജീവികളുമാണ്. 1983 ജൂണിലാണ് പാര്‍ക്ക് തുറന്നത്.

എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്ത് – ആദ്യ വിശുദ്ധ കുർബാന

ഡബ്ലിൻ: അയർലണ്ടിലെ രണ്ടാമത്തെ മാർത്തോമ്മാ പള്ളിയായി ഉയർത്തപ്പെട്ട “എബനേസർ മാർത്തോമ്മാ ചർച്ച് ഡബ്ലിൻ സൗത്തിന്റെ” ആദ്യ വിശുദ്ധ കുർബാന ഒക്ടോബർ മാസം 18-ാംതീയതി ശനിയാഴ്ച്ച രാവിലെ 9:30-ന് ഗ്രേസ്റ്റോൺസിലുള്ള Nazarene Community Church, Greystones, Wicklow, A63YD27 വെച്ച് നടത്തപ്പെടുന്നു. ഇടവക വികാരി സ്റ്റാൻലി മാത്യു ജോൺ വിശുദ്ധ കുർബാനയ്ക്ക് നേതൃത്വം നൽകും. എല്ലാ പ്രിയപ്പെട്ടവരെയും സ്നേഹപൂർവ്വം ക്ഷണിച്ചുകൊള്ളുന്നുവെന്ന് കമ്മിറ്റി അറിയിച്ചു.

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ പ്രവേശിക്കുന്ന വിദേശ പൗരന്മാർക്കുള്ള പാസ്പോർട്ട് സ്റ്റാമ്പിങ് നിർത്തലാക്കി; ഇനിമുതൽ ബയോമെട്രിക് സംവിധാനം

യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലെത്തുന്ന വിദേശ പൌരന്മാരുടെ വിസ നടപടികള്‍ കൂടുതല്‍ എളുപ്പമാകുന്ന തരത്തില്‍ ഈ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലെയും അതിര്‍ത്തി ചെക്ക്‌പോസ്റ്റുകളിലെയും പാസ്‌പോര്‍ട്ട് സ്റ്റാമ്പിംഗ് നിര്‍ത്തലാക്കി. പകരമായി ബയോ മെട്രിക് സംവിധാനമാണ് ഇനിമുതല്‍ ഉപയോഗിക്കുക. 25 യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലും, യൂണിയനിൽ ഉൾപ്പെടാത്ത നാല് രാജ്യങ്ങളിലും പുതിയ European Entry/Exit System (EES) ഒക്ടോബർ 12 മുതൽ നിലവിൽ വന്നു. അതേസമയം അയർലണ്ട്, സൈപ്രസ് എന്നീ ഇയു രാജ്യങ്ങൾ EES പിന്തുടരില്ല, പകരം പാസ്പോർട്ടിൽ മുദ്ര വയ്ക്കുന്നത് തുടരും. … Read more

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കാതറിൻ കോണലിക്ക് മുൻ‌തൂക്കം; പിന്മാറിയ ഗാവിനെ പിന്തുണയ്ക്കുന്നവരുടെ വോട്ടുകൾ നിർണ്ണായകം

ഐറിഷ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കാതറിന്‍ കോണലിക്ക് മുന്‍തൂക്കമെന്ന് സര്‍വേ ഫലം. Business Post Red C-യുടെ ഏറ്റവും പുതിയ സര്‍വേ പ്രകാരം 36% ജനങ്ങളാണ് കോണലിയെ പിന്തുണയ്ക്കുന്നത്. Fine Gael സ്ഥാനാര്‍ത്ഥിയും, മുന്‍മന്ത്രിയുമായ ഹെതര്‍ ഹംഫ്രിസിന് 25% പേരുടെ പിന്തുണയുണ്ട്. Fianna Fail സ്ഥാനാര്‍ത്ഥിയായിരുന്ന ജിം ഗാവിന്‍ പത്രിക സമര്‍പ്പിച്ച ശേഷം മത്സരത്തില്‍ നിന്നും പിന്‍വാങ്ങിയതോടെ, ഹംഫ്രിസും, കോണലിയും തമ്മിലായിരിക്കുകയാണ് മത്സരം. പിന്മാറിയെങ്കിലും ഗാവിന് 12% പേരുടെ പിന്തുണയുണ്ടെന്നാണ് സര്‍വേയില്‍ വ്യക്തമായത്. ഈ വോട്ട് … Read more

ടിപ്പററിയിൽ പുരുഷന് നേരെ ക്രൂര ആക്രമണം: 2 പേർ അറസ്റ്റിൽ

കൗണ്ടി ടിപ്പററിയില്‍ പുരുഷനെ ആക്രമിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ രണ്ട് പേര്‍ അറസ്റ്റില്‍. ശനിയാഴ്ച രാത്രി 9 മണിയോടെ Knockane-ല്‍ വച്ചാണ് 40-ലേറെ പ്രായമുള്ള പുരുഷന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം കോര്‍ക്ക് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. സംഭവത്തില്‍ 20-ലേറെ പ്രായമുള്ള രണ്ട് പുരുഷന്മാരെ ഗാര്‍ഡ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. അന്വേഷണം തുടരുമെന്നും ഗാര്‍ഡ അറിയിച്ചു.

കോർക്കിൽ പുലർച്ചെ നടന്ന ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്

കോര്‍ക്കിലെ Mitchelstown-ല്‍ നടന്ന ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്ക്. ശനിയാഴ്ച പുലര്‍ച്ചെ നടന്ന ആക്രമണത്തില്‍ പരിക്കേറ്റ 40-ലേറെ പ്രായമുള്ള പുരുഷനെ Cork University Hospital പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. പരിക്ക് ഗുരുതരമല്ല. സംഭവത്തില്‍ 40-ലേറെ പ്രായമുള്ള മറ്റൊരു പുരുഷനെ ഗാര്‍ഡ അറസ്റ്റ് ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണ്.

ഡബ്ലിൻ-ഡെറി വിമാന സർവീസ് 15 വർഷങ്ങൾക്ക് ശേഷം പുനരാരംഭിക്കുന്നു

ഡബ്ലിനില്‍ നിന്നും നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ ഡെറിയിലേയ്ക്കുള്ള വിമാന സര്‍വീസ് 15 വര്‍ഷങ്ങള്‍ക്ക് ശേഷം പുനരാരംഭിക്കുന്നു. 2011-ലാണ് രണ്ട് എയര്‍പോര്‍ട്ടുകള്‍ക്കുമിടയിലെ സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്. പൊതുധനകാര്യ വിനിയോഗവകുപ്പ് മന്ത്രി ജാക്ക് ചേംബേഴ്‌സ് ആണ് സര്‍വീസ് പുനരാരംഭിക്കാന്‍ നടപടികള്‍ തുടങ്ങിയതായി പാര്‍ലമെന്റിനെ അറിയിച്ചത്. എന്നു മുതലാണ് സര്‍വീസ് പുനരാരംഭിക്കുക എന്ന് മന്ത്രി വ്യക്തമാക്കിയില്ലെങ്കിലും, 2026 അവസാനത്തോടെയാകും നടപടി പ്രാവര്‍ത്തകമാകുക എന്നാണ് റിപ്പോര്‍ട്ട്.

അയർലണ്ടിൽ പാലിന് വില കുറയും; 2 വർഷത്തിനിടെ ആദ്യമായി വിലക്കുറവ് പ്രഖ്യാപിച്ച് സൂപ്പർമാർക്കറ്റുകൾ

2023-ന് ശേഷം ആദ്യമായി അയര്‍ലണ്ടില്‍ പാലിന് വിലക്കുറവ് പ്രഖ്യാപിച്ച് പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റുകള്‍. പാലിന് പരമാവധി 16 സെന്റ് വിലക്കുറവാണ് Lidl Ireland പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ 2 ലിറ്റര്‍ കാര്‍ട്ടന്റെ വില 2.45 യൂറോയില്‍ നിന്നും 2.35 യൂറോ ആയി കുറയും. 3 ലിറ്ററിന്റെ വില 3.55 യൂറോയില്‍ നിന്നും 3.39 ആകുകയും ചെയ്യും. 3 സെന്റ് മുതല്‍ 16 സെന്റ് വരെ വിലക്കുറവാണ് Aldi വിവിധ പാക്കുകള്‍ക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. പണപ്പെരുപ്പം കാരണം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പാല്‍ … Read more

കൗമാരക്കാർക്കിടയിൽ ‘എഐ ഗേൾഫ്രണ്ട്‌സ്’ വ്യാപകമാകുന്നു; നിങ്ങളുടെ കുട്ടി ഇതിന്റെ ഇരയോ?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ച് കൗമാരക്കാരായ ആണ്‍കുട്ടികള്‍ ഓണ്‍ലൈന്‍ ഗേള്‍ഫ്രണ്ടുകളെ സൃഷ്ടിക്കുന്നത് വ്യാപകമാകുന്നു. ആണ്‍കുട്ടികള്‍ക്ക് യഥാര്‍ത്ഥ ജീവിതത്തിലെയോ, സോഷ്യല്‍ മീഡിയയിലെയോ ഏത് പെണ്‍കുട്ടിയുടെയും ഫോട്ടോയും എടുത്ത ശേഷം, അത് എഐ ഉപയോഗിച്ച് സ്വന്തം വിര്‍ച്വല്‍ കാമുകി ആക്കി മാറ്റുന്ന തരത്തില്‍ വെബ്‌സൈറ്റുകള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഈയിടെ അയര്‍ലണ്ടില്‍ നടന്ന ഒരു കോണ്‍ഫറന്‍സ് മുന്നറിയിപ്പ് നല്‍കുന്നു. ഇത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമായേക്കാം. എഐ ഗേള്‍ഫ്രണ്ട് എന്ന തരത്തില്‍ നിരവധി ആപ്പുകളും ഇന്ന് വ്യാപകമാണ്. ഇതില്‍ നിങ്ങളുടെ ഗേള്‍ഫ്രണ്ട് ക്ലാസ്‌മേറ്റ്, സ്റ്റെപ്പ് … Read more