വയനാട് ദുരന്ത ബാധിതർക്കായി വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ കമ്മ്യൂണിറ്റിയുടെ കൈത്താങ് : ഭവന നിർമാണത്തിന് തറക്കല്ലിട്ടു.

വാട്ടർഫോർഡ് : വാട്ടർഫോർഡ് സെന്റ് മേരീസ് സീറോ മലബാർ പള്ളിയുടെ നേതൃത്വത്തിൽ വയനാട് ദുരന്ത ബാധിതർക്കായി മാനന്തവാടി ഒഴക്കൊടിയിൽ നിർമിച്ചു നൽകുന്ന വീടിന്റെ കല്ലിടിൽ കർമം ഇടവക വികാരി ഫാ. ജോമോൻ കാക്കനാട്ട് നിർവഹിച്ചു. മാനന്തവാടി കത്തീഡ്രൽ പള്ളി വികാരി ഫാ. സോണി വാഴക്കാട്ട്, സണ്ണി വണ്ടന്നൂർ (ഭൂമി നൽകിയ ആൾ), ശ്രീമതി സന്ധ്യ (ഗുണഭോക്താവ്), ഇടവകാംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. പ്രസ്തുത ഭാവനനിർമാണത്തിനു ഭൂമി നൽകിയ ശ്രി സണ്ണി വണ്ടന്നൂരിനും, സംഭാവന നൽകിയ വാട്ടർഫോർഡ് സെന്റ് … Read more

ആരവങ്ങളുടെ കൈയടിത്താളവും ആകാംക്ഷയുടെ നെഞ്ചിടിപ്പും ആവേശങ്ങളുടെ അസുലഭ മുഹൂർത്തങ്ങളുമായി വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ്മേള സമാപിച്ചു.

വാട്ടർഫോർഡ് : കാൽപന്ത്കളി പ്രേമികൾക്ക് കളിയാരാവത്തിൻ്റെ ഒരു ദിനം സമ്മാനിച്ചുകൊണ്ട് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. അയർലണ്ടിലെ ഫുട്ബോൾ പ്രേമികളും ടീമുകളും ആവേശത്തോടെ കാത്തിരിക്കുന്ന മത്സരമാണ് വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ മേള . മേളയുടെ ആറാമത് സീസൺ ബാലിഗണർ GAA ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്നു. അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലണ്ടിലെ പ്രമുഖരായ 18 ടീമുകൾ പങ്കെടുത്ത മത്സരം അത്യന്തം വാശിയേറിയതായിരുന്നു.  … Read more

സെൻറ് പാട്രിക്സ് ദിനാഘോഷത്തിൽ വൈവിധ്യങ്ങളാൽ ശ്രദ്ധേയമായി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ.

വാട്ടർഫോർഡ്: അയർലണ്ടിലെ ചരിത്രപ്രസിദ്ധമായ സെൻറ് പാട്രിക്സ് ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യമെങ്ങും നിരവധിയായ പരിപാടികളാണ് സംഘടിപ്പിക്കപ്പെടുന്നത്. വിവിധ പ്രദേശങ്ങളിലായി നടക്കുന്ന വർണ്ണാഭമായ പരേഡുകൾ ഏറെ ജനശ്രദ്ധ ആകർഷിക്കുന്നവയാണ്. വാട്ടർഫോർഡിൽ നടന്ന പരേഡിൽ ഇന്ത്യൻ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ചു വാട്ടർഫോർഡ് മലയാളി അസോസിയേഷൻ പങ്കെടുത്തു. ജനപങ്കാളിത്തം കൊണ്ടും വ്യത്യസ്തമാർന്ന കലാപരിപാടികൾ കൊണ്ടും കാണികളുടെ പ്രശംസ നേടിയെടുക്കാൻ അസോസിയേഷന്റെ പരേഡിനായി. ഇന്ത്യൻ സംസ്കാരം വിളിച്ചോതുന്ന പരമ്പരാഗത വേഷവിധാനങ്ങളോടു കൂടി കുട്ടികളും മുതിർന്നവരും പങ്കെടുത്ത പരേഡിൽ മഹാബലി, ചെണ്ടമേളം, പുലികളി എന്നിവ ഏറെ ആകർഷകമായിരുന്നു. ആവേശപൂർവ്വം … Read more

ന്യൂയോർക്ക് ടൈംസിന്റെ ഏറ്റവും മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷൻ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് വാട്ടർഫോർഡ്

ന്യൂയോര്‍ക്ക് ടൈംസിന്റെ 2024-ലെ ഏറ്റവും മികച്ച സന്ദര്‍ശനസ്ഥലങ്ങളുടെ പട്ടികയില്‍ വാട്ടര്‍ഫോര്‍ഡും. 52 പ്രദേശങ്ങളുടെ പട്ടികയില്‍ അയര്‍ലണ്ടില്‍ നിന്നുള്ള ഏക സ്ഥലവും വാട്ടര്‍ഫോര്‍ഡാണ്. ഈയിടെ ടൂറിസം രംഗത്ത് വാട്ടര്‍ഫോര്‍ഡ് കാര്യമായ നിക്ഷേപങ്ങള്‍ നടത്തിയതിന്റെ പ്രതിഫലനമാണ് തുടര്‍ച്ചയായി ലഭിക്കുന്ന അവാര്‍ഡുകള്‍. ഒരുമാസം മുമ്പ് Conde Nast Traveller-ന്റെ ‘Best Places to Go in 2024’ പട്ടികയിലും വാട്ടര്‍ഫോര്‍ഡ് ഇടംപിടിച്ചിരുന്നു. ചരിത്രം, പ്രകൃതി എന്നിവ ഒന്നുചേര്‍ന്ന് നില്‍ക്കുന്ന പ്രദേശമാണ് വാട്ടര്‍ഫോര്‍ഡ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് വിശേഷിപ്പിക്കുന്നു. വൈക്കിങ് ട്രയാംഗിള്‍, റെജിനാള്‍ഡ്‌സ് … Read more