ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ജീവിതത്തില്‍ ഇതുവരെ ബീഫ് കഴിച്ചിട്ടില്ലെന്ന് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍. ബീഫ് കഴിക്കുന്ന കേരളത്തിലെ ബി ജെ പി നേതാവ്’ എന്നു പറഞ്ഞ് ഓണ്‍ലൈന്‍ ലോകത്ത് പ്രചരിക്കുന്ന തന്റെ ചിത്രത്തിലുള്ളത് ബീഫല്ല എന്നും ഉള്ളിക്കറിയാണ് എന്നും സുരേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തെരഞ്ഞെടുപ്പു പ്രചാരണ സമയത്തെന്നോ തട്ടുകടയില്‍ നിന്നും വാങ്ങിക്കഴിച്ച ഉള്ളിക്കറിയും പൊറോട്ടയുമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ബീഫ് നിരോധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെയാണ് സുരേന്ദ്രന്‍ ബീഫ് കഴിക്കുന്നു എന്നു പറഞ്ഞ് ഫോട്ടോ വ്വൈറലായത്. … Read more

കേസ് തെളിഞ്ഞാല്‍ വെള്ളാപ്പള്ളി പൂജപ്പുരയിലേക്കാണ് പോകേണ്ടതെന്ന് വിഎസ്

  സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട കേസ് തെളിഞ്ഞാല്‍ എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പൂജപ്പുരയിലേക്കാണ് പോകേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍. മോദിയുടെ മണ്ഡലമായത് കൊണ്ടാണോ കാശിക്കു പോകുന്നതെന്നും വി എസ് ചോദിച്ചു. നേരത്തെ, ശാശ്വതീകാനന്ദയുടെ മരണത്തില്‍ തനിക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാല്‍ തലമുണ്ഡനം ചെയ്ത് കാശിക്ക് പോകുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇതിനു മറുപടിയായാണ് വി എസ് ഇങ്ങനെ പ്രതികരിച്ചത്. ചാനലുകളിലൂടെ പീഡിപ്പിച്ചാലും താന്‍ ലക്ഷ്യത്തില്‍ നിന്നും പിന്മാറില്ലെന്നും … Read more

പത്രിക സമര്‍പ്പണം ഇന്ന് അവസാനിക്കും; ഇതുവരെ ലഭിച്ചത് 56,173 പത്രികകള്‍

  തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള നാമനിര്‍ദേശ പത്രികകള്‍ ഇന്ന് ഉച്ചകഴിഞ്ഞു മൂന്നുവരെ മാത്രമേ സ്വീകരിക്കുകയുള്ളൂ. മൂന്നിനു ശേഷം ലഭിക്കുന്ന നാമനിര്‍ദേശ പത്രികകളൊന്നും സ്വീകരിക്കേണ്ടതില്ലെന്നാണു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷന്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുള്ള നിര്‍ദേശം. പത്രികകള്‍ സമര്‍പ്പിക്കാന്‍ ഒരാഴ്ചത്തെ സമയം നല്‍കിയ സാഹചര്യത്തിലാണ് കൂടുതല്‍ സമയം അനുവദിക്കേണ്ടെന്ന നിലപാട്. ഇതുവരെ 56,173 പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടു. ആകെ 21,905 വാര്‍ഡുകളാണുള്ളത്. ഇന്നു രാവിലെ 11 മുതല്‍ ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറുടെയും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെയും മുമ്പാകെ പത്രിക … Read more

തോട്ടം തൊഴിലാളി ചര്‍ച്ച പരാജയം…വീണ്ടും യോഗം ചേരും

തിരുവനന്തപുരം: തോട്ടം തൊഴിലാളികളുടെ കുറഞ്ഞ കൂലി നിശ്ചയിക്കാന്‍ ചൊവ്വാഴ്ച വിളിച്ച പ്രത്യേകയോഗത്തില്‍ ധാരണയായില്ല.രണ്ടാഴ്ചയ്ക്കിടെ ചേര്‍ന്ന അഞ്ചാമത്തെ പ്ലാന്റേഷന്‍ ലേബര്‍ കമ്മിറ്റി യോഗമാണ് ഒത്തുതീര്‍പ്പിലെത്താതെ പിരിഞ്ഞത്. ചര്‍ച്ചകള്‍ തുടരും. ബുധനാഴ്ച രാവിലെ 11 ന് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ വീണ്ടും പി.എല്‍.സി. യോഗം ചേരുന്നുണ്ട്. യോഗം ബുധനാഴ്ചയും തുടരുന്ന സാഹചര്യത്തില്‍ ട്രേഡ് യൂണിയനുകളുടെ സംസ്ഥാന നേതാക്കള്‍ പ്രഖ്യാപിച്ച സമരം മാറ്റി. ചര്‍ച്ച പരാജയപ്പെട്ടാല്‍ ചൊവ്വാഴ്ച വൈകീട്ട് മുതല്‍ സെക്രട്ടേറിയറ്റ് നടയില്‍ നിരാഹാര സമരം ആരംഭിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചിരുന്നത്. അതേസമയം കൂലിവര്‍ധനവ് … Read more

ചിലര്‍ കൊലപ്പെടുത്തുമെന്ന് സ്വാമി നേരത്തെ പറഞ്ഞിരുന്നുവെന്ന് പിണറായി വിജയന്‍

ചേര്‍ത്തല : ശിവഗിരി മഠാധിപതിയായിരുന്ന സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന പുതിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സമഗ്രമായ അന്വേഷണത്തിന് സമര്‍ത്ഥരായ പൊലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് സിപിഎം പിബി അംഗം പിണറായി വിജയന്‍ പറഞ്ഞു. സിപിഎം ചേര്‍ത്തല ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ചിലര്‍ കൊലപ്പെടുത്തുമെന്ന് സ്വാമി നേരത്തെ പറഞ്ഞിരുന്നു. ഇവര്‍ ആരാണെന്നതിന്റെ ശരിയായ രൂപം കേരളീയ സമൂഹത്തിന് നന്നായി അറിയാം. പണത്തിന്റെയും അധികാരത്തിന്റെയും ഹുങ്ക് കൊണ്ട് … Read more

ഐ.എസ്.എല്‍ രണ്ടാം സീസണില്‍ കൊമ്പന്മാര്‍ക്ക് ആദ്യ പരാജയം

കൊല്‍ക്കത്ത: ഐ.എസ്.എല്‍ രണ്ടാം സീസണില്‍ കൊമ്പന്മാര്‍ക്ക് ആദ്യ പരാജയം. കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് എതിരെ അത്‌ലറ്റികൊ ഡി കൊല്‍ക്കത്ത ഒന്നിനെതിരെ രണ്ടു ഗോള്‍ ജയം സ്വന്തമാക്കി. കഴിഞ്ഞ സീസണിലെ ഫൈനല്‍ മത്സരത്തിലും ബ്ലാസ്‌റ്റേഴ്‌സിന് ചിതയൊരുക്കിയത് കൊല്‍ക്കത്തയായിരുന്നു. ഫുട്‌ബോള്‍ ഇതിഹാസം പെലെയെ സാക്ഷിയാക്കിയായിരുന്നു ടീമുകളുടെ പോരാട്ടം. സീസണിലെ ബ്ലാസ്‌റ്റേഴ്‌സിന്റെ മൂന്നാം മത്സരമായിരുന്നു കൊല്‍ക്കത്തയില്‍ അരങ്ങേറിയത്. സ്വന്തം മണ്ണില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവച്ച ബ്ലാസ്‌റ്റേഴസ് കൊല്‍ക്കത്തയില്‍ കളിമറന്നു. കളി തുടങ്ങി ആറാം മിനിട്ടില്‍ കൊല്‍ക്കത്തയുടെ … Read more

കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍, അഭിമാന നിമിഷമെന്ന് ചെന്നിത്തല

പാലക്കാട്: പിടികിട്ടാപ്പുള്ളിയായ കുപ്രസിദ്ധ കുറ്റവാളി ആട് ആന്റണി പിടിയില്‍. കൊല്ലത്ത് പോലീസുകാരനെ കൊന്ന കേസിലെ പ്രതിയായ ഇയാളെ കേരള-തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്ന ഗോപാലപുരത്തു വച്ചാണ് പിടികൂടിയത്. വര്‍ഷങ്ങളായി ഒളിവില്‍ കഴിയുകയായിരുന്ന ആന്റണിയെ പാലക്കാട് പോലീസിന്റെ നേതൃത്വത്തില്‍ ഇന്നു പുലര്‍ച്ചെ പിടികൂടുകയായിരുന്നു. ചീറ്റൂര്‍ സിഐയുടെ നേതൃത്വത്തില്‍ ഇയാളെ ചോദ്യം ചെയ്തു വരുകയാണ്. 2012 ജൂണില്‍ കൊല്ലം പാരിപ്പള്ളിയില്‍ വാഹനപരിശോധനയ്ക്കിടെ പോലീസുകാരനായ മണിയന്‍പിള്ളയെ കുത്തികൊലപ്പെടുത്തിയതിനു ശേഷമാണ് ആന്റണി ഒളിവില്‍ പോകുന്നത്. ഒരു വാനില്‍ മാരകായുധങ്ങളുമായി അതുവഴിയെത്തിയ ആട് ആന്റണിയെ പിടികൂടി … Read more

ശാശ്വതീകാനന്ദയുടെ മരണം: അന്വേഷണം ക്രൈം ബ്രാഞ്ച് എഡിജിപിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന്

തിരുവനന്തപുരം : സ്വാമി ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചു ക്രൈം ബ്രാഞ്ച് എഡിജിപി എസ്. അനന്തകൃഷ്ണന്റെ പ്രാഥമിക റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തീരുമാനമെന്ന് റിപ്പോര്‍ട്ട്. സിബിഐ അന്വേഷണം കേസില്‍ തുടരന്വേഷണം എന്നീ രണ്ട് ആവശ്യങ്ങളാണ് ഉയര്‍ന്നിട്ടുള്ളത്. അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ ഒട്ടും വൈകരുതെന്നു കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ശാശ്വതീകാനന്ദയുടെ കുടുംബാംഗങ്ങള്‍ക്കു കൂടി തൃപ്തി വരുന്ന തരത്തിലുള്ള അന്വേഷണം വേണമെന്നാണ് അദ്ദേഹം നിര്‍ദേശിച്ചത്. തുടര്‍ന്ന്, കേസിന്റെ ഇപ്പോഴത്തെ സ്ഥിതിയും … Read more

ശാശ്വതീകാനന്ദയുടെ മരണം, ബിജുരമേശിന്‍റെ മൊഴിയെടുത്തിരുന്നെന്ന് മുന്‍ ക്രൈംബ്രാഞ്ച് എസ്ഐ സി.കെ. സഹദേവന്‍

തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് ബിജു രമേശിന്റെ മൊഴിയെടുത്തില്ലെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുന്‍ ക്രൈം ബ്രാഞ്ച് എസ്.ഐ സി.കെ സഹദേവന്‍. അന്വേഷണത്തിന്റെ ഭാഗമായി ബിജു രമേശിന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. തെളിവുകളൊന്നും അദ്ദേഹം നല്‍കിയില്ല. താന്‍ പറഞ്ഞ കാര്യങ്ങള്‍ കേട്ടുകേള്‍വി മാത്രമാണെന്ന് ബിജു രമേശ് മൊഴി നല്‍കിയെന്നും സഹദേവന്‍   സ്വാകര്യ ചാനലിനോട് പറഞ്ഞു. വെള്ളാപ്പള്ളി നടേശനെയും ഭാര്യ പ്രീതി നടേശനെയും മകന്‍ തുഷാര്‍ വെള്ളാപ്പള്ളിയെയും ചോദ്യം ചെയ്തിരുന്നു. ആരോപണ വിധേയനായ പ്രിയന്‍ എന്നയാളുടെ ഫോണ്‍ മൂന്നുമാസം ക്രൈം … Read more

ജെ.സി ഡാനിയല്‍ പുരസ്‌കാരം ഐ വി ശശിക്ക്

തിരുവനന്തുപുരം: സംസ്ഥാന സര്‍ക്കാരിന്റെ 2014 ലെ ജെ.സി ഡാനിയല്‍ പുരസ്‌കാരത്തിന് പ്രശസ്ത സംവിധായകന്‍ ഐ വി ശശി അര്‍ഹനായി. നാലു പതിറ്റാണ്ടോളം നീണ്ട ചലച്ചിത്രപ്രവര്‍ത്തനത്തിലൂടെ മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ചാണ് അവാര്‍ഡ്. കലാസംവിധായകനായി സിനിമാ മേഖലയിലേക്കു കടന്നു വന്ന ഐ വി ശശി 150 ഓളം ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1982 ല്‍ ‘ആരൂഢം’ എന്ന ചിത്രത്തിന് മികച്ച ചിത്രത്തിനുള്ള ‘നര്‍ഗിസ് ദത്ത്’ ദേശീയ പുരസ്‌കാരം നേടി. സംസ്ഥാന അവാര്‍ഡുകള്‍ നേടിയ ‘1921, ആള്‍ക്കൂട്ടത്തില്‍ … Read more