കാരായിമാര്‍ പത്രിക നല്‍കിയതിനു പിന്നാലെ കൊല്ലപ്പെട്ട ഫസലിന്റെ ഭാര്യയും മത്സര രംഗത്ത്

  തലശേരി: എന്‍ഡിഎഫ് പ്രവര്‍ത്തകന്‍ മുഹമ്മദ് ഫസല്‍ വധക്കേസിലെ വാദിയും മത്സരരംഗത്തേക്ക്. ഫസലിന്റെ ഭാര്യ സെയ്ദാര്‍പള്ളി അച്ചാരത്ത് റോഡിലെ മറിയം ഫസലാണ് എസ്ഡിപിഐ സ്ഥാനാര്‍ഥിയായി കൈവട്ടം വാര്‍ഡില്‍ മത്സരിക്കുന്നത്. ഈ കേസിലെ പ്രതികളായ കാരായി രാജന്‍ ജില്ലാ പഞ്ചായത്തിലേക്കു പാട്യം ഡിവിഷനില്‍ നിന്നു കാരായി ചന്ദ്രശേഖരന്‍ തലശേരി നഗരസഭയിലേക്കു ചെള്ളക്കര വാര്‍ഡില്‍ നിന്നു ജനവിധി തേടുന്നതിനു പിന്നാലെയാണു ഫസല്‍ കേസ് സിബിഐ അന്വേഷണത്തിലേക്കെത്തിച്ച ഹര്‍ജിക്കാരിയായ മറിയം ഫസലും മത്സരരംഗത്തേക്ക് എത്തിയിട്ടുള്ളത്. ഇടതു സ്വതന്ത്ര ഐറിന്‍ സ്റ്റീഫനാണ് മറിയം … Read more

ഊമപെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ സംഭവം: അന്വേഷണം ക്രൈം സെല്ലിനു കൈമാറി

  ഉപ്പള: ഊമയായ 16 വയസുകാരിയെ കെട്ടിയിട്ടു മാനഭംഗപ്പെടുത്തിയ കേസില്‍ അന്വേഷണം ക്രൈം സെല്ലിനു കൈമാറി. കാസര്‍ഗോഡ് ജില്ലാ പോലീസ് ചീഫിനു കീഴിലുള്ള സെല്ലാണിത്. ജനറല്‍ ആശുപത്രിയില്‍ നടത്തിയ വൈദ്യപരിശോധനയില്‍ പെണ്‍കുട്ടി മാനഭംഗത്തിനിരയായതായി റിപ്പോര്‍ട്ട് വന്നതിനെത്തുടര്‍ന്നാണു കേസന്വേഷണം ക്രൈം സെല്ലിനു കൈമാറിയത്. കാസര്‍ഗോഡ് ഉപ്പള സ്വദേശിയായ ഊമപെണ്‍കുട്ടിയാണു മാനഭംഗത്തിനിരയായത്. കഴിഞ്ഞമാസം 22നാണു കേസിനാസ്പദമായ സംഭവം. മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് അയല്‍വാസിയായ സുരേഷ് എന്നയാള്‍ വീട്ടിലെത്തുകയും പെണ്‍കുട്ടിയോടു വെള്ളം ചോദിക്കുകയും ചെയ്തു. പെണ്‍കുട്ടി വെള്ളം എടുക്കാന്‍ പോയപ്പോള്‍ … Read more

ശ്വാശ്വതികാനന്ദയുടെ മരണം: തുടരന്വേഷണം സാധ്യമല്ലെന്ന് ചെന്നിത്തല

  തിരുവനന്തപുരം : ശിവഗിരി മഠത്തിലെ മുന്‍ മഠാധിപതി സ്വാമി ശാശ്വതികാനന്ദയുടെ മരണത്തെക്കുറിച്ച് നിലവില്‍ തുടരന്വേഷണം സാധ്യമല്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ബിജു രമേശ് അടക്കമുള്ളവരുടെ ആരോപണം നേരത്തെ തന്നെ െ്രെകം ബ്രാഞ്ച് അന്വേഷിച്ചതാണ്. കൂടുതല്‍ തെളിവ് ലഭിച്ചാല്‍ മാത്രമേ കേസില്‍ തുടരന്വേഷണം സാധ്യമാകുകയുള്ളൂവെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. സ്വാമി ശാശ്വതികാനന്ദയുടെ മരണംകൊലപാതകമാണെന്ന് ബാറുടമയായിരുന്ന ബിജുരമേശ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതോടെയാണ് സ്വാമിയുടെ മരണത്തെക്കുറിച്ചുള്ള ചര്‍ച്ച ഏറെക്കാലത്തിനുശേഷം ചൂടുപിടിച്ചത്. പ്രിയന്‍ എന്ന വാടകകൊലയാളിയാണ് കൊല നടത്തിയത് എന്നായിരുന്നു … Read more

ശാശ്വതീകാനന്ദയുടേത് കൊലപാതകം തന്നെയെന്ന് ശിവഗിരി മഠാധിപതി പ്രകാശാനന്ദ; വെള്ളാപ്പള്ളിയെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സഹോദരി

  തിരുവനന്തപുരം: സ്വാമി ശാശ്വതീകാനന്ദയുടെ മരണവുമായി ബന്ധപ്പെട്ട് വെള്ളാപ്പള്ളി നടേശനെയും മകനെയും നുണപരിശോധനയ്ക്ക് വിധേയരാക്കണമെന്ന് സ്വാമിയുടെ സഹോദരി ശാന്ത. വെള്ളാപ്പള്ളിയും തുഷാറും നുണ പരിശോധനയ്ക്ക് തയാറാവണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കുമെന്നും ഇവര്‍ പറഞ്ഞു. സ്വാമി മരിച്ച ദിവസം പ്രിയന്‍ അദൈ്വതാശ്രമത്തില്‍ എത്തിയിരുന്നു. പ്രിയന്‍ എത്തിയത് പ്രവീണ്‍ എന്നയാളുടെ കാറിലായിരുന്നു. ഇക്കാര്യം തന്നോട് പറഞ്ഞത് പ്രവീണിന്റെ പിതാവാണ്. അന്വേഷണം വേണമെന്ന് വെള്ളാപ്പള്ളി പറയുന്നത് കേസ് അട്ടിമറിക്കാനാണെന്നും ശാന്ത പറഞ്ഞു. ഇതിനിടെ ശാശ്വതീകാനന്ദയുടെ മരണം … Read more

ഭാര്യ മത്സരിക്കുന്നു, പോസ്റ്ററില്‍ ഭര്‍ത്താവിന്റെ ചിത്രം, മുസ്ലീം സ്ത്രീകളുടെ ചിത്രം പ്രദര്‍ശിപ്പിക്കില്ലെന്നാണ് ന്യായം, പ്രതികരിക്കാതെ പാര്‍ട്ടികള്‍, പരിഹസിച്ച് സോഷ്യല്‍ മീഡിയ

  ????????: ?????????????????????? ????????????? ?????. ???????? ????????????? ??????????? ???? ?????? ?????????????????? ??????????????. ??????? ??????????? ?????? ??????????????????????????? ??????. ???????????? ???????? ????????????. ?????????? ?????????????? ?????????????. ???????? ?????????? ??????? ??????????? ????????? ????????? ???????????????????? ?????????? ???????????? ?????????????? ??????????? ???? ?????????????? ??????????? ????????????????????????????. ??????? ???????????????? 16-?? ????????? ??????? ????????????? ?????????? ?????????. ‘ ?????????? ????????? ????? ?????????? ???? ???????????? ?????? ????????????? … Read more

ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ പരാതി നല്‍കി

  തൃശൂര്‍: ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് ഫെയ്‌സ് ബുക്കില്‍ പ്രതികരിച്ച തൃശൂര്‍ കേരള വര്‍മ്മ കോളജിലെ മലയാളം അധ്യാപിക ദീപ നിശാന്തിനെതിരെ ബിജെപി പ്രവര്‍ത്തകന്‍ പൊലീസില്‍ പരാതി നല്‍കി. വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് തൃശൂര്‍ കാണാട്ടുകര സ്വദേശി മനോജ് കുമാറാണ് വെസ്റ്റ് ഫോര്‍ട്ട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കോളജില്‍ ഉണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക് ദീപയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് കാരണമായെന്നാണ് പരാതിയില്‍ പറയുന്നത്. കോളജില്‍ നടത്തിയ ബീഫ് ഫെസ്റ്റിനെ അനുകൂലിച്ച് അധ്യാപിക ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. … Read more

പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ

  ഇടുക്കി: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൊമ്പിളൈ ഒരുമൈ തീരുമാനിച്ചു. ഇടുക്കിയിലെ അഞ്ചു പഞ്ചായത്തുകളില്‍ പൊമ്പിളൈ ഒരുമൈ മത്സരിക്കും. സ്ഥാനാര്‍ഥികളെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്നും നേതാക്കള്‍ മൂന്നാറില്‍ പ്രഖ്യാപിച്ചു. മിനിമം കൂലി 500 രൂപയാക്കണമെന്ന ആവശ്യത്തില്‍ സര്‍ക്കാര്‍ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് മത്സരിക്കാനുള്ള തീരുമാനം. ആവശ്യം ഉന്നയിച്ച് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്ത്രീ തൊഴിലാളികള്‍ മൂന്നാറില്‍ റോഡ് ഉപരോധിക്കുകയാണ്.

സ്വാമി ശാശ്വതീകാനന്ദയുടെ മരണം: അന്വേഷിക്കുമെന്ന് രമേശ് ചെന്നിത്തല

  ആലുവ: സ്വാമി ശാശ്വതീകാനന്ദയുടെ മരണം കൊലപാതകമായിരുന്നുവെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലില്‍ പുതിയ വിവരങ്ങളുണ്ടെങ്കില്‍ അന്വേഷിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആലുവ ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ ലഭിച്ച വിവരങ്ങള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇപ്പോഴത്തെ വെളിപ്പെടുത്തലുകളില്‍ യാഥാര്‍ഥ്യമുണ്ടോയെന്ന് അന്വേഷിക്കും. എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളപ്പള്ളി നടേശനു വേണ്ടി വാടകക്കൊലയാളി പ്രിയനാണ് കൃത്യം നിര്‍വഹിച്ചതെന്ന് ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു. സ്വാമിയുടെ മരണശേഷം ഒട്ടേറെ രേഖകള്‍ മഠത്തില്‍ നിന്നും കടത്തിക്കൊണ്ടു … Read more

ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ പിടിയില്‍

ജാര്‍ഖണ്ഡിലെ മാവോവാദി നേതാവ് കൊച്ചിയില്‍ പിടിയില്‍ കൊച്ചി: ജാര്‍ഖണ്ഡിലെ മാവോവാദി നേതാവിനെ കൊച്ചിയില്‍ പിടികൂടി. ഏരിയ കമാന്‍ഡന്റ് ജിതേന്ദ്രയേയാണ് ഒളിവില്‍ കഴിയുന്നതിനിടെ പിടികൂടിയത്. 2012 മുതല്‍ അങ്കമാലിയില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ജിതേന്ദ്ര. ജാര്‍ഖണ്ഡില്‍ വധശ്രമക്കേസിലും രാജ്യവിരുദ്ധപ്രവര്‍ത്തനങ്ങളിലും പ്രതിയാണ് ഇയാള്‍. യു.എ.പി.എ ആക്ട് പ്രകാരം ജാര്‍ഖണ്ഡ് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ഇയാള്‍ നാട് വിട്ട് കൊച്ചിയിലെത്തി തൊഴിലാളിയായി ജോലി ചെയ്തുവരികയായിരുന്നു. വെള്ളിയാഴ്ച രാത്രി ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരാണ് ജിതേന്ദ്രയെ പിടികൂടിയത്. രാത്രി ഐ.ബി ഉദ്യോഗസ്ഥര്‍ ഇയാളെ ചോദ്യം … Read more

ശാശ്വതികാനന്ദയുടെത് ജലസമാധിയെന്ന് വെള്ളാപ്പള്ളി; ആരോപണങ്ങള്‍ സിബിഐ അന്വേഷിക്കട്ടെ

ആലപ്പുഴ; ശാശ്വതികാനന്ദയുടെ മരണം കൊലപാതകമല്ലെന്നും ജലസമാധിയാണെന്നും വെള്ളാപ്പള്ളി നടേശന്‍. തനിക്കെതിരെ ബിജു രമേശ് വ്യക്തിഹത്യ നടത്തുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇന്നലെ ബിജുരമേശ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് കണിച്ചുകുളങ്ങരയിലെ വസതിയില്‍ മറുപടി പറയുകയായിരുന്നു അദ്ദേഹം. ശാശ്വതികാനന്ദ ജലസമാധി അടഞ്ഞപ്പോള്‍ എല്ലാവരും പോസ്റ്റ്‌മോര്‍ട്ടം വേണ്ടെന്ന് പറഞ്ഞിട്ടും നിര്‍ബന്ധപൂര്‍വം താനാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തുവാന്‍ ആവശ്യപ്പെട്ടതെന്നും, ആന്തരികാവയവങ്ങളുടെത് ഉള്‍പ്പെടെ പോസ്റ്റ്‌മോര്‍ട്ടത്തിന്റെ സിഡികള്‍ കൈവശം സൂക്ഷിച്ച് വെച്ചിട്ടുണ്ടെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി. ശാശ്വതികാനന്ദയുടെ മരണത്തെപ്പറ്റി വിചാരണ നടത്തി ജലസമാധിയാണെന്ന് കണ്ടെത്തിയതാണെന്നും ഏത് അന്വേഷണത്തെയും നേരിടാന്‍ താന്‍ തയ്യാറാണെന്നും … Read more