കോർക്കിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിയെ കണ്ടെത്താൻ പൊതുജന സഹായം തേടി ഗാർഡ
കോര്‍ക്കില്‍ കൗമാരക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ കണ്ടെത്താന്‍ പൊതുജനസഹായം തേടി ഗാര്‍ഡ. ഇക്കഴിഞ്ഞ മാര്‍ച്ച് 29-ന് Macroom-ല്‍ ഹോട്ടലിലെ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന പെണ്‍കുട്ടിയെ ഹോട്ടല്‍ കോറിഡോറില്‍ വച്ച് പ്രതി ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയപ്പെട്ട് പോയതായും, പൊതുജനങ്ങള്‍ പ്രതിയെ തിരിച്ചറിയാന്‍ എന്തെങ്കിലും വിവരം നല്കി സഹായിക്കണമെന്നും Macroom ഗാര്‍ഡ സ്റ്റേഷനിലെ ഇന്‍സ്പെക്ടര്‍ Anthony Harrington അഭ്യര്‍ത്ഥിച്ചു. സംഭവത്തെ പറ്റിയും, പ്രതിയെ പറ്റിയുമുള്ള വിവരണം: സംഭവം നടന്നത് മാര്‍ച്ച് 29, 2024 ഹോട്ടല്‍ ജിമ്മിലേയ്ക്ക് നടന്നുപോകുകയായിരുന്ന … Read more