അയർലണ്ട് മലയാളിയായ ജോമോൻ ജോൺ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ നിന്നും മത്സരിക്കുന്നു

ഈ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കി മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ അയര്‍ലണ്ട് മലയാളി. ഡബ്ലിനില്‍ ജോലി ചെയ്തുവരുന്ന ജോമോന്‍ ജോണ്‍ ആണ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്നും പ്രവാസി സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിരിക്കുന്നത്. എയര്‍പോര്‍ട്ടില്‍ നിന്നും തൊടുപുഴയിലേയ്ക്ക് മെട്രോ ലൈന്‍, തൊടുപുഴയുടെ പരിധിയില്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ നിര്‍മ്മാണം, കുഴി കുഴിച്ചും, വേലികെട്ടിയും, ജലം ഉറപ്പുവരുത്തിയും വന്യമൃഗ ഭീഷണി പൂര്‍ണ്ണമായും തടയല്‍ എന്നിവയ്‌ക്കൊപ്പം, പുതുക്കിയ മുല്ലപ്പെരിയാര്‍ അണക്കെട്ട് നടപ്പിലാക്കല്‍, മലയാളികള്‍ താമസിക്കുന്ന എല്ലാ വിദേശരാജ്യങ്ങളിലേയ്ക്കും നേരിട്ട് വിമാന സര്‍വീസ് … Read more

ക്രാന്തി വാട്ടർഫോർഡ് യൂണിറ്റിന്റെ മെയ്ദിന അനുസ്മരണ പരിപാടിയിൽ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി എത്തുന്നു

വാട്ടർഫോർഡ്: ലോകമെമ്പാടുമുള്ള തൊഴിലാളികള്‍ വിവിധ കാലങ്ങളില്‍ നടത്തിയ സമരങ്ങളുടെ ഫലമാണ് ഇന്ന് നാം അനുഭവിക്കുന്ന മനുഷ്യാവകാശങ്ങള്‍. ഒരു ദിവസം എട്ടു മണിക്കൂര്‍ ജോലി, എട്ടു മണിക്കൂര്‍ വിനോദം, എട്ടു മണിക്കൂര്‍ വിശ്രമം എന്ന മനുഷ്യാവകാശം നേടിയെടുക്കാന്‍ ചിക്കാഗോയിലെ തൊഴിലാളികള്‍ പോരാടുകയും മരണം വരിക്കുകയും ചെയ്ത ദിവസത്തിന്റെ ഓര്‍മയാണ് മെയ്ദിനം. ക്രാന്തി വാട്ടർഫോർഡ് യൂണിറ്റ് സംഘടിപ്പിക്കുന്ന മെയ്ദിന അനുസ്മരണ പരിപാടി മെയ് 12-ന് നടക്കും. വാട്ടർഫോർഡിലെ WAMA (Waterford Academy of Music and Arts)-യിൽ വച്ച് നടക്കുന്ന … Read more

അയർലണ്ടിലെ മോർട്ട്ഗേജ് തിരിച്ചടവിൽ ചെറുതല്ലാത്ത തുക ലാഭിക്കാം! മോർട്ട്ഗേജ് സ്വിച്ചിങ്ങിനെ പറ്റി അറിയൂ…

അഡ്വ. ജിതിൻ റാം നാട്ടിലായാലും, അയര്‍ലണ്ടിലായാലും സ്വന്തമായി ഒരു വീട് ഉണ്ടാകുക എന്നത് മിക്കവരുടെയും സ്വപ്‌നമാണ്. അയര്‍ലണ്ടിലെത്തി മോര്‍ട്ട്‌ഗേജ് എടുത്ത് വീട് വാങ്ങിയവരും ഏറെയാണ്. എന്നാല്‍ മോര്‍ട്ട്‌ഗേജ് തിരിച്ചടവ് വലിയൊരു സാമ്പത്തിക ഭാരം തന്നെയാണ് പലര്‍ക്കും ഉണ്ടാക്കുന്നത് എന്നതും കാര്യം സത്യമാണ്. പക്ഷേ ഒന്ന് മനസുവച്ചാൽ മോര്‍ട്ട്‌ഗേജ് സ്വിച്ചിങ് വഴി അത്യാവശ്യം പണം ലാഭിക്കാന്‍ നമുക്ക് കഴിയും. എന്താണ് മോർട്ട്ഗേജ് സ്വിച്ചിങ്? നിലവിലെ മോര്‍ട്ട്‌ഗേജ്, അത് എടുത്ത ബാങ്ക് അല്ലെങ്കില്‍ സാമ്പത്തിക സ്ഥാപനത്തില്‍ നിന്നും മറ്റൊരു സ്ഥാപനത്തിലേയ്ക്ക് … Read more

ഫ്രാൻസിൽ രണ്ട് സ്‌കൂൾ കുട്ടികൾക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം

ഫ്രാന്‍സില്‍ രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമണം. കിഴക്കന്‍ ഫ്രാന്‍സിലെ Souffelweyersheim-ലാണ് അക്രമി ആറ്, പതിനൊന്ന് വയസുകാരായ രണ്ട് പെണ്‍കുട്ടികളെ ആക്രമിച്ചത്. ഇതില്‍ പതിനൊന്നു വയസുകാരിക്ക് സ്‌കൂളിന് സമീപത്ത് വച്ചും, ആറ് വയസുകാരിക്ക് കുറച്ചപ്പുറത്തുള്ള പ്രദേശത്ത് വച്ചുമാണ് ആക്രമണം നേരിട്ടത്. പ്രതിയായ 20-ലേറെ പ്രായമുള്ള ചെറുപ്പക്കാരനെ സംഭവസ്ഥലത്ത് വച്ച് തന്നെ പൊലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഇയാളുടെ കൈയില്‍ കത്തി ഉണ്ടായിരുന്നില്ലെന്നും അറസ്റ്റിനെ പ്രതിരോധിച്ചില്ലെന്നും പൊലീസ് പറഞ്ഞു. അതേസമയം പെണ്‍കുട്ടികളുടെ പരിക്ക് ഗുരുതരമല്ല. … Read more

പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 മുതൽ 27 വരെ ഗാൽവേയിൽ

ഗാൾവേ സെന്റ്റ് ജോർജ് സുറിയാനി ഓർത്തഡോക്‌സ് പള്ളിയിൽ ഇടവകയുടെ കാവൽപിതാവായ പരി: മോർ ഗീവറുഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 ഏപ്രിൽ 21 ഞായറാഴ്‌ച മുതൽ 27 ശനിയാഴ്ച വരെ ആഘോഷപൂർവ്വം കൊണ്ടാടുവാൻ തീരുമാനിച്ചിരിക്കുന്നു. പ്രാർത്ഥനയോടും നേർച്ച കാഴ്‌ചകളോടും കൂടെ പെരുന്നാളിൽ വന്ന് സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാൻ വിശ്വാസികളായ ഓരോരുത്തരോടും കർത്തൃനാമത്തിൽ ക്ഷണിച്ചു കൊള്ളുന്നു എന്ന് വികാരി റവ.ഫാ.ജിനോ ജോസഫ്അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0894 595 016

സത്ഗമയ വിഷു ആഘോഷം പ്രൗഢഗംഭീരമായി

ഡബ്ലിൻ: വിഷുദിനത്തിൽ പരമ്പരാഗത രീതിയിൽ ഓട്ടുരുളിയിൽ ഒരുക്കിയ സമൃദ്ധിയേയും കണ്ണനാം ഉണ്ണിയേയും കൺനിറയെ കണ്ട്, കൈപ്പുണ്ണ്യമുള്ളവരുടെ കൈയ്യിൽനിന്നും കൈനീട്ടവും വാങ്ങിയ കുരുന്നുകൾക്ക് കണി ദർശനം ഒരു നവ്യാനുഭമായി. അയർലണ്ടിലെ പ്രഥമ ഹിന്ദു മലയാളി കൂട്ടായ്മയായ സത്ഗമയ സദ്സംഗ്  ഡബ്ലിൻ Lucan Sarsfields GAA Club-ൽ  ഒരുക്കിയ വിഷു ആഘോഷ പരിപാടികൾക്ക് ബ്രഹ്മശ്രീ ഇടശ്ശേരി രാമൻ നമ്പൂതിരിയും മുതിർന്ന അംഗങ്ങളായ രാധാകൃഷ്ണൻ, ജയ രാധാകൃഷ്ണൻ എന്നിവരും ചേർന്ന് ഭദ്രദീപം കൊളുത്തി തുടക്കം കുറിച്ചു. പങ്കെടുത്ത എല്ലാവർക്കും ആചാര്യൻ നൽകിയ കൈനീട്ടവും, … Read more

കാവൻ ഡേ വർണാഭമായി

കാവൻ ഇന്ത്യൻ അസോസിയേഷൻ സംഘടിപ്പിച്ച കാവൻ ഡേ ഏപ്രിൽ 13-ന് കാവൻ ബലിഹായ്‌സ് കമ്മ്യൂണിറ്റി ഹാളിൽ നടന്നു .  2009-ൽ കാവൻ – മോനാഹൻ കൗണ്ടികളിലെ ഇന്ത്യൻ കമ്മ്യൂണിറ്റികളെ പ്രതിനിധീകരിച്ച് ആരംഭിച്ച അസോസിയേഷന്റെ പതിനഞ്ചാം വാർഷികം കൂടിയായിരുന്നു ഈ വർഷം. വൈകിട്ട് ആറിന് തുടങ്ങിയ പരിപാടി സെനറ്റർ ജോ റെയ്‌ലി ഉദ്ഘാടനം ചെയ്തു . അസ്സോസിയേൻ പ്രസിഡന്റ് ഫവാസ് മാടശ്ശേരി, ജനറൽ സെക്രട്ടറി പ്രീതി ജോജോ, മുൻ പ്രസിഡന്റുമാരെ പ്രതിനിധീകരിച്ച് അലക്സ് ജോൺ, ബെന്നി ജോൺ, ജിമ്മി … Read more

The Ireland India Institute 7-ആമത് സൗത്ത് ഏഷ്യ വാർഷിക സമ്മേളനം ഏപ്രിൽ 24,25,26 തീയതികളിൽ ഡബ്ലിനിൽ

The Ireland India Institute-ന്റെ ഏഴാമത് സൗത്ത് ഏഷ്യ വാര്‍ഷിക സമ്മേളനം ഏപ്രില്‍ 24, 25, 26 തീയതികളില്‍ ഡബ്ലിനില്‍. F.203, DCU St Patrick’s Campus, Drumcondra-യില്‍ വച്ചാണ് രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 12.30 വരെ സമ്മേളനം നടക്കുക. പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും: https://www.eventbrite.ie/e/seventh-annual-south-asia-conference-tickets-825160426047?aff=ebdsshsms&utm_share_source=listing_android

സൂക്ഷിച്ചില്ലെങ്കിൽ കീശ കാലിയാകും; അയർലണ്ടിൽ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട ഗതാഗത നിയമങ്ങൾ എന്തെല്ലാം?

നമ്മളില്‍ ഭൂരിഭാഗം പേരും വാഹനം ഓടിക്കാന്‍ അറിയുന്നവരും ഉപയോഗിക്കുന്നവരുമാണ്‌. എന്നാല്‍ പലർക്കും അയർലണ്ടിലെ വാഹന നിയമങ്ങളെ കുറിച്ചുള്ള അറിവ് വളരെ പരിമിതമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ പിഴയടച്ച് കീശ കാലിയാകുകയും, ജയിൽശിക്ഷ വരെ ലഭിക്കുകയും ചെയ്തേക്കാം എന്നതിനാൽ, രാജ്യത്തെ പ്രധാന ഗതാഗതനിയമങ്ങൾ എന്തെല്ലാമെന്ന് അറിഞ്ഞിരിക്കാം. പെനാൽറ്റി പോയിന്റുകൾ അയർലണ്ടിലെ പെനാൽറ്റി പോയിന്റ് സംവിധാനത്തെ പറ്റി മനസിലാക്കാം. ഇന്ത്യയിലേതില്‍ നിന്നും വ്യത്യസ്തമായി ‘പെനാല്‍റ്റി പോയിന്റ്’ എന്നൊരു സംവിധാനം റോഡ് നിയമലംഘനവുമായി ബന്ധപ്പെട്ട് അയര്‍ലണ്ടിലുണ്ട്. 2002-ലാണ് ഈ രീതി അയര്‍ലണ്ടില്‍ പ്രാവര്‍ത്തികമാക്കിയത്. ഓരോ … Read more

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) നേതൃത്വത്തിൽ വിപുലമായ ഈദുൽ ഫിത്ർ ആഘോഷം സംഘടിപ്പിച്ചു

കേരള മുസ്ലിം കമ്യൂണിറ്റി അയർലണ്ടിൻറെ (KMCI) നേതൃത്വത്തിൽ വിപുലമായ ഈദുൽ ഫിത്ർ ആഘോഷം സംഘടിപ്പിച്ചു. Mooncoin പാരിഷ് ഹാളില് ‍ നടന്ന പരിപാടിയിൽ അയർലണ്ടിലെ വിവിധ കൗണ്ടികളിൽ നിന്നും കുട്ടികൾ അടക്കം നിരവധി ആളുകൾ പങ്കെടുത്തു. ക്വിസ്, ഗ്രൂപ്പ് ഇന്ററാക്ടീവ് ഗെയിംസ്, കുട്ടികളുടെ കലാ പരിപാടികൾ, ഗാനമേള തുടങ്ങിയവ കാണികളെ ഇളക്കി മറിച്ചു. കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള വിഭവ സമൃദ്ധമായ ഭക്ഷണം പ്രായ ഭേദമന്യേ എല്ലാവരും ആസ്വദിച്ചു. ചടങ്ങിൽ സമസ്ത കേരള പബ്ലിക് പരീക്ഷയിൽ ഉന്നതവിജയം കരസ്ഥമാക്കിയ അമാന … Read more