മാർച്ച്‌ മാസത്തിലെ മലയാളം കുർബാന 16-ആം തീയതി ഞായറാഴ്ച ഡബ്ലിനിൽ

മാർച്ച്‌ മാസത്തിലെ മലയാളം കുർബാന (റോമൻ) Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ മാർച്ച്‌ 16 ഞായറാഴ്ച്ച ഉച്ചയ്ക്ക് ശേഷം 2 മണിക്ക് ആയിരിക്കും. എല്ലാ മലയാളി സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി സ്വീകരിക്കണം എന്ന് ബന്ധപ്പെട്ടവർ അറിയിക്കുന്നു. Church of Mary Mother of Hope Pace Crescent Little pace Co Dublin D15X628

അയർലണ്ടിൽ പൂക്കാലമെത്തി; നിങ്ങളുടെ വളർത്തുനായ്ക്കൾ ഈ ചെടികൾ ഭക്ഷിക്കാതെ സൂക്ഷിക്കുക

വസന്തകാലത്ത് സ്ഥിരമായി കാണുന്ന പല ചെടികളും നായ്ക്കള്‍ക്ക് ദോഷകരമായി മാറിയേക്കാമെന്ന മുന്നറിയിപ്പുമായി ആനിമല്‍ വെല്‍ഫെയര്‍ ചാരിറ്റിയായ Dogs Trust. വസന്തകാലത്ത് സുലഭമാകുന്ന daffodils, tulips മുതലായവ നായ്ക്കള്‍ ഭക്ഷിച്ചാല്‍ ഗുരുതരമായി ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാമെന്നും, മരണം വരെ സംഭവിക്കാമെന്നും, വളര്‍ത്തുനായ്ക്കളെ നടത്താനും മറ്റും കൊണ്ടുപോകുമ്പോള്‍ ഉടമകള്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും ട്രസ്റ്റ് അറിയിച്ചു. Crocuses, bluebells, hydrangeas, wisteria എന്നിവയും ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. പാര്‍ക്കുകള്‍, കുറ്റിക്കാടുകള്‍ എന്നിവിടങ്ങളിലെല്ലാം ഇത്തരം ചെടികളുടെ സാന്നിദ്ധ്യമുണ്ടാകും. നായ്ക്കള്‍, പ്രത്യേകിച്ചും നായ്ക്കുട്ടികള്‍ ഇത്തരം ചെടികള്‍ മണപ്പിച്ചുനോക്കാനും, … Read more

ബഹുമാനപ്പെട്ട സാംസൺ അച്ചൻ നയിക്കുന്ന AFCM ‘അഭിഷേകാഗ്നി’ ത്രിദിന ബൈബിൾ കൺവെൻഷൻ ദ്രോഗഡയിൽ

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM) യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയുമായി ചേർന്ന് ഒരുക്കുന്ന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി’ മെയ്‌ 31, ജൂൺ 1, 2 തീയതികളിൽ [ശനി, ഞായർ, തിങ്കൾ(Bank Holiday)] ദിവസങ്ങളിൽ നടത്തപ്പെടുന്നു. കൗണ്ടി Louth-ലെ Termonfeckin-ലുള്ള St. Fechin’s GAA ഹാളിൽ ഒരുക്കിയിരിക്കുന്ന മൂന്നു ദിവസത്തെ കൺവെൻഷൻ നയിക്കുന്നത് പ്രശസ്ത വചന പ്രഘോഷകനും അട്ടപ്പാടി റൂഹാ മൗണ്ടിൽ സേവ്യർ ഖാൻ വട്ടായിലച്ചൻ സ്ഥാപിച്ച Preachers of Divine Mercy … Read more

ഓസ്കാർ 2025: ‘അനോറ’ മികച്ച ചിത്രം; ഇന്ത്യയുടെ ‘അനുജ’ക്ക് നിരാശ

2025-ലെ 97-ാമത് ഓസ്കർ അവാ‍ർഡുകളില്‍ ഷോൺ ബേക്കർ സംവിധാനം ചെയ്ത ‘അനോറ’ മിന്നും വിജയം നേടി. ന്യൂയോര്‍ക്കിലെ ഒരു ലൈംഗിക തൊഴിലാളിയുടെ കഥ പറയുന്ന ചിത്രം അഞ്ച് പ്രധാന പുരസ്കാരങ്ങളാണ് നേടിയത്. മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥ, മികച്ച എഡിറ്റര്‍, മികച്ച നടി എന്നീ അവാര്‍ഡുകളാണ് അനോറ നേടിയത്. ഇതില്‍ തിരക്കഥ, സംവിധാനം, എഡിറ്റര്‍ പുരസ്കാരങ്ങള്‍ നേടിയത് ഷോണ്‍ ബേക്കര്‍ തന്നെയാണ്. മികച്ച നടിക്കുള്ള പുരസ്കാരം ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച മൈക്കി മാഡിസണ്‍ … Read more

അമേരിക്കയിലെ ആശുപത്രിയിൽ ഇന്ത്യൻ നഴ്സിനെ രോഗി ക്രൂരമായി ആക്രമിച്ചു

അമേരിക്കയിലെ ഫ്ലോറിഡയിലെ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ വംശജയായ നഴ്‌സിന് നേരെ ക്രൂര ആക്രമണം. ആശുപത്രിയിൽ വച്ച് ലീലാമ്മ ലാൽ (67) ഒരു മാനസികാരോഗ്യ രോഗിയുടെ ക്രൂരാക്രമണത്തിനിരയാവുകയായിരുന്നു. രോഗിയായ സ്റ്റീഫൻ സ്‌കാന്റില്‍ബറി (33) ആണ് അവരെ ക്രൂരമായി ആക്രമിച്ചത്. പാംസ് വെസ്റ്റ് ആശുപത്രിയില്‍ ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ ഷർട്ടില്ലാതെയും ഷൂകളില്ലാതെയും ഇ കെ ജി വയറുകളോട് ചേർന്നതുമായിരുന്നു ഇയാളുടെ നില. അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തതനുസരിച്ച്, ലാലിനെ ക്രൂരമായി മർദ്ദിച്ചതിന് പുറമെ, ഇന്ത്യൻ … Read more

സ്കൈപ്പെ വിട ! മൈക്രോസോഫ്റ്റ് സ്കൈപ്പ് സേവനം 2025 മെയ് ഓടെ അവസാനിപ്പിക്കുന്നു

മൈക്രോസോഫ്റ്റ് 2025 മെയ് 5-ന് സ്കൈപ്പ് സേവനം അവസാനിപ്പിക്കുമെന്ന് പ്രഖ്യാപിച്ചു. ഇതോടെ, 2003-ൽ ആരംഭിച്ച ഈ ഇന്റർനെറ്റ് കോളിംഗ് സേവനത്തിന് 22 വർഷങ്ങൾ പിന്നിടുന്നു. ലോകത്തിലെ ആദ്യ വീഡിയോ കോണ്‍ഫറന്‍സിംഗ് സംവിധാനങ്ങളിലൊന്നാണ് സ്കൈപ്പ്. നിക്ലാസ് സെൻസ്ലോം, ജാനസ് ഫ്രീസ് എന്നീ വ്യവസായ സംരംഭകരായിരുന്നു ഈ വീഡിയോടെലിഫോണി പ്ലാറ്റ്‌ഫോമിന്‍റെ ശില്‍പികള്‍. വീഡിയോ കോണ്‍ഫറന്‍സ്, വോയിസ് കോള്‍, ഇന്‍സ്റ്റന്‍റ് മെസേജിംഗ്, ഫയല്‍ ട്രാന്‍സ്‌ഫര്‍ സേവനങ്ങള്‍ സ്കൈപ്പ് ആപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കുന്നു. വിവിധ ഡെസ്‌ക്ടോപ്പ്, മൊബൈല്‍ വേര്‍ഷനുകളില്‍ സ്കൈപ്പ് ലഭ്യമാണ്. 2011ല്‍ സ്കൈപ്പ് … Read more

മാർപാപ്പയുടെ ആരോഗ്യനില മോശമായി, സ്ഥിതി ഗുരുതരമെന്ന് വത്തിക്കാൻ

ന്യുമോണിയ ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. ഇന്നലെ ഉച്ചയോടെ ശ്വാസതടസവും ഛർദ്ദിയും മൂർച്ഛിച്ചതായും മാർപാപ്പയെ വെന്റിലേറ്ററിലേക്ക് മാറ്റിയതായും വത്തിക്കാൻ അറിയിച്ചു. കൃത്രിമ ശ്വാസം നൽകുന്നുണ്ട്. ശ്വാസതടസ്സം മാർപാപ്പയുടെ അവസ്ഥ വഷളാക്കിയിട്ടുണ്ടോ ഇല്ലയോ എന്ന് അറിയാൻ അടുത്ത 24 മുതൽ 48 മണിക്കൂർ വരെ സമയം എടുക്കുമെന്ന് അദ്ദേഹത്തിന്റെ ഡോക്ടർമാർ പറഞ്ഞതായി വത്തിക്കാൻ വൃത്തങ്ങൾ അറിയിച്ചു. കഴിഞ്ഞ ദിവസം അദ്ദേഹത്തിൻ്റെ ആരോഗ്യ നിലയിൽ നേരിയ പുരോഗതി അനുഭവപ്പെട്ടിരുന്നു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി … Read more

ഈജിപ്തിലൂടെ ഒരു സ്വപ്നയാത്ര… ( ബിനു ഉപേന്ദ്രൻ)

2025 ഫെബ്രുവരി: ഹിമപാതത്തിൽ പുതഞ്ഞു കിടക്കുന്ന ഡബ്ലിനിൽ നിന്ന് മണൽക്കാടുകളിലേക്ക് ഒരു യാത്ര…! ക്ലിയോപാട്രയുടെ നാടെന്ന് എസ്.കെ. പൊറ്റക്കാട് വിശേഷിപ്പിച്ച ഈജിപ്തിലേക്ക്… കേൾക്കുമ്പോൾത്തന്നെ മനസ്സിൽ ഒട്ടകങ്ങളും പിരമിഡുകളും മണൽക്കുന്നുകളും ഓടിവരും, അല്ലേ? എന്നാൽ ഈജിപ്ത് അതിലുമെത്രയോ മുകളിലാണ്! കേട്ടുകേൾവികൾ കൊണ്ട് കൊതിപ്പിക്കുന്ന, മാസ്മരികതകൾ നിറഞ്ഞ ഈജിപ്ത്. പിരമിഡുകളും മമ്മികളും കൊണ്ട് മാത്രം പ്രസിദ്ധമായ ദേശമല്ല ഇത്. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഒരു കലവറയാണ് ഈ നാട്—ഭൂഗോളത്തിൽ ഏറ്റവും നീളമേറിയതെന്ന് കണക്കാക്കപ്പെടുന്ന നൈൽ നദി കൊണ്ട് ജീവൻ തുടിക്കുന്ന ദേശം. … Read more

ലണ്ടൻ-കൊച്ചി വിമാനസർവീസ് അവസാനിപ്പിക്കാൻ എയർ ഇന്ത്യ; UK മലയാളികൾക്ക് തിരിച്ചടി

ലണ്ടൻ-കൊച്ചി നേരിട്ടുള്ള വിമാനസർവീസ് നിര്‍ത്താലാക്കാന്‍ എയര്‍ ഇന്ത്യ. മാർച്ച് 28ന് ഗാറ്റ്‍വിക്കിൽ നിന്ന് കൊച്ചിയിലേക്കാണ് അവസാന സർവീസ്. യുകെയിലെ മലയാളി സമൂഹത്തിനു കനത്ത തിരിച്ചടിയാണ് ഈ തീരുമാനം. ഡയറക്റ്റ് സര്‍വീസ് ഇല്ലാതാകുന്നത് യാത്രാ ചിലവ് വർദ്ധിപ്പിക്കുകയും യാത്രക്കാർക്ക് കൂടുതൽ അസൗകര്യമുണ്ടാക്കുകയും ചെയ്യും. നിലവിൽ എയർ ഇന്ത്യ എല്ലാ ആഴ്ചയും മൂന്ന് സർവീസുകളാണ് കൊച്ചിയിൽ നിന്ന് ലണ്ടൻ ഗാറ്റ്‌വിക്ക് എയർപോർട്ടിലേക്ക് നടത്തുന്നത്. ഈ സർവീസ് അവസാനിപ്പിക്കുന്നതോടെ കേരളത്തിന്റെയും യുകെയുടെയും ഏക നേരിട്ടുള്ള വിമാനബന്ധം നഷ്ടമാകും.  പുതിയ മാറ്റങ്ങളെ തുടർന്ന് കൊച്ചിക്കും … Read more

ചാംപ്യൻസ് ട്രോഫി: കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തിൽ പാകിസ്താനെ തകർത്ത് ഇന്ത്യ സെമിയിലേക്ക്

ദുബായിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ പാകിസ്താനെ 6 വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ സെമി ഫൈനലിലേക്ക് മുന്നേറി. വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയും (100*) മറ്റു ബാറ്റർമാരുടെ മികച്ച പ്രകടനവും ഇന്ത്യയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തു. പാകിസ്താൻ ഇന്ത്യയ്ക്ക് നൽകിയ 242 റൺസിന്റെ വിജയ ലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 43 ഓവറിൽ തന്നെ ഇന്ത്യ മറികടന്നു. വിരാട് കോഹ്ലി തന്റെ കരിയറിലെ 51-ാമത്തെ ഏകദിന സെഞ്ച്വറി നേടി. 111 പന്തുകളിൽ 7 ഫോറുകളും … Read more