ഡിസംബറിൽ വാർഷിക പണപ്പെരുപ്പം ഇരട്ടിയായി – CSO കണക്കുകൾ പുറത്തുവിട്ടു

ഡിസംബർ മാസത്തിൽ ഉപഭോക്തൃ വിലയിൽ 1% വർധനവുണ്ടായതായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്തുവിട്ട ഹാർമൊണൈസ്ഡ് ഇൻഡക്സ് ഓഫ് കൺസ്യൂമർ പ്രൈസസിന്റെ (HICP) പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നു. നവംബറിൽ ഇത് 0.5% മാത്രമായിരുന്നു, അതായത് ഡിസംബറിൽ ഇരട്ടിയായി. ഡിസംബർ മാസത്തിലെ HICP വർധന ഏറ്റവും ഉയർന്നതാണ്. ഓഗസ്റ്റിൽ ഇത് 1.1% ആയിരുന്നു. വിവിധ മേഖലകളിലെ മാറ്റങ്ങളുടെ കണക്കെടുക്കുമ്പോള്‍, എനർജി വില ഡിസംബർ മാസത്തിൽ 0.7% ഉയർന്നുവെങ്കിലും, 2023 ഡിസംബറിനെ അപേക്ഷിച്ച് 4.6% കുറഞ്ഞു. ഭക്ഷ്യവില നവംബറില്‍ 0.1% … Read more

സന്ദർശത്തിനു വന്ന അയർലൻഡ് മലയാളിയുടെ പിതാവ് മരിച്ചു ;മൃതദേഹം നാട്ടിൽ കൊണ്ട് പോകുന്നതിനു സഹായം തേടുന്നു

അയർലൻഡിൽ സന്ദർശനത്തിന് എത്തിയ പ്രവാസി മലയാളിയുടെ പിതാവ് മരണമടഞ്ഞു.വാട്ടർഫോർഡ് താമസിക്കുന്ന കോതമംഗലം സ്വദേശി ബേസിൽ രാജിന്റെ പിതാവ് ഏലിയാസ് ജോൺ ആണ് മരണമടഞ്ഞത്. കോതമംഗലം കോഴിപ്പിള്ളി പടിഞ്ഞാറേകാക്കുടിയിൽ കുടുംബാംഗമാണ്.അറുപത്തിയെഴു വയസായിരുന്നു.നാല്പത് ദിവസമായി വാട്ടർഫോർഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരണമടഞ്ഞത്.മരണാനന്തര ചിലവുകൾക്കും മൃതദേഹം നാട്ടിലെത്തിക്കുന്നതിനുമായി വൻ തുക ആവശ്യമായി വന്നിരിക്കുകയാണ്.നിനച്ചിരിക്കാതെ വന്നു ചേർന്ന സാമ്പത്തിക ബാധ്യത തരണം ചെയ്യുവാൻ അയർലൻഡ് മലയാളികളുടെ സഹായം കുടുംബം തേടുന്നു.അതിനു വേണ്ടി വാട്ടർഫോർഡ് മലയാളി അസോസിയേഷൻ ക്രമീകരിച്ചിരിക്കുന്ന Go … Read more

2024ൽ ഐറിഷ് കോസ്റ്റ് ഗാർഡ് നല്‍കിയത് 2,554 സേവനങ്ങള്‍; രക്ഷപെടുത്തിയത് 537 പേരുടെ ജീവൻ

2024-ൽ, കോസ്റ്റ് ഗാർഡ് 2,554 സേവനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതായി ഐറിഷ് കോസ്റ്റ് ഗാർഡ് അറിയിച്ചു. 537 പേരുടെ ജീവൻ രക്ഷയ്ക്കും നേതൃത്വം നൽകി. തിരച്ചിൽ, രക്ഷാപ്രവർത്തനം, കടൽ ദുരന്തങ്ങൾ, മലിനീകരണ നിയന്ത്രണം എന്നിവയിൽ കോസ്റ്റ് ഗാർഡ് മികച്ച സേവനം നടത്തി. കഴിഞ്ഞ വര്‍ഷം ആകെ 44 കോസ്റ്റ് ഗാർഡ് യൂണിറ്റുകൾ 1,154 തവണ പ്രാദേശിക തലത്തിൽ പ്രവർത്തനങ്ങള്‍ നടത്തി. അതേസമയം, കോസ്റ്റ് ഗാർഡ് ഹെലികോപ്റ്ററുകൾ 752 ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കി. പ്രത്യേകിച്ച്, ദ്വീപ് സമൂഹങ്ങൾക്ക് വേണ്ടി 134 … Read more

ജനുവരി 1 മുതൽ മിനിമം വേതനത്തിൽ വർധന, അയര്‍ലണ്ടില്‍ 2 ലക്ഷത്തോളം തൊഴിലാളികള്‍ക്ക് ‘ഹാപ്പി ന്യൂ ഇയര്‍’

അയര്‍ലണ്ടിലെ സാധാരണ തൊഴിലാളികള്‍ക്ക് പുതു വത്സര സമ്മാനമായി ഇന്ന് മുതല്‍ മിനിമം വേതന വര്‍ധനവ് നടപ്പിലാക്കും. കുറഞ്ഞ വേതന നിരക്ക്  മണിക്കൂറിന് 80 സെൻ്റ് ആയാണ് വര്‍ധിക്കുക. ഇതോടെ പുതിയ മിനിമം വേതനം മണിക്കൂറിന് €13.50 ആയി ഉയർന്നു. ഇതിലൂടെ ഏകദേശം 1,95,000 തൊഴിലാളികൾക്ക് നേരിട്ട് ഗുണം ലഭിക്കുമെന്ന് കണക്കാക്കപ്പെടുന്നു. മുഴുവന്‍സമയ ജോലിക്കാരുടെ വാർഷിക വരുമാനത്തിൽ €1,600 അധികമായി ലഭിക്കുന്നതിന്റെ സാധ്യതയും വർധനവ് നൽകുന്നു. എന്നാൽ, മിനിമം വേതന വർധനവ് ചെലവ് കൂടാൻ ഇടയാക്കുമെന്ന് ചെറുകിട കച്ചവടക്കാര്‍ … Read more

2024-ൽ ആശുപത്രിയിൽ കിടക്ക ലഭിക്കാതെ 1.22 ലക്ഷം രോഗികൾ : INMO റിപ്പോർട്ട്

2024-ൽ 1,22,186 രോഗികൾ, ആശുപത്രിയിൽ കിടക്കയില്ലാതെ പ്രവേശിപ്പിക്കപ്പെട്ടതായി ഐറിഷ് നഴ്സസ് ആൻഡ് മിഡ്‌വൈവ്സ് ഓർഗനൈസേഷൻ (INMO) പുറത്തിറക്കിയ പുതിയ കണക്കുകൾ വെളിപ്പെടുത്തുന്നു. ഇതിൽ 2043 കുട്ടികളും ഉൾപ്പെടുന്നു. INMO യുടെ ജനറൽ സെക്രട്ടറി ഫിൽ നി ഷിയാഗ്ധാ ഈ സാഹചര്യം  “അംഗീകരിക്കാനാവാത്തത്” എന്ന് അഭിപ്രായപ്പെട്ടു. ആശുപത്രികളുടെ സ്റ്റാഫ് സാദ്ധ്യത വർദ്ധിപ്പിക്കലും ശേഷി വികസനവും പുതിയ സർക്കാരിന്റെ മുൻഗണനയായി പരിഗണിക്കണം  എന്നും അവർ ആവശ്യപ്പെട്ടു. സ്റ്റാഫ് നിയമനത്തിൽ ഏർപ്പെടുത്തിയ എല്ലാ വിലക്ക് നീക്കണമെന്നും, കൂടുതൽ പേരെ ആകർഷിക്കാൻ നടപടികൾ … Read more

റോസ്‌കോമന്നിൽ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ശക്തം: രണ്ട് കാറുകൾ പിടിച്ചെടുത്തു

റോസ്‌കോമന്‍ കൌണ്ടിയിലെ Curraghaleen പ്രദേശത്ത് നിന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് ഗാർഡ അന്വേഷണം ആരംഭിച്ചു. 50 വയസ്സിനു മുകളില്‍ പ്രായമുള്ള മിർജാന പാപ് എന്ന സ്ത്രീയുടെയാണ്  മൃതദേഹം എന്ന് ഗാര്‍ഡ അറിയിച്ചു. കഴിഞ്ഞ ആഴ്ച മുതല്‍ ഇവരെ Athlone ല്‍ വച്ച് കാണാതായിരുന്നു. തിങ്കളാഴ്ചയാണ് സംശയസ്പദമായ സാഹചര്യത്തിൽ മിർജാനയുടെ മൃതദേഹം വഴിയരികില്‍ നിന്നും കണ്ടെത്തിയത്. ഗാര്‍ഡ കൊലപാതകം സംശയിക്കുന്നതായി അറിയിച്ചു. കൂടുതൽ പരിശോധനയ്ക്കായി മൃതദേഹം ഗാൽവേ സർവകലാശാലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. ഡെപ്യൂട്ടി സ്റ്റേറ്റ് … Read more

അയർലണ്ടിൽ ആരോഗ്യ മേഖലയിൽ ലിംഗ വേതന വ്യത്യാസം വർധിക്കുന്നു

അയർലണ്ടിലെ ആരോഗ്യ സേവന മേഖലയിൽ ലിംഗ വേതന വ്യത്യാസം തുടർച്ചയായി വർധിച്ചു വരുന്നുവെന്ന് എച്ച്എസ്ഇയുടെ (ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ്) 2024 ലെ ഏറ്റവും പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു. മെഡിക്കൽ, ഡെൻറ്റൽ സ്റ്റാഫുകളുടെ ശമ്പള വ്യത്യാസങ്ങൾ ഈ പ്രശ്നത്തിന്റെ പ്രധാന കാരണമായിട്ടാണ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്. 2023-ൽ 12% ആയിരുന്ന എച്ച്എസ്ഇയുടെ ശരാശരി ലിംഗ വേതന വ്യത്യാസം 2024-ൽ വർധിച്ചതായി പറയുന്നു. പാർട്ട്-ടൈം ജീവനക്കാരുടെ വേതന വ്യത്യാസം 2023-ലെ 9% നിന്നു 15.7% ആയി ഉയർന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. താൽക്കാലിക കരാർ … Read more

പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു ; 870 പേര്‍ ആശുപത്രിയില്‍

രാജ്യത്തുടനീളം പകര്‍ച്ച പനി നിയന്ത്രിക്കാനുള്ള മുൻകരുതൽ നടപടികളുമായി HSE മുന്നോട്ടു പോകുമ്പോളും അയര്‍ലണ്ടില്‍ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിക്കുന്നു. പനി ബാധിതരുടെ എണ്ണം രൂക്ഷമായി വർധിക്കുന്ന സാഹചര്യത്തിൽ,  ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി വരുകയാണെന്ന്  HSE  അറിയിച്ചിട്ടുണ്ട്. നിലവിൽ 869 പേർ പനി ബാധിച്ച് അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിച്ചിരിക്കുകയാണ് , കഴിഞ്ഞ ഞായറാഴ്ച ഇത് 530 ആയിരുന്നു. ഈ ആഴ്ചയിലെ വെള്ളിയാഴ്ച 742 പേർ പ്രവേശിച്ചതിൽ നിന്ന് ശനിയാഴ്ച … Read more

ഡബ്ലിൻ ബസിലെ സുരക്ഷാ പ്രശ്നം ; കുട്ടിയെ അടിക്കുന്നതിന്റെ വൈറല്‍ വീഡിയോയിൽ അന്വേഷണം ആരംഭിച്ചു

ഒരു കുട്ടിയെ ബസ് ജീവനക്കാരനായി കരുതുന്ന ഒരാൾ അടിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന വീഡിയോയെ കുറിച്ച് വിശദമായി അന്വേഷിക്കുമെന്ന് ഡബ്ലിൻ ബസ് അധികൃതർ അറിയിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ച ഈ വീഡിയോ ഇതുവരെയും സ്ഥിരീകരിച്ചിട്ടില്ല. ഈ ദൃശ്യങ്ങളിൽ, ഡബ്ലിൻ ബസിന്റെ വാതിലിനടുത്ത് ഒരു ഹൈ-വിസ് ജാക്കറ്റുള്ള വ്യക്തിയും ബസ് സ്റ്റോപ്പിൽ നിന്ന കുട്ടിയും തമ്മില്‍ തര്‍ക്കിക്കുന്നതായി കാണാം. ഈ സംഭവം നടന്ന സമയവും സ്ഥലവും ഇതുവരെ വ്യക്തമായിട്ടില്ല. ചുരുങ്ങിയ ദൈർഘ്യമുള്ള വീഡിയോയിൽ, ബസിന് പുറത്തു നിൽക്കുന്ന … Read more

കൊച്ചിയില്‍ അപകടത്തില്‍ പെട്ട് ഉമ തോമസ് എംഎല്‍എ ക്ക് ഗുരുതര പരിക്ക്; വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു

കൊച്ചി-കലൂര്‍ സ്റ്റേഡിയത്തിലെ ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീണ്, തൃക്കാക്കര എംഎല്‍എ ഉമ തോമസി ന് ഗുരുതര പരിക്ക്. പരിക്കേറ്റു ആശുപത്രിയില്‍ എത്തിച്ച എംഎല്‍എയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ വിഐപി ഗ്യാലറിയില്‍ നിന്ന് താഴേക്ക് വീഴുകയായിരുന്നു. 20 അടിയോളം ഉയരത്തില്‍ നിന്നാണ് എംഎല്‍എ താഴേക്ക് വീണത്. വീഴ്ചയുടെ ആഘാതത്തില്‍ എംഎല്‍എയുടെ തലച്ചോറിനും ശ്വാസകോശത്തിനും വാരിയെല്ലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. 24 മണിക്കൂര്‍ നിരീക്ഷണം ആവശ്യമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചത്. കലൂര്‍ സ്റ്റേഡിയത്തില്‍ റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മൃദംഗനാദം … Read more