അയര്‍ലണ്ടിലെ കുട്ടികളിൽ പുകവലി നിരക്ക് യൂറോപ്യൻ യൂണിയനിൽ ഏറ്റവും കുറഞ്ഞതെന്ന് പുതിയ ഗവേഷണം

അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പുകവലിക്കുന്നവരുടെ  നിരക്ക് യൂറോപ്യൻ യൂണിയനിൽ വച്ച് ഏറ്റവും കുറഞ്ഞതെന്ന് പുതിയ ഗവേഷണ റിപ്പോര്‍ട്ട്‌ പുതിയ ഓഇസിഡി (OECD) റിപ്പോർട്ട് പ്രകാരം, അയര്‍ലണ്ടിലെ 15 വയസ്സുള്ള കുട്ടികളിൽ കനാബിസിന്റെ ഉപയോഗവും യൂറോപ്യൻ യൂണിയനെ അപേക്ഷിച്ച്  ഏറ്റവും കുറവാണു, കുട്ടികളിൽ 4 ശതമാനമാണ് കനാബിസ് ഉപയോഗിക്കുന്നവരുടെ നിരക്ക്. ഈ  പഠനത്തിൽ,  തുടര്‍ച്ചയായ മദ്യപാനത്തിന്റെ നിരക്കും കുട്ടികളില്‍ കുറവാണെന്നാണ് കണ്ടെത്തിയത്. അയര്‍ലണ്ടില്‍ 15 വയസ്സുള്ള കുട്ടികളിൽ പോണ്ണത്തടിയുടെ നിരക്ക് 5ൽ 1 ആയി കാണപ്പെടുന്നു. ഇത് … Read more

സമ്മര്‍-2025 സെയില്‍ പ്രഖ്യാപിച്ച് Ryanair; 10 മില്ല്യന്‍ ടിക്കറ്റുകള്‍ €29.99 മുതൽ

പ്രമുഖ എയർലൈൻ കമ്പനി  Ryanair അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മര്‍ 2025 സെയിൽ പ്രഖ്യാപിച്ചു: 10 മില്ല്യന്‍ ടിക്കറ്റുകള്‍ ആണ് €29.99 മുതൽ ആരംഭിക്കുന്ന വിലക്ക് ലഭ്യമാക്കുന്നത്. Ryanair അറിയിച്ചതനുസരിച്ച്, മേഡിറ്ററേനിയൻ ഹോട്സ്പോട്സ്, സണ്‍ ഷൈന്‍ ദ്വീപുകൾ, നഗരങ്ങള്‍ എന്നിവയെല്ലാം ഈ ഓഫെറിന്റെ ഭാഗമായി യാത്ര ചെയ്യാം. ക്രൊയേഷ്യ, ലാൻസറോട്ട്, ഇബിസ, മലാഗ, സിസിലി, ടിനറിഫ് തുടങ്ങിയ ഹോളിഡേ ഡെസ്റ്റിനേഷനുകളും ആംസ്റ്റർഡാം, വെനീസ്, റോം, മാഡ്രിഡ്, മിലാൻ, സ്റ്റോക്ക്‌ഹോം തുടങ്ങിയ നഗരങ്ങളും ഈ ഓഫറിലുണ്ട്. പുതുവത്സരത്തോടെ … Read more

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്റ്റൗണിൽ വാഹനമിടിച്ച് യുവതി മരിച്ചു; ; ഇടിച്ച വാഹനം നിര്‍ത്താതെ പോയി

ഡബ്ലിനിലെ ബ്ലാഞ്ചാർഡ്‌സ്റ്റൗൺ റോഡിൽ വാഹനമിടിച്ചുണ്ടായ അപകടത്തില്‍ 30- വയസ് പ്രായമുള്ള ഒരു യുവതി മരിച്ചു. ഇന്നലെ വൈകീട്ട് ആയിരുന്നു അപകടം. അപകടത്തില്‍ ഇടിച്ച വാഹനം നിര്‍ത്താതെ പോയി. അപകടത്തിൽ പെട്ട നാലു കാല്‍ നടയത്രക്കാരില്‍ ഒരു പുരുഷനെ ഗുരുതരമായി പരിക്കേറ്റ് ബ്ലാഞ്ചാർഡ്‌സ്റ്റൗൺ കോൺലി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. വൈകുന്നേരം ഏകദേശം 5.45ഓടെ ഗാർഡാ സംഘം സംഭവസ്ഥലത്ത് എത്തി, റോഡിൽ ഫോറൻസിക് പരിശോധനകൾക്കായി ഗതാഗതം തടഞ്ഞു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയുന്നവര്‍ ക്യാമറ ദൃശ്യങ്ങൾ, ഡാഷ്‌കാം ഉൾപ്പെടെ, കൈമാറണമെന്ന് ഗാര്‍ഡ … Read more

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി ഡോ.മന്‍മോഹന്‍ സിംങ് അന്തരിച്ചു; രാജ്യത്ത് ഏഴുദിവസത്തെ ദുഃഖാചരണം

ഇന്ത്യയുടെ ആധുനിക സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ശില്പി മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് അന്തരിച്ചു.ആരോഗ്യനിലവഷളായതിനെ തുടർന്ന്  അദ്ദേഹത്തെ ഡൽഹി എയിംസിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയയായിരുന്നു വാർദ്ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. ഡോ. മന്‍മോഹന്‍സിങ്ങിന്റെ നിര്യാണത്തില്‍ രാജ്യം ഏഴുദിവസം ദുഃഖമാചരിക്കും. സര്‍ക്കാറിന്റെ എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദുചെയ്തിട്ടുണ്ട്. രാവിലെ പതിനൊന്ന് മണിക്കുചേരുന്ന ക്യാബിനറ്റ് യോഗത്തില്‍ തുടര്‍ പരിപാടികള്‍ നിശ്ചയിക്കും. എല്ലാ ഔദ്യോഗിക ബഹുമതികളോടെയുമായിരിക്കും രാജ്യം അദ്ദേഹത്തിന് വിടനല്‍കുക. അവിഭക്ത ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഒരു ഗ്രാമത്തിൽ 1932 സെപ്റ്റംബര്‍ 26നാണ് ഡോ … Read more

3 Homebase സ്റോറുകള്‍ in B&Q-വിന് സ്വന്തം

B&Q അയർലൻഡ് ലിമിറ്റഡ് രാജ്യത്തെ മൂന്ന് ഹോംബേസ് സ്റ്റോറുകൾ വാങ്ങാനുള്ള കരാറിലെത്തിയതായി അറിയിച്ചു. ലെറ്റർക്കെന്നി, നവൻ, വാട്ടർഫോർഡ് എന്നിവിടങ്ങളിലെ സ്റ്റോറുകൾ €3.86 മില്യൺ ചെലവിലാണ് B&Q വാങ്ങുന്നത്. നിരവധി ബ്രാഞ്ചുകള്‍ ഉണ്ടായിരുന്ന ഹോംബേസ് സ്റ്റോറുകൾ ഈയിടെ അയര്‍ലണ്ടില്‍ പൂട്ടിയിരുന്നു. ഇപ്പോൾ അയർലൻഡിൽ പ്രവർത്തിക്കുന്ന എട്ട് സ്റ്റോറുകൾക്കൊപ്പം ഈ പുതിയ സ്റ്റോറുകളും B&Q ന്റെ ശൃംഖലയെ കൂടുതൽ ശക്തമാക്കുമെന്ന് കമ്പനി അറിയിച്ചു. ഹോംബേസ് സ്റ്റോറുകൾ B&Q ബ്രാൻഡിലേക്ക് മാറിയതിന് ശേഷം, ഈ സ്റ്റോറുകൾക്കുള്ള മൊത്തം വിൽപ്പനാ വിസ്തീർണം 9,300 … Read more

ഡബ്ലിനിൽ ക്രിസ്മസ് ദിനത്തിൽ ഇന്ത്യന്‍ ദമ്പതികള്‍ക്ക് ഉണ്ണി പിറന്നു; മാതാപിതാക്കൾക്ക് ക്രിസ്മസ് ഗിഫ്റ്റ്

ഡബ്ലിനിലെ ആശുപത്രിയിൽ ആദ്യ ക്രിസ്മസ് ദിന ശിശുവിന്റെ ജനനം, മാതാപിതാക്കൾക്കും ആശുപത്രി ജീവനക്കാർക്കും അത്യന്തം സന്തോഷകരമായ അനുഭവമായി മാറി. The Coombe ആശുപത്രിയിൽ ക്രിസ്മസ് ദിനത്തില്‍ ഇന്ത്യക്കാരിയായ നാഗ ഹരിക ഗുതയാണ് ആണ്‍ കുഞ്ഞിനു ജന്മം നൽകിയത്. ഡിസംബർ 25-നു പുലർച്ചെ 1.18ന് ആണ്  ജനനം, കുഞ്ഞിനു 2.8 കിലോ തൂക്കമുണ്ട്. ഇത് നാഗയുടെയും ഭർത്താവ് ഫണി കുമാർ കൊഡാലിയുടെയും രണ്ടാമത്തെ  കുഞ്ഞാണ്.

കാവനില്‍ വാഹനാപകടം; വയോധികന്‍ മരിച്ചു, നാലുപേർ ആശുപത്രിയിൽ

കാവൻ കൗണ്ടിയിൽ 80-നു മുകളില്‍ പ്രായമുള്ള ഒരു വയോധികന്‍ റോഡ് അപകടത്തിൽ മരിച്ചു. എൻ55 റോഡിൽ ക്ലെയർബെയ്‌നിൽ ഇന്നലെ പുലർച്ചെ രണ്ട് കാറുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വയോധികന്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചതായി സ്ഥിരീകരിച്ചു, അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കാവൻ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മറ്റൊരു കാറിൽ സഞ്ചരിച്ചിരുന്ന നാല് പേർക്ക് ഗുരുതരമല്ലാത്ത പരിക്കുകൾ അനുഭവപ്പെട്ടതിനാൽ, അവരെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങൾ അറിയുന്നവര്‍ ക്യാമറ ദൃശ്യങ്ങൾ, ഡാഷ്‌കാം ഉൾപ്പെടെ, കൈമാറണമെന്ന് … Read more

ആയർലൻഡിലെ ആശുപത്രികളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമണങ്ങള്‍ കൂടുന്നു; കണക്ക് പുറത്ത് വിട്ട് HSE

ആയർലൻഡിലെ ആശുപത്രികളിൽ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓരോ മാസവും ശരാശരി 100 ആക്രമണങ്ങൾ നേരിടേണ്ടിവരുന്നുവെന്ന് ഹെൽത്ത് സർവീസ് എക്സിക്യൂട്ടീവ് (HSE) പുറത്തിറക്കിയ കണക്ക് വെളിപ്പെടുത്തുന്നു. എന്നാൽ, യഥാർത്ഥ ആക്രമണങ്ങളുടെ എണ്ണം ഇതിനെക്കാൾ ഏറെ കൂടുതലാണെന്ന് യൂണിയനുകൾ മുന്നറിയിപ്പു നൽകുന്നു. HSEയുടെ നാഷണൽ ഇൻസിഡന്റ് മാനേജ്‌മെന്റ് സിസ്റ്റം (NIMS) വഴി ലഭിച്ച പുതിയ കണക്കുകൾ പ്രകാരം, ഡിസംബർ പകുതി വരെ ആശുപത്രി ജീവനക്കാര്‍ക്കെതിരെ 1,210 ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ടെണ്ണം ഗുരുതര സ്വഭാവത്തിലുള്ളതാണ്. ഇതിനെത്തുടർന്ന്, ഇതുപോലുള്ള സംഭവങ്ങൾ യഥാർത്ഥത്തിൽ ഏറെ … Read more

പ്രിയപ്പെട്ട എംടി ക്ക് ‘മലയാള’ത്തിന്‍റെ പ്രണാമം

കേരളത്തിന്‍റെ പ്രിയപ്പെട്ട കഥാകാരന്‍ ശ്രീ എം ടി വാസുദേവന്‍‌ നായര്‍ക്ക് അയര്‍ലണ്ടിലെ പ്രമുഖ സാംസ്‌കാരിക സംഘടനയായ ‘മലയാള’ത്തിന്റെ ആദരാഞ്ജലികള്‍. 2009 ല്‍ മലയാളം സംഘടനയുടെ ക്ഷണം സ്വീകരിച്ച് വിദ്യാരംഭ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ശ്രീ എംടി ഡബ്ലിനില്‍ എത്തിയത്. ഏറെ ബഹുമാനത്തോടും ആദരവോടും കൂടിയാണ് അയര്‍ലണ്ടിലെ മലയാളികള്‍ അദ്ദേഹത്തെ സ്വീകരിച്ചതും, ആ മഹനീയ സാന്നിധ്യം അനുഭവിച്ചറിഞ്ഞതും. ഒരുപാടൊരുപാട് ഓര്‍മ്മകള്‍ സമ്മാനിച്ചാണ് രണ്ടാഴ്ച കാലത്തെ സന്ദര്‍ശനത്തിനു ശേഷം അദ്ദേഹം മടങ്ങി പോയത്. ‘മലയാളം’ സംഘടനയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തിന്റെ വിടവാങ്ങല്‍ വളരെ … Read more

അയർലണ്ടിലെ ഇന്ത്യൻ ഉത്സവം: ക്ലോൺമെൽ സൺഫെസ്റ്റ് 2025 ജൂലൈ 19 ന്

ക്ലോൺമെൽ സൺഫെസ്റ്റ് 2025, ഈ വർഷം ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക വൈവിധ്യം പ്രദർശിപ്പിക്കുന്ന വലിയ ആഘോഷമായി ജൂലൈ 19 ന് നടക്കും. ഇന്ത്യൻ പരമ്പരാഗത കലാരൂപങ്ങൾ, നൃത്തപരിപാടികൾ, വടം വലി,കുട്ടികളുടെ വിവിധ കലാകായിക പരിപാടികൾ,സംഗീതനിശയും ഉൾപ്പെടുന്ന ഈ മാമാങ്കത്തിൽ ഐറിഷ് കലാസാംസ്‌കാരിക ഇനങ്ങളും ഭക്ഷ്യവൈവിധ്യങ്ങളും ഉൾപ്പെടുത്തി കൂടുതൽ ഐറിഷ് ജനതയുടെ പങ്കാളിത്തം ഉറപ്പാക്കുമെന്ന് സംഘാടകർ പറഞ്ഞു.ഇന്ത്യൻ തനതുരുചികൾ വിളമ്പുന്ന ഫുഡ്‌ സ്റ്റാളുകളും കരകൗശല വസ്തുക്കൾ, ഇന്ത്യൻ വസ്ത്രങ്ങൾ, പെർഫ്യൂമുകൾ ഉൾപ്പടെ നിരവധി ഷോപ്പുകളും സജ്ജമാക്കുന്നുണ്ടെന്ന് കമ്മിറ്റി അറിയിച്ചിട്ടുണ്ട്.ഇത്തവണ … Read more