Storm Darragh : ESB വൈദ്യുതി പുനഃസ്ഥാപിക്കൽ പ്രവർത്തനങ്ങൾ തുടരുന്നു

Storm Darragh ചുഴലിക്കാറ്റ് നു ശേഷമുണ്ടായ വൈദ്യുതി തടസ്സം പരിഹരിക്കാൻ, ഇഎസ്‌ബി നെറ്റ്‌വർക്ക്സിന്റെ ടീമുകളും കരാർ ജീവനക്കാരും ഇന്ന് രാവിലെ മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഇഎസ്‌ബി അറിയിച്ചു. Storm Darragh മൂലമുണ്ടായ നാശം വൈദ്യുതി വിതരണത്തിൽ വ്യാപകമായ തകരാറുകള്‍  സൃഷ്ടിച്ചിട്ടുണ്ടെന്ന് വിതരണക്കാര്‍ അറിയിച്ചു. വൈദ്യുതി തടസ്സം ബാധിച്ച ഉപഭോക്താക്കളുടെ എണ്ണം ഇന്നലെ പരമാവധി 3,95,000 ആയിരുന്നു, എന്നാൽ അത് ഇന്ന് കുറവായെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ കനത്ത കാലാവസ്ഥ മൂലമുണ്ടായ ഗൗരവമായ നാശ … Read more

ഇന്ത്യൻ പൗരന്മാർ ഏറ്റവും ഉയർന്ന വരുമാനം നേടുന്നവര്‍, ഐറിഷ് പൗരന്മാർ വിദേശികളേക്കാൾ മുന്നിൽ; അയർലണ്ടിലെ വരുമാനക്കണക്ക് പുറത്ത് വിട്ട് CSO

ഇന്ത്യൻ പൗരന്മാർ അയർലണ്ടിൽ ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്നവരായി സെൻട്രൽ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് (CSO) പുറത്ത് വിട്ട പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യക്കാരുടെ ശരാശരി പ്രതിവാര വരുമാനം €883.74 ആയി രേഖപ്പെടുത്തിയിട്ടുണ്ട്. 2023-ൽ, ഐറിഷ് പൗരന്മാർ വിദേശ പൗരന്മാരേക്കാൾ പ്രതിവാര അടിസ്ഥാനത്തിൽ ഏകദേശം €90 കൂടുതൽ സമ്പാദിച്ചതായി CSO പുറത്തിറക്കിയ കണക്കുകൾ വ്യക്തമാക്കുന്നു. 2023-ൽ, ഐറിഷ് പൌരന്മാരുടെ ശരാശരി പ്രതിവാര വരുമാനം €728.05 ആയപ്പോൾ, വിദേശ പൗരന്മാർക്ക് അത് €641.36 മാത്രമായിരുന്നു. വിവിധ രാജ്യങ്ങളിലെ പൌരന്മാരുടെ ശരാശരി … Read more

മലയാളികൾക്ക് നാണക്കേട്; കുവൈത്ത് ബാങ്കിൻ്റെ 700 കോടി തട്ടിയെടുത്ത് വിദേശരാജ്യങ്ങളിലേക്ക് മുങ്ങിയ മലയാളികളില്‍ ചിലര്‍ അയര്‍ലണ്ടിലും? 1425 മലയാളികളെ പോലീസ് തിരയുന്നു

ലോകമാകെയുള്ള മലയാളികള്‍ക്ക് നാണകേടുണ്ടാക്കി കുവൈറ്റിൽ 700  കോടി രൂപയുടെ ബാങ്ക് വായ്‌പ്പകൾ  തിരിച്ചടയ്ക്കാതെ വിദേശ രാജ്യങ്ങളിലേക്ക് മുങ്ങിയ 1425  മലയാളി  ആരോഗ്യ  പ്രവർത്തകരില്‍ ചിലര്‍ അയര്‍ലണ്ടിലും എത്തിയിട്ടുണ്ടാവാം എന്ന് അയര്‍ലണ്ടിലെ ചില മലയാളികള്‍ സംശയം പ്രകടിപ്പിക്കുന്നു. കുവൈറ്റിൽ നിന്നും  തട്ടിപ്പ് നടത്തി മുങ്ങിയവരിൽ ചിലർ മാത്രമാണ് നിലവിൽ കേരളത്തിലുള്ളൂ. മറ്റുള്ളവർ യൂറോപ്പ്,അമേരിക്ക,കാനഡ,ഓസ്‌ട്രേലിയ,ന്യുസിലാൻഡ്  എന്നീ രാജ്യങ്ങളിലുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഗൾഫ്  ബാങ്ക്  കുവൈറ്റ്  ഷെയർ ഹോൾഡിങ്  കമ്പനിയിലെ    ഉദ്യോഗസ്ഥർ വ്യാഴാഴ്ചയാണ്  കേരളത്തിലെത്തി  പൊലീസിന്  പരാതി നൽകിയത്. ഇതുമായി … Read more

WMA വിന്റർ കപ്പ് 2024 വിജയകരമായി സമാപിച്ചു

വാട്ടർഫോർഡ് മലയാളി അസോസിയേഷൻ സംഘടിപ്പിച്ച WMA വിന്റർ കപ്പ് 2024 മികച്ച മത്സരങ്ങളും വിപുലമായ ജനപങ്കാളിത്തവും കൊണ്ട് ചരിത്രനേട്ടമായി മാറി. വമ്പൻ മത്സരങ്ങൾക്കും ആവേശകരമായ ഫുട്ബോൾ നിമിഷങ്ങൾക്കും വേദിയായ ടൂർണമെന്റ് ആസ്വാദകർക്ക് പുത്തൻ ഒരദ്ഭുതാനുഭവം സമ്മാനിച്ചു. above 30 വിഭാഗത്തിൽ, ഐറിഷ് ടസ്കേഴ്സ് , വാട്ടർഫോർഡ് ടൈഗേഴ്സിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3 എന്ന സ്‌കോറിന് പരാജയപ്പെടുത്തി കിരീടം സ്വന്തമാക്കി. നിശ്ചിത സമയത്ത് 1-1 എന്ന നിലയിൽ അവസാനിച്ച മത്സരത്തിൽ, പെനാൽറ്റി ഷൂട്ടൗട്ടിന്റെ ആവേശം ഫുട്ബോൾ പ്രേമികളെ ആകർഷിച്ചു. … Read more

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളം ഏതാണ് എന്നറിയാമോ?   

ലോകത്തിലെ ഏറ്റവും മനോഹരമായ വിമാനത്താവളത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി അബുദാബിയിലെ സായിദ് ഇന്റര്‍നാഷനല്‍ എയര്‍പോര്‍ട്ട്. വിമാനത്താവളത്തിന്റെ മികച്ച വാസ്തുവിദ്യാ രൂപകല്‍പ്പനയാണ് വിഖ്യാതമായ പ്രിക്‌സ് വേര്‍സെയില്‍സ് വേള്‍ഡ് ആര്‍കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ അവാര്‍ഡ് നേടികൊടുത്തത്. പാരിസിലെ യുനെസ്‌കോ ആസ്ഥാനത്ത് നടന്ന ചടങ്ങിലായിരുന്നു പുരസ്‌കാര പ്രഖ്യാപനം. യുഎഇയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകവുമായി അത്യാധുനിക സാങ്കേതികവിദ്യയെ  സമന്വയിപ്പിക്കുന്ന സായിദ് രാജ്യാന്തര വിമാനത്താവളത്തിന്റെ മികച്ച രൂപകൽപന ഏറെ ശ്രദ്ധേയമെന്ന് അധികൃതർ പറഞ്ഞു. കായികവേദികള്‍, ഹോട്ടലുകള്‍, വിമാനത്താവളങ്ങള്‍, മ്യൂസിയങ്ങള്‍ തുടങ്ങിയവയുടെ മികച്ച രൂപകല്‍പ്പനകള്‍ക്ക് അംഗീകാരം നല്‍കാന്‍ … Read more

Storm Darragh : 4 ലക്ഷം വീടുകൾക്കും സ്ഥാപനങ്ങള്‍ക്കും വൈദ്യുതി ബന്ധം നഷ്ടപ്പെട്ടു

Storm Darraghന്‍റെ വരവോടെ അയര്‍ലണ്ടില്‍ ശക്തമായ കാറ്റും കനത്ത മഴയും ഇന്ന് രാവിലെ 4 ലക്ഷത്തോളം വീടുകളിലും സ്ഥാപനങ്ങളിലും വൈദ്യുതി ബന്ധ തകരാറുണ്ടാക്കി. കഴിഞ്ഞ രാത്രി ഗാൾവേയിലെ മെയ്‌സ് ഹെഡിൽ മണിക്കൂറില്‍ 141 കിലോമീറ്റർ വേഗതയിലുള്ള ശക്തമായ കാറ്റ് രേഖപ്പെടുത്തി. ക്ലേയർ, കോര്‍ക്ക് എന്നീ പ്രദേശങ്ങളിൽ കാറ്റിന്റെ വേഗത യഥാക്രമം മണിക്കൂറില്‍ 120 ഉം 115 ഉം കിലോമീറ്റർ രേഖപെടുത്തി. Met Éireann റിപ്പോര്‍ട്ട്‌ പ്രകാരം, രാജ്യത്ത് ഓറഞ്ച് കാലാവസ്ഥ മുന്നറിയിപ്പ് നിലനിൽക്കുന്നു, അതിനാൽ വളരെ ശക്തമായ … Read more

74-ാം വയസ്സില്‍ 60-ാം ത്തെ മുട്ട ഇട്ട് റെക്കോര്‍ഡ്‌ ഇട്ട് ലോകത്തിലെ ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി

ഏകദേശം 74 വയസ്സ് കണക്കാക്ക പെടുന്ന ലോകത്തിലെ അറിയപെടുന്ന ഏറ്റവും പ്രായമേറിയ കടല്‍ പക്ഷി, നാല് വർഷത്തിന് ശേഷം തന്റെ ആദ്യത്തെ മുട്ട ഇട്ടതായി അമേരിക്കൻ വന്യജീവി ഉദ്യോഗസ്ഥർ പറഞ്ഞു. വിസ്ഡം എന്ന പേരിൽ അറിയപ്പെടുന്ന വലിയ ലേസൻ ആൽബട്രോസ്, ഹവായി ദ്വീപുസമൂഹത്തിന്റെ വടക്കുപടിഞ്ഞാറുള്ള Midway Atoll National Wildlife  അഭയപ്രദേശിലേക്ക് തിരിച്ചു വന്നു. അവൾ തന്റെ 60-ാം മത്തെ മുട്ട വെച്ചിരിക്കാമെന്ന് വന്യജീവി ഉദ്ധ്യോഗസ്ഥര്‍ അനുമാനിക്കുന്നതായി അറിയിച്ചു. വിസ്ഡവും അവളുടെ കൂട്ടുകെട്ടുകാരനായ Akeakamai യും 2006 … Read more

പ്രശസ്ത ഐറിഷ് ഗായകൻ ഡിക്കി റോക്ക് അന്തരിച്ചു

ഐറിഷ് സംഗീത ലോകത്ത് ഒരു ലെജൻഡായി അറിയപ്പെടുന്ന ഗായകൻ ഡിക്കി റോക്ക് 88 വയസ്സിൽ അന്തരിച്ചു. തന്റെ സംഗീത career-ൽ നിരവധി ഹിറ്റുകൾ നൽകിയും, വൻ പ്രേക്ഷക ശ്രദ്ധയും നേടിയ അദ്ദേഹം, ഐറിഷ് സംഗീതത്തിനും കലാസാഹിത്യനും നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഡിക്കി റോക്ക്, അയർലണ്ടിന്റെ ആദ്യത്തെ പോപ്പ് സൂപ്പർസ്റ്റാർ ആയിരുന്നു. മിയാമി ഷോബാൻഡുമായി ചേർന്ന് പ്രവർത്തിക്കുമ്പോൾ, അദ്ദേഹം “ജോർജി പോർജി” (Georgie Porgie), “എവരി സ്റ്റെപ് ഓഫ് ദ വേ” (Every Step of the Way), … Read more

ക്രിസ്മസ് സീസണില്‍ 50,000-ലധികം യാത്രക്കാർക്കായി അധിക രാത്രി സർവീസുകൾ പ്രഖ്യാപിച്ച് ഡബ്ലിൻ ബസ്

ഡബ്ലിൻ ബസ് ക്രിസ്മസ് കാലയളവിൽ 50,000 കൂടുതൽ യാത്രകാര്‍ക്ക് സൌകര്യ പ്രദമായ രീതിയില്‍ അധിക രാത്രി ബസ് സർവീസുകൾ പ്രഖ്യാപിച്ചു. കമ്പനിയുടെ 24 മണിക്കൂർ സർവീസുകൾക്ക് കൂടുതൽ ബസുകൾ ചേർക്കുകയും, കൂടുതൽ നൈറ്റ്ലിങ്ക് സർവീസുകൾ നൽകുകയും ചെയ്യും. ആഴ്ചാ അവസാനങ്ങളില്‍ ഡാർട്ട് സർവീസുകളും കമ്മ്യുട്ടർ ട്രെയിനുകളും വീണ്ടും പ്രവർത്തനത്തിലേക്ക് മടങ്ങിയെത്തുന്ന സാഹചര്യത്തിലാണ് ഇത് നടപ്പാക്കുന്നത്. “നിശ്ചിത ദിവസങ്ങളിൽ 45 അധിക സർവീസുകളും രാത്രി സർവീസ് റൂട്ടുകളും ഉണ്ടായിരിക്കും. കൂടാതെ, നൈറ്റ്ലിങ്ക് സേവനങ്ങൾക്കായി ആറ് അധിക ദിവസങ്ങളും ഒരുക്കുന്നതാണ്.” … Read more

സഖ്യ കക്ഷി ചർച്ചകൾക്കായുള്ള യോഗം ചേരാനായി ലേബർ പാർട്ടിയും സോഷ്യൽ ഡെമോക്രാറ്റുകളും

ലേബർ പാർട്ടിയുടെ പ്രതിനിധി സംഘം ഇന്ന് സോഷ്യൽ ഡെമോക്രാറ്റുകളുടെ പ്രതിനിധികളുമായി, സഖ്യത്തില്‍ ഏര്‍പെടാനും ഒരു പൊതുവായ കക്ഷി കൂട്ടായ്മ രൂപീകരിക്കുന്നതിനുള്ള സാധ്യതകളെക്കുറിച്ചും ചർച്ച നടത്തും. പൊതു തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ, ലേബർ പാർട്ടി നേതാവ് ഇവാന ബാസിക്ക് പറഞ്ഞത്, അവരുടെ പാർട്ടി മറ്റുള്ള കേന്ദ്ര-ഇടതുപക്ഷ പാർട്ടികളുമായി ഐക്യം കണ്ടെത്താൻ ആഗ്രഹിക്കുന്നുവെന്നും, ഇത് കക്ഷി കൂട്ടായ്മ രൂപീകരിക്കുമ്പോൾ ഒരു പൊതു നിലപാട് സ്വീകരിക്കാൻ സഹായകമാവും എന്നും പറഞ്ഞു. സോഷ്യൽ ഡെമോക്രാറ്റുകൾ ഇതുവരെ ഈ പ്രമേയത്തിൽ നിഷ്പക്ഷമായ ആയ നിലപാട് ആണ് … Read more