ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് വാട്ടർഫോർഡിൽ നവംബർ 16-ന്

വാട്ടർഫോർഡ് : വാട്ടർഫോർഡ് മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ഓൾ അയർലണ്ട് റമ്മി ടൂർണമെൻറ് സംഘടിപ്പിക്കുന്നു. നവംബർ 16-ന് വാട്ടർഫോർഡിലെ ബാലിഗണർ GAA ക്ലബ്ബിൽ രാവിലെ 11 മണി മുതൽ വൈകുന്നേരം 5 മണി വരെ  നടത്തപ്പെടുന്നമത്സരത്തിൽ  പങ്കെടുക്കാൻ താല്പര്യമുള്ളവർ  കോർഡിനേറ്റേർസുമായി ബന്ധപ്പെടുക. രജിസ്ട്രേഷൻ ഫീസ് 50 യൂറോയാണ്. കോർഡിനേറ്റേർസ്: അനൂപ് ജോൺ – 0872658072നിർമൽ അലക്സ്-0894668655വിൻസ് ജോസ് – 089248 1562ജിബിൻ ആന്റണി-083201 3244

അയർലണ്ടിൽ നഴ്സായ ലിജി വർഗ്ഗീസിന്റെ ഭർത്താവ് ലിനു വർഗീസ് നിര്യാതനായി

കിൽക്കെനി കെയർസെൻ്ററിൽ നഴ്സായി ജോലി ചെയ്യുന്ന ലിജി വർഗീസിൻ്റെ ഭർത്താവ് ലിനു വർഗീസ് (42) ഹൃദയാഘാതത്തെ തുടർന്ന്  നാട്ടിൽ വച്ച് നിര്യാതനായി. സംസ്കാരം നാളെ പന്തളം കുരമ്പാല സെൻ്റ് തോമസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ. ആദരാഞ്ജലികൾ.

ബ്രദർ സന്തോഷ്‌ കരുമത്ര നയിക്കുന്ന AFCM ‘അഭിഷേകാഗ്നി’ ഏകദിന ബൈബിൾ കൺവെൻഷൻ നവംബർ 16-ന് ദ്രോഗഡയിൽ

അയർലണ്ടിലെ Anointing Fire Catholic Ministry (AFCM)-യുടെ നേതൃത്വത്തിൽ ദ്രോഗഡയിലെ സിറോ മലബാർ കമ്മ്യൂണിറ്റിയോട് ചേർന്ന് ഒരുക്കുന്ന ഏകദിന ബൈബിൾ കൺവെൻഷൻ ‘അഭിഷേകാഗ്നി ‘ നവംബർ 16-ന്. കൗണ്ടി Louth-ലെ Tullyallen-ലുള്ള Church of the Assumption of the Blessed Mary-യുടെ പാരിഷ് ഹാളിൽ വച്ച് നടത്തപ്പെടുന്ന കൺവെൻഷൻ നയിക്കുന്നത് ഷെക്കെയ്നാ ന്യൂസിന്റെ ഡയറക്ടറും പ്രശസ്ത വചന പ്രഘോഷകനുമായ ബ്രദർ സന്തോഷ്‌ കരുമത്രയും  AFCM അയർലണ്ടിന്റെ നാഷണൽ കോർഡിനേറ്ററുമായ ബ്രദർ സിജു പോളും ചേർന്നാണ്. നവംബർ … Read more

സിറോ മലബാർ സഭയുടെ മലയാളം കുർബാന ഒക്ടോബർ 31-ന് Co. Louth-ൽ

ഒക്ടോബറിൽ 31-ന് County Louth-ലെ Ardee പള്ളിയിൽ വച്ച് സിറോ മലബാർ സഭുടെ മലയാളം കുർബാന നടക്കുന്നു. സമയക്രമം ചുവടെ: 3.00 PM to 3.30 PM – Holy Confession 3.30 PM – Malayalam Holy Mass ശേഷം Adoration, Rosary എന്നിവയും നടക്കും.

ഒക്ടോബർ മാസം മുതൽ അയർലണ്ടിൽ മലയാളം കുർബാനകൾ (റോമൻ) രണ്ടു സ്ഥലങ്ങളിൽ

അയർലണ്ടിൽ ഒക്ടോബർ മാസം തുടങ്ങി മലയാളം കുർബാനകൾ (റോമൻ രണ്ട് സ്ഥലങ്ങളിൽ രണ്ടു ഞായറാഴ്ചകളിൽ ഉണ്ടാകും. ന്യൂബ്രിഡ്ജിലെ St. Colnleth’s പള്ളിയിൽ ഒക്ടോബർ 13-ന് (രണ്ടാം ഞായറാഴ്ച) 5 PM-നും Dublin 15-ലെ Church of Mary Mother of Hope പള്ളിയിൽ ഒക്ടോബർ 20-ന് (മൂന്നാമത്തെ ഞായറാഴ്ച്ച) 2 PM-നും ആയിരിക്കും ഈ മാസത്തെ മലയാളം കുർബാനകൾ. രണ്ട് പള്ളികളുടെയും അഡ്രസ്സുകൾ ചുവടെ കൊടുക്കുന്നു. Church of Mary Mother of HopePace CrescentLittle paceCo. … Read more

ജൂനിയർ സെർട്ടിൽ മികച്ച വിജയം നേടി മലയാളിയായ ഗ്രേസ് മരിയ ജോസ്

അയർലണ്ട് മലയാളിയായ ഗ്രേസ് മരിയ ജോസിന് ജൂനിയർ സെർട്ട് പരീക്ഷയിൽ മികച്ച വിജയം. 10 വിഷയങ്ങളിൽ 9 എണ്ണത്തിന് ഡിസ്റ്റിങ്ഷനും, ഐറിഷ് ലാംഗ്വേജിൽ മികച്ച മാർക്കും ആണ് മരിയ എന്ന കൊച്ചുമിടുക്കി നേടിയിരിക്കുന്നത്. ലൂക്കനിൽ താമസിക്കുന്ന ബെന്നി ജോസ്- വിൻസി ബെന്നി ദമ്പതികളുടെ മകളായ ഗ്രേസ്, പഠനത്തിന് പുറമെ നല്ലൊരു ഗായിക കൂടിയാണ്. മംഗള സ്കൂൾ ഓഫ് കർണാടിക് മ്യൂസിക്കിൽ 9 വർഷമായി സംഗീതം അഭ്യസിക്കുന്നു. ഫിജി സാവിയോ, സപ്താ രാമൻ നമ്പൂതിരി എന്നിവരിൽ നിന്നും ഭാരതനാട്യം … Read more

ടി.പി മാധവൻ അന്തരിച്ചു

ചലച്ചിത്ര താരം ടി.പി മാധവൻ (88) അന്തരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഏതാനും വർഷങ്ങളായി കൊല്ലം പത്തനാപുരത്തെ ഗാന്ധി ഭവൻ എന്ന വൃദ്ധ സദനത്തിൽ ആയിരുന്നു താമസം. മലയാളത്തിലെ അഭിനേതാക്കളുടെ സംഘടനയായ A. M. M. A- യുടെ ആദ്യ ജനറൽ സെക്രട്ടറി ആയിരുന്നു ടി.പി മാധവൻ. 40-ആം വയസിൽ സിനിമയിൽ എത്തിയ അദ്ദേഹം 600-ഓളം ചിത്രങ്ങളിൽ വേഷമിട്ടു. 2015-ൽ ഹരിദ്വാർ യാത്രയ്ക്കിടെ ഡൽഹിയിലെ ഹോട്ടൽ മുറിയിൽ കുഴഞ്ഞുവീണതിനെത്തുടർന്ന് അതീവഗുരുതരാവസ്ഥയിലാവുകയും ഒരാഴ്ചയോളം ആശുപത്രിയിൽ ഐ.സിയുവിലുമായിരുന്നു. … Read more

അയർലണ്ടിൽ കേരള കോൺഗ്രസ്‌ (എം) ജന്മദിന സമ്മേളനം ഒക്ടോബർ 9-ന്

മുള്ളിങ്കാർ: കേരള കോൺഗ്രസ്‌ (എം) അറുപതാം ജന്മദിന സമ്മേളനം, കേരള പ്രവാസി കോൺഗ്രസ്‌ (എം)-ന്റെ നേതൃത്വത്തിൽ അയർലണ്ടിലെ മുള്ളിങ്കാറിൽ ഒക്ടോബർ 9-ന് വൈകിട്ട് 6.30-ന് നടക്കും. പാർട്ടി ചെയർമാൻ ജോസ് കെ മാണി എം പി, സമ്മേളനം ഫോൺ വഴി ഉദ്ഘാടനം ചെയ്യും. മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ്‌ ഡോ. എൻ ജയരാജ്‌ എന്നിവർ സന്ദേശം നൽകും. പ്രസിഡണ്ട്‌ രാജു കുന്നക്കാട്ട്, ജനറൽ സെക്രട്ടറി ഷാജി ആര്യമണ്ണിൽ, സെക്രട്ടറിമാരായ പ്രിൻസ്‌ വിലങ്ങുപാറ, സണ്ണി പാലക്കാത്തടത്തിൽ, ജോർജ് … Read more

ഗാന്ധി സ്മൃതി പുരസ്കാരം ഗാന്ധിയൻ കെ.ടി ശങ്കരനും, പ്രവാസി മലയാളി എം.എം ലിങ്ക് വിൻസ്റ്റാറിനും

ഡബ്ലിൻ: ഗാന്ധി സ്മൃതി പുരസ്കാരം  ഗാന്ധിയൻ കെ.റ്റി ശങ്കരനും, അയർലണ്ടിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം ലിങ്ക് വിൻസ്റ്റാറിനും സമർപ്പിച്ചു. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, വൈസ് പ്രസിഡന്റും ആയിരുന്ന ഇവർ കേരളത്തിലെ ഏറ്റവും മികച്ച ബ്ലോക്ക് പഞ്ചായത്തിന് 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിനു നേതൃത്വം നൽകി. എറണാകുളം ജില്ലയിലെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് ശ്രദ്ധേയമായിട്ടുള്ള നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.  വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചു കൊടുക്കുന്നതിന്റെ ഭാഗമായി … Read more

കിൽക്കെനി മലയാളി അസ്സോസിയേഷന് (KMA) പുതിയ നേതൃത്വം

250-ൽ പരം ഫാമിലികളുള്ള അയർലണ്ടിലെ ഏറ്റവും മികച്ച അസോസിയേഷനുകളിൽ ഒന്നായ കിൽക്കെനി മലയാളി അസോസിയേഷന്റെ (KMA)  ജനറൽ ബോഡി മീറ്റിംഗും, പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും, 2024 സെപ്റ്റംബർ മാസം 28-ന് കിൽക്കെനി നെയ്ബർ ഹുഡ് ഹാളിൽ വച്ച് നടത്തപ്പെട്ടു.പ്രസിഡന്റ് ഷിനിത്ത് എ. കെ.യുടെ അദ്ധ്യക്ഷതയിൽ കൂടിയ മീറ്റിംഗിൽ കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തന റിപ്പോർട്ടും,  വരവ് – ചെലവ് കണക്കുകളും,  സെക്രട്ടറി ശ്രി. റോയ് വർഗ്ഗീസ് , ട്രഷറർ ശ്രി. സാവി ഷാജി എന്നിവർ  ജനറൽ ബോഡി … Read more