നീനയിൽ വി.ഔസേപ്പിതാവിന്റെ തിരുനാൾ ഭക്തിസാന്ദ്രമായി ആഘോഷിച്ചു

നീന (കൗണ്ടി ടിപ്പററി): സാർവത്രിക സഭയുടെയും, തൊഴിലാളികളുടെയും മധ്യസ്ഥനായ വി.ഔസേപ്പിതാവിന്റെ മരണത്തിരുന്നാൾ ശനിയാഴ്ച Nenagh,St.Johns the Baptist Church ,Tyone-ൽ വച്ച് ഭക്തിസാന്ദ്രമായി കൊണ്ടാടി. ഉച്ചയ്ക്ക് 1 മണിക്ക് കുരിശിന്റെ വഴിയോടെ ആരംഭിച്ച്, തുടർന്ന് നൊവേന, ആഘോഷപൂർവമായ തിരുനാൾ കുർബാന, ഊട്ടു നേർച്ച എന്നിവയോടെ തിരുനാൾ കർമ്മങ്ങൾ അവസാനിച്ചു. നീനാ ഇടവകയിലെ വൈദികരായ ഫാ.റെക്സൻ ചുള്ളിക്കൽ, ഫാ.ജോഫിൻ ജോസ് എന്നിവരുടെ കാർമികത്വത്തിലാണ് തിരുനാൾ കർമങ്ങൾ നടന്നത്. വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രതീകമായ വി.ഔസേപ്പിതാവിന്റെ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധന്റെ മധ്യസ്ഥതയാൽ … Read more

അഞ്ചാഴ്ചയ്ക്ക് ശേഷം ഫ്രാൻസിസ് മാർപ്പാപ്പ ആശുപത്രി വിട്ടു

അഞ്ചാഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷം ഫ്രാന്‍സിസ് മാര്‍പ്പാപ്പ ജനങ്ങളെ അഭിസംബോധന ചെയ്തു. ഇന്നലെയാണ് 88-കാരനായ മാര്‍പ്പാപ്പ ന്യൂമോണിയ ചികിത്സയ്ക്ക് ശേഷം ആദ്യമായി പൊതുയിടത്തില്‍ പ്രത്യക്ഷപ്പെട്ടത്. Gemelli ആശുപത്രിക്ക് പുറത്ത് വച്ചായിരുന്നു അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്തത്. ആശുപത്രിക്ക് പുറത്ത് വീല്‍ചെയറില്‍ എത്തിയ മാര്‍പ്പാപ്പ മൈക്കില്‍ ‘Thank you, everyone’ എന്നാണ് ജനങ്ങളോട് പറഞ്ഞത്. ശേഷം അദ്ദേഹം Santa Marta-യിലേയ്ക്ക് തിരികെ പോയി. അതേസമയം ആശുപത്രി വിട്ടെങ്കിലും രണ്ട് മാസത്തെ വിശ്രമം മാര്‍പ്പാപ്പയ്ക്ക് ആവശ്യമാണ്. അദ്ദേഹത്തിന്റെ ശബ്ദം സാധാരണ … Read more

ഗാർഡിയൻ ഏയ്ഞ്ചൽ പള്ളി വികാരി റവ. ഫാ.ഡെർമോട്ട് ലെയ്‌കോക്ക് നിര്യാതനായി; മനുഷ്യസ്നേഹിയായ ഫാ. ഡെർമോട്ടിന്റെ വിയോഗം ഇന്ത്യൻ കമ്മ്യൂണിറ്റിക്കും തീരാനഷ്ടം

ഡബ്ലിൻ: ബ്ലാക്ക്‌റോക്ക് ഗാർഡിയൻ ഏയ്ഞ്ചൽ ചർച്ച് ഇടവക വികാരിയായിരുന്ന വെരി റവ. ഫാ. ഡെർമോട്ട് ലെയ്‌കോക്ക് നിര്യാതനായി . ഇന്ന് പുലർച്ചെ 4:51-ന് ആണ് ഇടവക ജനത്തിന് ഏറ്റവും പ്രിയപ്പെട്ട ഇടവക വികാരിയെ നിത്യജീവനിലേക്ക് വിളിക്കപ്പെട്ടത്. ന്യൂടൗൺ പാർക്ക് ഇടവകപള്ളിയിൽ വികാരിയായി സേവനം അനുഷ്ഠിച്ച അദ്ദേഹം ഇടവക ജനത്തിന് ഏറെ പ്രിയപ്പെട്ടവനായിരുന്നു.  എല്ലാവരോടും വളരെ സൗമ്യതയോടും സ്നേഹത്തോടും പെരുമാറിയിരുന്നതിനാൽ വിശ്വാസികൾക്ക് ഏറ്റവും സ്വീകാര്യനായിരുന്നു ഫാ. ഡെർമോട്ട് . സീറോ മലബാർ ചർച്ച് കമ്മ്യൂണിറ്റിക്കും, ഇന്ത്യൻ കമ്മ്യൂണിറ്റിക്കും ഏറ്റവും … Read more

സെൻറ് പാട്രിക്സ് ദിന പരേഡിൽ ഇരട്ട അവാർഡ് തിളക്കത്തോടെ ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ

അയർലണ്ടിൽ സെൻറ് പാട്രിക്സ് ദിന ആഘോഷത്തോടനുബന്ധിച്ച് ടുള്ളമോറിൽ നടന്ന പരേഡിൽ ഇരട്ട അവാർഡിന്റെ അഭിമാന നേട്ടവുമായി ടുള്ളമോർ ഇന്ത്യൻ അസോസിയേഷൻ. ഏറ്റവും മികച്ച എന്റർടൈനർ വിഭാഗത്തിലും, പീപ്പിൾസ് ചോയ്‌സ് വിഭാഗത്തിലുമാണ് അസോസിയേഷൻ ഇരട്ട അവാർഡ് കരസ്ഥമാക്കി ജനശ്രദ്ധ നേടിയത്. ഇന്ത്യയുടെ തനത് കലാരൂപങ്ങളായ ഭരതനാട്യവും, ഗർബ ഗുജറാത്തി ഡാൻസും, കുട്ടികളുടെ സിനിമാറ്റിക് ഡാൻസും, കുട്ടികളുടെ ദഫ് മുട്ടും പരേഡിൽ ഐറിഷുകാർ ഉൾപ്പെടെയുള്ളവരിൽ കൗതുകമുണർത്തുകയും, ഒരു വേറിട്ട അനുഭവമായി മാറുകയുമായിരുന്നു. മലയാളികൾ ഉൾപ്പെടെ നിരവധി ഇന്ത്യക്കാർ വൈവിധ്യമാർന്ന വേഷവിധാനങ്ങളോടെ … Read more

‘പീഢാ സഹനം’ ക്രിസ്തീയ ഭക്തിഗാന ആൽബം യൂട്യൂബിൽ റിലീസ് ആയി

മാത്യൂസ് കരിമ്പന്നൂര്‍ വരികളെഴുതിയ ക്രിസ്തീയ ഭക്തിഗാന ആല്‍ബം ‘പീഢാ സഹനം’ യൂട്യൂബില്‍ റിലീസായി. റോസ് മേരി ക്രിയേഷന്‍സ് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ആത്മീയ ഉണർവ് നൽകുന്ന ഈ ഗാനത്തിന് അതിമനോഹരമായി സംഗീതംഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ.ജോബിൻ തച്ചിൽ ആണ്. ഏവരുടെയും പ്രിയപ്പെട്ട അനുഗ്രഹീത ഗായകൻ കെസ്റ്റർ ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. വളരെ മനോഹരമായി ഓർക്കേസ്ട്രേഷൻ ചെയ്തിരിക്കുന്നത് ശ്രീ.അരുൺ കുമാരൻ ആണ്. ആല്‍ബം കാണാം: https://youtu.be/HmxtX-tleqM

സ്‌പൈസ് വില്ലേജ് ഇന്ത്യൻ റെസ്റ്റോറന്റ് ഡയറക്ടർ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് നിര്യാതനായി

അയർലണ്ടിലെ പ്രമുഖ ബിസിനസ് സ്ഥാപനമായ സ്‌പൈസ് വില്ലേജിന്റെ ഡയറക്ടറും ലൂക്കൻ മലയാളി ക്ലബ്‌ എക്സിക്യൂട്ടീവ് അംഗവുമായ ഇമ്മാനുവേൽ തെങ്ങുംപള്ളിയുടെ പിതാവ് ജോസ് വർക്കി തെങ്ങുംപള്ളിൽ (77) അന്തരിച്ചു. ഡബ്ലിനിൽ സി എൻ എം ആയ റീത്ത ഇമ്മാനുവേൽ മരുമകളാണ്. സംസ്കാരം മാർച്ച് 24, തിങ്കളാഴ്ച രാവിലെ 10.30ന് വണ്ണപ്പുറം മാർ സ്ലീവാ ടൗൺ ചർച്ചിൽ നടക്കും.

അയർലണ്ട് സീറോ മലബാർ സഭയുടെ വിവാഹ ഒരുക്ക സെമിനാർ 2025 ജൂൺ 6,7,8 തീയതികളിൽ

ഡബ്ലിൻ: അയർലണ്ട് സീറോ മലബാർ സഭയുടെ ഫാമിലി അപ്പസ്തോലേറ്റ് നടത്തുന്ന വിവാഹ ഒരുക്ക സെമിനാർ ഒരുക്കം 2025 ജൂൺ 6,7,8 തീയതികളിൽ (വെള്ളി, ശനി, ഞായർ) നടക്കും. വിവാഹത്തിനായി ഒരുങ്ങുന്ന യുവജനങ്ങൾക്കായുള്ള ഈ കോഴ്സ് റിയാൽട്ടോ സെൻ്റ്. തോമസ് പാസ്റ്ററൽ സെൻ്ററിൽ വച്ചാണു നടത്തപ്പെടുക. ദിവസവും രാവിലെ 9ന് ആരംഭിച്ച് വൈകിട്ട് 5.00ന് അവസാനിക്കുംവിധം ക്രമീകരിച്ചിരിക്കുന്ന കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സീറോ മലബാർ സഭയിലെ എല്ലാ രൂപതകളും അംഗീകരിക്കുന്ന സർട്ടിഫിക്കറ്റ് നൽകും. രജിസ്‌ട്രേഷൻ ഫീസ് ഉണ്ടായിരിക്കും. ഡബ്ലിൻ … Read more

പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് വി.പി ജോസ് നിര്യാതനായി

ഡബ്ലിന്‍: പോര്‍ട്ട്‌ലീഷിലെ ജോണ്‍സണ്‍ ജോസഫിന്റെ പിതാവ് അങ്കമാലി കാഞ്ഞൂര്‍ പാറപ്പുറം വെളുത്തേപ്പിള്ളി വി.പി.ജോസ് (68) നിര്യാതനായി. സംസ്‌കാരം മാര്‍ച്ച് 19 ബുധനാഴ്ച്ച വൈകുന്നേരം അഞ്ചിന് പാറപ്പുറം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍. ഭാര്യ ചിന്നമ്മ. മക്കള്‍: ജോസ്മി (കാനഡ), ജോയ്‌സി (എറണാകുളം), ജോണ്‍സണ്‍ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്). മരുമക്കള്‍: ബിജോയ് (കാനഡ), വിനു (എറണാകുളം), ലിജ (പോര്‍ട്ട്‌ലീഷ്, അയര്‍ലന്‍ഡ്).

സെന്റ് പാട്രിക്സ് ഡേ പരേഡിൽ ശ്രദ്ധ നേടി മായോ മലയാളി അസോയിയേഷൻ

അയർലണ്ടിന്റെ ദേശീയ ആഘോഷമായ സെന്റ് പാട്രിക്സ് ഡേയിൽ പങ്കെടുത്ത് മായോ മലയാളി അസോസിയേഷനും. മാവേലിയും, കേരളീയ തനത് കലാരൂപങ്ങളും, വള്ളംകളിയുമെല്ലാമായി നടത്തിയ പരേഡ് വലിയ ജനശ്രദ്ധയാണ് ആകർഷിച്ചത്. ചിത്രങ്ങൾ കാണാം:  

അയർലണ്ടിൽ ‘ദുൽഖർ സൽമാൻ’ എത്തുന്നു!

ദുല്‍ഖര്‍ സല്‍മാന്‍ ബ്രാന്‍ഡ് അംബാസഡറായ ‘റോസ് ബ്രാന്‍ഡ്’ കൈമ റൈസും, ബസ്മതി റൈസും ഇതാദ്യമായി അയര്‍ലണ്ടില്‍. കഴിഞ്ഞ കാല്‍ നൂറ്റാണ്ട് കാലമായി കേരളത്തിലും, ഗള്‍ഫ് രാജ്യങ്ങളിലും മലയാളികള്‍ക്കുമിടയില്‍ ബിരിയാണി, നെയ്‌ച്ചോര്‍ എന്നിവ തയ്യാറാക്കാനായുള്ള ആദ്യ ചോയ്‌സ് ആണ് റോസ് ബ്രാന്‍ഡ് റൈസ്. കൊതിയൂറുന്ന ഒരു ബിരിയാണിക്കാലം അയര്‍ലണ്ടുകാര്‍ക്ക് സമ്മാനിക്കാനായി സോള്‍ ഇന്റര്‍നാഷണല്‍ ട്രേഡിങ് കമ്പനി ലിമിറ്റഡ് ആണ് റോസ് ബ്രാന്‍ഡ് റൈസ് ഇവിടെ അവതരിപ്പിക്കുന്നത്. ഇനിമുതല്‍ അയര്‍ലണ്ടിലെ ഏഷ്യന്‍ ഷോപ്പുകളില്‍ മിതമായ നിരക്കില്‍ റോസ് ബ്രാന്‍ഡിന്റെ കൈമ, … Read more