പ്രളയം കേരളത്തില്‍ തുടര്‍കഥയാകുമ്പോള്‍……..

പേമാരിയും, വര്‍ഷപാതവും കൊണ്ട് പൊറുതിമുട്ടി നാടുവിട്ട് കേരളത്തില്‍ എത്തുന്ന അന്യസംസ്ഥാനക്കാരെ കാണുമ്പോഴായിരുന്നു ഒരു കാലത്ത് മലയാളികള്‍ പ്രളയം, വെള്ളപൊക്കം എന്നൊക്കെയുള്ള വാക്കുകള്‍ ഉപയോഗിച്ചിരുന്നത്. കേരളത്തില്‍ വീട് തോറും എത്തുന്ന ഇത്തരം ആളുകള്‍ ആവശ്യപ്പെടാറുള്ളത് വസ്ത്രങ്ങളും, ഭക്ഷ്യവസ്തുക്കളും ആയിരുന്നു. എന്നാല്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കേരളവും വെള്ളപ്പൊക്കത്തെ മുഖാമുഖം കാണുകയാണ്. കഴിഞ്ഞ വര്‍ഷം ഇതേ സമയത്താണ് അതിന്റെ തീവ്രത മലയാളക്കര ഏറ്റവും കൂടുതല്‍ അറിഞ്ഞത്. എന്നാല്‍ ഇ വര്‍ഷവും നമ്മള്‍ അത് നേരിടുകയാണ്. വരും വര്‍ഷങ്ങളിലും ഇത് അവര്‍ത്തിക്കപ്പെട്ടാല്‍ … Read more

ഹൃദ്യമായ ചിരി പടര്‍ത്തി ; ഉര്‍ജ്ജസ്വലതയോടെ പരിചയക്കാര്‍ക്ക് മുന്നിലെത്തുന്ന ഷൈമോള്‍ ഇനിയില്ല

ബെല്‍ഫാസ്റ്റ് : അത്യന്തം വേദനിപ്പിക്കുന്ന വാര്‍ത്തയാണ് കഴിഞ്ഞ വെള്ളിയാഴ്ച ഐറിഷ് -ബ്രിട്ടീഷ് മലയാളി സമൂഹത്തെ തേടിയെത്തിയത്. തീര്‍ത്തും വേദനാജനകമായ വാര്‍ത്തയുടെ അമ്പരപ്പ് പലരിലും വിട്ടുമാറിയിട്ടുമില്ല. ബെല്‍ഫാസ്റ്റില്‍ വാഹനാപകടത്തില്‍ പെട്ട ഷൈമോള്‍ തോമസ് എന്ന മലയാളി നേഴ്‌സ് മരണമടഞ്ഞ വാര്‍ത്ത ഇവരുമായി പരിചയമുള്ളവര്‍ക്ക് കേട്ടമാത്രയില്‍ അവിശ്വസനീയമായി തോന്നിയതും സ്വാഭാവികം മാത്രം. സ്വന്തം കുടുംബവും സുഹൃത്തുക്കളും ആ ദുരന്തവാര്‍ത്തയുടെ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ചെറിയഒരുഅളവില്‍ പോലും മുക്തമായിട്ടുമില്ല. കോട്ടയം, മാറിടം സ്വദേശിയായ ഷൈമോള്‍ തോമസ് എന്ന മലയാളി നേഴ്‌സ് വര്‍ഷങ്ങളായി … Read more

ഇവര്‍ കാരുണ്യത്തിന്റെ മാലാഖമാര്‍

ഇന്ന് ലോക നേഴ്‌സ് ദിനം. ലോകമെമ്പാടുമുള്ള നേഴ്സ് സമൂഹം മെയ് 12 ലോക നേഴ്സസ് ദിനമായി എല്ലാവര്‍ഷവും ആചരിക്കുന്നു. ആധുനിക നഴ്‌സിങിന് അടിത്തറ പാകിയ ഫ്‌ലോറന്‍സ് നൈറ്റിന്‍ഗേലിന്റെ ജന്മദിനമാണ് ലോക നഴ്‌സസ് ദിനമായി ആചരിക്കുന്നത്. 1820 മേയ് 12 നായിരുന്നു ‘വിളക്കേന്തിയ വനിത’ എന്നറിയപ്പെടുന്ന ഫ്‌ലോറന്‍സിന്റെ ജനനം. തൂ വെള്ള വസ്ത്രമണിഞ്ഞ ഭൂമിയിലെ മാലാഖമാര്‍ക്ക് വേണ്ടി നാം ഇന്ന് രാജ്യാന്തര നഴ്സ് ദിനം ആചരിക്കുന്നു Nursing: The Balance of Mind, Body, and സ്പിരിറ്റ് എന്നതാണ് … Read more

കരുതിയിരിക്കുക; അടുത്ത കൂട്ടക്കുരുതി ഏത് ദേവാലയത്തില്‍…

ഐ.എസ്സിന്റെ ഭീകരാക്രമണങ്ങളില്‍ ഏറ്റവും നീചമായ നരവേട്ടയാണ് കഴിഞ്ഞ ഈസ്റ്റര്‍ ദിനത്തില്‍ അരങ്ങേറിയത്. ക്രിസ്തുമത വിശ്വാസത്തിന് എതിരെയുള്ള യുദ്ധത്തിലെ ഏറ്റവും അവസാനത്തേതാണ് ഉയിര്‍ത്തെഴുന്നേല്‍പ്പ് ദിനത്തില്‍ അവര്‍ നടപ്പാക്കിയത്. ആഘോഷത്തിന്റെയും വിശ്വാസത്തിന്റെയും ദിനത്തിലെ അതി ക്രൂരതക്ക് സാക്ഷ്യം വഹിച്ച ശ്രീലങ്ക ഇപ്പോഴും ഞെട്ടലില്‍ നിന്നും കരകയറിയിട്ടില്ല. അതിലുപരി ഈ ദ്വീപ് ജനതയെ അങ്ങേയറ്റം വേദനിപ്പിച്ചത് സ്വന്തം മണ്ണില്‍ നിന്നും ഉണ്ടായ തിരിച്ചടിയാണ്. ഈസ്റ്റര്‍ ദിനത്തില്‍ കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ 350 ഓളം ആളുകളെ കൊലപ്പെടുത്തിയ ഭീകരതയുടെ വേരുകള്‍ സ്വന്തം രാജ്യത്ത് … Read more

സമാനതകളില്ലാത്ത വളര്‍ച്ച; പരാജയമറിയാത്ത രാഷ്ട്രീയ പോരാളി

സംഭവ ബഹുലമാണ് കെ എം മാണി എന്ന കരിങ്ങോഴക്കല്‍ മാണി മാണി എന്ന കേരള കോണ്‍ഗ്രസ് നേതാവിന്റെ 51 വര്‍ഷത്തെ രാഷ്ട്രീയ ജിവിതം. 1964 ല്‍ പി.റ്റി ചാക്കോയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ് രൂപീകരണം നടക്കുമ്പോള്‍ കോട്ടയം ഡിസിസി പ്രസിഡന്റായിരുന്നു മാണി. കോട്ടയം ലക്ഷ്മി നിവാസ് ഓഡിറ്റോറിയത്തില്‍ നടന്ന കേരള കോണ്‍ഗ്രസ് രൂപീകരണ യോഗത്തില്‍ കെ.എം ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള 14 എംഎല്‍എമാരാണ് പങ്കെടുത്തപ്പോള്‍ മാണി ഉണ്ടായിരുന്നില്ല. തുടര്‍ന്ന് മുന്‍ ഡിസിസി പ്രസിഡന്റായ മാത്തച്ചന്‍ കുരുവിനാല്‍ കുന്നേലടക്കമുള്ള നേതാക്കള്‍ … Read more

ഇസ്ലാമിക് സ്റ്റേറ്റ് അംഗമായ ഐറിഷ് വനിതയെ ന്യായീകരിച്ച് ലിയോ വരേദ്കര്‍; ആത്മാക്കളുടെ നിലവിളികള്‍ മറന്ന് അതിക്രൂരതയുടെ വക്താക്കളെ വിശുദ്ധീകരിക്കാന്‍ ലോകമാധ്യമങ്ങളും…

ഐറിഷ് പ്രതിരോധ സേന മുന്‍ അംഗമായ ലിസ സ്മിത്തിന്റെ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധം അതീവ ജാഗ്രതയോടെയാണ് ലോകം നോക്കികണ്ടത്. വടക്കന്‍ സിറിയയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ 2 വയസ്സുള്ള കുഞ്ഞിനൊപ്പം തടവിലാക്കപ്പെട്ട ലിസയില്‍ നിന്നും യു.എസ് പട്ടാളം ഐറിഷ് പാസ്‌പോര്‍ട്ട് പിടിച്ചെടുത്തിരുന്നു. സിറിയയിലെ ക്യാമ്പില്‍ എത്തിയ ഐ ടിവി ലേഖകന്‍ ലിസയുടെ ഐറിഷ് ഭാഷാ ഉച്ചാരണം തിരിച്ചറിയുകയും അല്പനേരത്തെ സംഭാഷണത്തിനൊടുവില്‍ ഐറിഷുകാരിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇവരെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതുമുതല്‍ ഐറിഷുകാര്‍ക്കിടയിലുണ്ടായ ഞെട്ടല്‍ ഇനിയും മാറാന്‍ ഇടയില്ല. കാരണം ലിസയെ … Read more

പ്രവാസികളെ മറന്ന് കേന്ദ്ര ബജറ്റ്; ഇത് വെറും പ്രകടനപത്രികയെന്ന് കോണ്‍ഗ്രസ്

നരേന്ദ്രമോദി സര്‍ക്കാറിന്റെ അവസാന ബജറ്റില്‍ പ്രവാസി സമൂഹത്തെ പൂര്‍ണ്ണമായും മറന്നു. പ്രവാസികളെപ്പറ്റി ഒരുവരിപോലും ഇല്ലാതെയാണ് കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ ലോക്‌സഭയില്‍ ബജറ്റ് അവതരിപ്പിച്ചത്. ഓരോ ബജറ്റ് അവതരണ വേളയിലും മഴകാക്കുന്ന വേഴാമ്പലിനെപ്പോലെ പ്രവാസി ഇന്ത്യക്കാര്‍ ഓരോ അനുകൂല പ്രഖ്യാപനങ്ങള്‍ക്ക് വേണ്ടിയും കാത്തിരിക്കും. ലോകത്തിന്റെ നാനാഭാഗങ്ങളിലായി കഴിയുന്ന മൂന്ന് കോടിയിലധികം ഇന്ത്യക്കാരെയും പ്രതിവര്‍ഷം അയക്കുന്ന 7500 കോടി ഡോളറിനേയും മറന്നുകൊണ്ടുള്ളതാണ് ബജറ്റ് എന്ന ആക്ഷേപം ശക്തമാണ്. ഇന്ത്യന്‍ സമ്പത്ത് വ്യവസ്ഥയുടെ കരുത്ത് നിലനിര്‍ത്തുന്നതില്‍ സുപ്രധാന പങ്കു വഹിക്കുന്ന പ്രവാസികള്‍ … Read more

കേരള ബജറ്റ് 2019- ഒറ്റ നോട്ടത്തില്‍

കേരളത്തെ പിടിച്ചുകുലുക്കിയ മഹാപ്രളയത്തിന് ശേഷമുള്ള ആദ്യത്തെ സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് നടത്തി. മുമ്പെങ്ങുമില്ലാത്ത വിധത്തിലുള്ള സാമ്പത്തിക തകര്‍ച്ച അഭിമുഖീകരിക്കുമ്പോഴാണ് ധനമന്ത്രി പുതിയ ബജറ്റ് അവതരിപ്പിച്ചത്. മഹാപ്രളയം തകര്‍ത്തത് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെക്കൂടിയാണ്. വീണ്ടും ഒന്നില്‍ നിന്നു തുടങ്ങേണ്ട അവസ്ഥയിലായി സംസ്ഥാനം. ഈ സാഹചര്യത്തില്‍ കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനാണ് ബജറ്റ് ശ്രദ്ധ കേന്ദ്രീകരിച്ചത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനുള്ള പ്രത്യേക പാക്കേജ് ആയിരുന്നു ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. നവകേരള നിര്‍മ്മാണത്തിനായി 25 പദ്ധതികള്‍ ധനമന്ത്രി പ്രഖ്യാപിച്ചു. … Read more

ബ്രെക്‌സിറ്റിന്റെ ഭാവി?? അയര്‍ലണ്ടിന്റേയും…

2019 മാര്‍ച്ച് 29-ന് യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോകാന്‍ തീരുമാനിച്ചിരിക്കുകയാണ് ബ്രിട്ടന്‍. പക്ഷേ, ആ വേര്‍പിരിയല്‍ മുമ്പെങ്ങുമില്ലാത്തവിധം വിവാദവും വിഭാഗീയതയും ആശയക്കുഴപ്പവും നിറഞ്ഞതായിരിക്കുന്നു ഇപ്പോള്‍. അതിന്റെ ഒടുവിലത്തെ പ്രകടനമായിരുന്നു ബ്രെക്‌സിറ്റ് ഉടമ്പടിക്കെതിരെ എംപിമാര്‍ വോട്ട് ചെയ്തത്. യൂറോപ്യന്‍ യൂണിയനിലെ 27 രാജ്യങ്ങളും ഈ കരാര്‍ അംഗീകരിച്ചുകഴിഞ്ഞു. എന്നാല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ ഈ കരാറിനെ അവഗണിച്ചു. യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അവതരിപ്പിച്ച ബ്രെക്‌സിറ്റ് ഉടമ്പടി നിര്‍ദ്ദേശങ്ങള്‍ യുകെയില്‍ ഏറെ നാളുകളായി വിവാദങ്ങള്‍ … Read more

സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് പതിനാല് വയസ്

ആധുനിക ലോകം കണ്ട ഏറ്റവും വലിയ സുനാമി ദുരന്തത്തിന്റെ ഓര്‍മകള്‍ക്ക് ഇന്ന് പതിനാല് വയസ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ആഞ്ഞടിച്ച് രാക്ഷസത്തിരമാലകള്‍ വിഴുങ്ങിയത് രണ്ടര ലക്ഷം മനുഷ്യരെ. ക്രിസ്മസ് ആഘോഷ ലഹരി വിട്ട് മാറുന്നതിന് മുന്‍പാണ് തൊട്ടടുത്ത ദിവസം വടക്കന്‍ സുമാത്രയിലുണ്ടായ കടല്‍ ഭൂകമ്പമാണ് മരണത്തിരമാലകളായി ആഞ്ഞടിച്ചത്. 9.1-9.3 വരെ തീവ്രത രേഖപ്പെടുത്തിയ ആ ഭൂകമ്പം ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും ദീര്‍ഘമായ ഭൂചലനമായിരുന്നു. ഇന്ത്യന്‍ സമുദ്രത്തില്‍ നൂറടി വരെ ഉയരത്തില്‍ പാഞ്ഞെത്തിയ തിരമാലകള്‍ … Read more